malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
നിഷ്‌പക്ഷം

ഭൂമിയോടടുക്കാന്‍ ഒരു ചെറുഗ്രഹം

സ്വന്തം ലേഖകൻ
നാനൂറ് മീറ്റര്‍ നീളമുള്ള ഒരു ചെറുഗ്രഹം ഭൂമിയോടടുക്കുന്നു. ഭൂമിയുടെ ഉപരിതലത്തില്‍ 3,24,600 കിലോമീറ്റര്‍ അകലെവരെ അതെത്തി. ചന്ദ്രനിലേക്ക് പോകുന്നതിനേക്കാള്‍ കുറഞ്ഞ ദൂരമാണത്. എങ്കിലും അതിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ കഴിയുന്ന ദൂരത്തിലെത്തിയിട്ടില്ല. ലോകമെമ്പാടുമുള്ള ജ്യോതി ശാസ്ത്രജ്ഞന്മാര്‍ക്ക് ചെറുഗ്രഹങ്ങളെക്കുറിച്ചും അവയുടെ സഞ്ചാരപഥങ്ങളെയും കുറിച്ച് മനസിലാക്കാനുള്ള ഒരു സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നത്.

2005 വൈ വി 55 എന്നറിയപ്പെടുന്ന ഈ ചെറുഗ്രഹത്തെപ്പറ്റി ശാസ്ത്രജ്ഞന്മാര്‍ക്കറിയാം. ഭൂമിക്ക് അതൊരു പ്രശ്‌നവുമുണ്ടാക്കുകയില്ലെന്നും ഉറപ്പാണ്. ഇനി പ്രതീക്ഷകളെല്ലാം തെറ്റിച്ച് അത് ഭൂമിയുമായി കൂട്ടിയിടിച്ചാല്‍ എന്തായിരിക്കും സംഭവിക്കുക? 6.4 കിലോമീറ്റര്‍ വൃത്താകൃതിയിലും 518 മീറ്റര്‍ ആഴത്തിലുള്ള ഒരു വിടവത് സൃഷ്ടിക്കും. ഇനി കടലിലാണ് പതിക്കുന്നതെങ്കില്‍ സുനാമിയുണ്ടാകും. 21 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകളുയരും. ഭൂമിയോട് ഇത്രയടുത്തിട്ടും മനുഷ്യനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന ഏറ്റവും അവ്യക്തമായ രൂപത്തിനേക്കാള്‍ നൂറ് മടങ്ങ് താഴെയാണ് ഈ ചെറുഗ്രഹം.

1976 നു ശേഷം ഇതാദ്യമായാണ് ഇത്രചെറിയ ഒരു ഗ്രഹം ഭൂമിയോട് ഏറെ അടുത്തെത്തുന്നത്. ഈ ചെറുഗ്രഹത്തിന്റെ ചലനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ട് ശാസ്ത്രജ്ഞന്മാരുടെ സംഘമുണ്ട്. പ്രത്യേകിച്ചും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ശാസ്ത്രസംഘം. ഓരോ നാല് മണിക്കൂറും ഇടവിട്ട് അവര്‍ അതേപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവിടുന്നുണ്ട്.

ഇനിയും ഇതുപോലൊരു ചെറുഗ്രഹം ഭൂമിക്കടുത്ത് എത്തണമെങ്കില്‍ 2028 വരെയെങ്കിലും കാത്തിരിക്കണം.
2005 വൈ വി 55 എന്ന പേരുനല്‍കിയിട്ടുള്ള ഈ ചെറുഗ്രഹത്തെ 2005ല്‍ റോബര്‍ട്ട് മക്മില്ലന്‍ എന്ന ശാസ്ത്രജ്ഞനാണ് കണ്ടെത്തിയത്. അമേരിക്കയിലെ അരിസോന സംസ്ഥാനത്ത് നടന്ന വാനനിരീക്ഷണ പദ്ധതിയുടെ ഭാഗമായിട്ടാണ് അതിനെ കണ്ടെത്തിയത്. 150 മീറ്ററിലേറെ വലുപ്പമുള്ളതും സൂര്യനെ ഭ്രമണം ചെയ്യുന്നതുമായ 1262 വലിയ ചെറുഗ്രഹങ്ങളുടെ കൂട്ടത്തില്‍പ്പെട്ടതാണ് 2055 വൈ വി 55. ഇപ്പോഴത്തെ പ്രവചനങ്ങളനുസിരിച്ച് 2094ലായിരിക്കും ഒരു ചെറുഗ്രഹം ഭൂമിയോട് ഏറ്റവും അടുത്തെത്തുക, അതും 269,000 കിലോമീറ്റര്‍ ഉയരത്തില്‍.

*

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം