malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
നിഷ്‌പക്ഷം

ലഹരിയില്‍ വഴുതിയ സംഗീതവഴികള്‍

മനോജ് കുറൂര്‍
സംഗീതത്തിനൊപ്പം ലഹരിയോടും കൂട്ടുകൂടി ഏമി വൈന്‍ഹൗസ് (1983- 2011) മരണത്തിലേക്കു യാത്രയായി. ജിമി ഹെന്‍ഡ്രിക്സിനും കുര്‍ട് കോബയ്നും മറ്റു മുപ്പതിലേറെ സംഗീതജ്ഞര്‍ക്കുമൊപ്പം ഇരുപത്തിയേഴാം വയസ്സില്‍ മരിച്ചവരുടെ 27 ക്ലബ്ബില്‍ ഒരാള്‍കൂടി അംഗമായി. ശരീരത്തില്‍ ആവുന്നത്ര പച്ചകുത്തി, തേനീച്ചക്കൂടുപോലെ മുടികെട്ടി, തെരുവിലൂടെ നടക്കുന്ന ചീറ്റപ്പുലിയെപ്പോലെ അസ്വസ്ഥയും അക്രമാസക്തയുമായി സംഗീതവേദികളില്‍ പ്രത്യക്ഷപ്പെട്ടവള്‍ .

സംഗീതരംഗത്തെ ചീത്ത പെണ്‍കുട്ടി എന്ന് സ്നേഹ-ദ്വേഷങ്ങളോടെ, അതിലേറെ വേദനയോടെ ആരാധകര്‍ വിലയിരുത്തിയവള്‍ . ലഹരി പോപ് സംഗീതത്തിന് ഒരന്യവസ്തുവല്ലെങ്കിലും അരങ്ങവതരണങ്ങള്‍പോലും അലങ്കോലമായിത്തുടങ്ങിയപ്പോള്‍ അവര്‍ ഏമിയെ വെറുത്തു. കാലുകള്‍ നിലത്തുറയ്ക്കാതെ, വരികള്‍ മറന്ന്, പാട്ടു പകുതിയില്‍ നിര്‍ത്തി, ക്ഷമാപണവുമായി പുറത്തേക്കു നടന്നപ്പോള്‍ ലഹരി ഏമി വൈന്‍ഹൗസിന്റെ സംഗീതത്തെത്തന്നെ കീഴ്പ്പെടുത്തി. ചീത്ത പെണ്‍കുട്ടി എന്ന വിളിപ്പേരിനിണങ്ങാത്ത പലതും ഏമിയുടെ സംഗീതത്തിനുണ്ടായിരുന്നു. കരുത്തും സൂക്ഷ്മതയുമുള്ള ശബ്ദവും റിഥം ആന്‍ഡ് ബ്ലൂസിന്റെയും ജാസ് സ്പര്‍ശമുള്ള സോള്‍ സംഗീതത്തിന്റെയും നവീനമായ സങ്കരത്തിലൂടെ സ്വന്തം ശൈലിയില്‍ രൂപപ്പെടുത്തിയെടുത്ത സംഗീതവും ഏമി വൈന്‍ഹൗസിനെ ചെറുപ്പത്തിലേ ശ്രദ്ധേയയാക്കി.

ഭസ്ട്രോംഗര്‍ ദാന്‍ മീ&ൃെൂൗീ;, ഭയൂ സെന്റ് മീ ഫ്ളൈയിംഗ്&ൃെൂൗീ;, ഭഇന്‍ മൈ ബെഡ്&ൃെൂൗീ;, ഭഫക്ക് മീ പംപ്സ്&ൃെൂൗീ;, ഭഹെല്‍പ്പ് യുവര്‍സെല്‍ഫ്&ൃെൂൗീ; എന്നീ ശ്രദ്ധേയഗാനങ്ങളുള്‍പ്പെടുന്ന ആദ്യ ആല്‍ബം ഫ്രാങ്ക് (2003) വ്യാപകമായ ജനപ്രീതി ഉണ്ടാക്കിയില്ലെങ്കിലും ഏമിയുടെ വ്യത്യസ്തമായ സ്വരസാന്നിധ്യം അതില്‍ വേണ്ടുവോളമുണ്ടായിരുന്നു. 2006 ല്‍ ബാക്ക് റ്റു ബ്ലാക്ക് എന്ന രണ്ടാം ആല്‍ബം പുറത്തുവന്നതോടെ ഏമിയുടെ സംഗീതജീവിതം ഉയരങ്ങളിലേക്കുള്ള കുതിപ്പ് ആരംഭിച്ചു. അറുപതുകളിലെ സോള്‍ സംഗീതവും പഴയ റിഥം ആന്‍ഡ് ബ്ലൂസും പുതിയ രീതിയില്‍ കലര്‍ത്തിയ അതിലെ ഗാനങ്ങള്‍ അവരെ ഏറെ പ്രസിദ്ധയാക്കി. ഭറിഹാബ്&ൃെൂൗീ;, ഭയൂ നോ ഐ ആം നോ ഗുഡ്&ൃെൂൗീ;, ഭജസ്റ്റ് ഫ്രണ്ട്സ്&ൃെൂൗീ;, ഭബാക്ക് ടു ബ്ലാക്ക്&ൃെൂൗീ;, ഭടിയേഴ്സ് ഡ്രൈ ഓണ്‍ ദേര്‍ ഓണ്‍&ൃെൂൗീ;, ഭലവ് ഈസ് എ ലൂസിങ് ഗയിം&ൃെൂൗീ; എന്നീ പ്രസിദ്ധഗാനങ്ങള്‍ ഈ ആല്‍ബത്തിലാണുള്ളത്. ഗാനങ്ങളേറെയും എഴുതിയത് ഏമി വൈന്‍ഹൗസ് തന്നെ. ലഹരിയും ലൈംഗികതയും സംബന്ധിച്ച സ്വന്തം അനുഭവങ്ങള്‍ ആവിഷ്കരിക്കുന്നവയാണ് ഈ ഗാനങ്ങള്‍ . ബാക്ക് ടു ബ്ലാക്ക് എന്ന ആല്‍ബത്തിലൂടെ അഞ്ചു ഗ്രാമ്മി അവാര്‍ഡുകള്‍ നേടുന്ന ആദ്യ ബ്രിട്ടീഷ് ഗായികയായി ഏമി വൈന്‍ഹൗസ്. എന്നാല്‍ വര്‍ദ്ധിച്ചുവന്ന ജനപ്രീതിയുടെ ഈ കാലത്തുതന്നെ ഏമി ലഹരിക്കു പൂര്‍ണമായും അടിപ്പെട്ടുപോയി.

സംഗീതപരിപാടികള്‍ പോലും മുഴുവനാക്കാനാവാതെ തിരസ്കൃതയായി വഴുതുന്ന കാലുകളോടെ അവര്‍ മരണത്തിലേക്കു നടന്നുപോയി. ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളിലാണ് ബില്ലി ഹോളിഡേ എന്ന പ്രതിഭാധനയായ ജാസ്സ് സംഗീതജ്ഞ ലഹരിയൊരുക്കിയ കെണിയില്‍ പൂര്‍ണമായും അകപ്പെട്ടത്. വിവാഹിതയായിരിക്കെത്തന്നെ മയക്കുമരുന്നിനടിമയായി അതിന്റെ ലഭ്യതയ്ക്കു വേണ്ടി മയക്കുമരുന്നുവ്യാപാരത്തിന്റെ ഒരു ഇടനിലക്കാരനുമായി പ്രണയത്തിലായി അവര്‍ . മയക്കുമരുന്ന് കൈവശം വച്ചതിന് പല തവണ അറസ്റ്റു ചെയ്യപ്പെട്ട അവര്‍ മരണസമയത്ത് ആസ്പത്രിയില്‍പ്പോലും പോലീസ് കസ്റ്റഡിയിലായിരുന്നു. ബില്ലി ഹോളിഡേ പാടിയ ഭഗ്ലൂമി സണ്‍ഡേ&ൃെൂൗീ; എന്ന ആത്മഹത്യാഗാനം കേള്‍ക്കുമ്പോള്‍ ലഹരിക്കായി അലഞ്ഞുതിരിഞ്ഞ ആ ദുരന്തജീവിതംകൂടി നമ്മെ വിടാതെ പിന്തുടര്‍ന്നേക്കും. റോക്ക് ആന്‍ഡ് റോള്‍ സംഗീതത്തിന് എന്നും ലൈംഗികതയുടെയും ലഹരിയുടെയും അകമ്പടിയുണ്ടായിരുന്നു. പരുക്കന്‍ ജീവിതത്തിന്റെ ഭാഗമായി മദ്യം ശീലിച്ചവരായിരുന്നു ഈ രംഗത്തെ ആദ്യകാലതാരങ്ങളില്‍ പലരും. ഇവരുടെ സംഗീതത്തെയും ജീവിതത്തെയും ആവേശത്തോടെ പിന്തുടര്‍ന്ന ഗ്രൂപ്പീസ് എന്നറിയപ്പെടുന്ന പെണ്‍കുട്ടികള്‍ അവരുടെ ലൈംഗികമോഹങ്ങള്‍ പരിഹരിക്കുന്നതിനും തല്പരരായിരുന്നു. എന്നാല്‍ വ്യക്തിപരമായ സ്വഭാവവിശേഷം എന്ന നിലയില്‍ അവഗണിക്കാനാവാത്ത സാംസ്കാരികബന്ധം സംഗീതരംഗത്തെ ഈ പ്രവണതകള്‍ക്കുണ്ടായിരുന്നു. അമേരിക്കയില്‍ ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളിലെ അധോതല സംസ്കാരത്തില്‍നിന്നുയിര്‍ക്കൊണ്ട് അരാജകജീവിതത്തെ അതിന്റെ ആധിക്യതകളില്‍ത്തന്നെ ആഘോഷിച്ച ജനപ്രിയസംഗീതത്തെ സംബന്ധിച്ച് ഈ ശീലങ്ങള്‍ സ്വാഭാവികമാകുന്നതങ്ങനെയാണ്. ഗാനങ്ങളുടെ പ്രമേയവും പലപ്പോഴും ലഹരി, ലൈംഗികത, ഉന്മാദം എന്നിവയെ ജീവിതാനന്ദം എന്ന നിലയില്‍ കൊണ്ടാടുന്നതുമാണ്. വീഞ്ഞും പെണ്ണും പാട്ടും എന്ന ചേരുവയില്‍ രൂപപ്പെട്ട ഈ അരാജകസംസ്കാരം അമേരിക്കന്‍ കൗമാരത്തിന്റെ അബോധതാല്പര്യങ്ങളുമായി ഇണ ചേര്‍ന്നപ്പോള്‍ നഗരലോകവും അധോലോകവും തമ്മിലുള്ള ബന്ധവും പുനര്‍നിര്‍ണയിക്കപ്പെട്ടു. ഇംഗ്ലണ്ടില്‍ അമ്പതുകളിലാരംഭിച്ച ടെഡ്ഡി ബോയ് സംസ്കാരവും ലഹരിയും സംഗീതവും യുവത്വവും തമ്മിലുള്ള ബന്ധത്തെ ഇഴചേര്‍ത്തുറപ്പിച്ചിരുന്നു. 1960 കളില്‍ സൈക്കഡലിക്ക് റോക്കിന്റെ കാലമായപ്പോഴേക്കും മയക്കുമരുന്ന് വിപുലമായ ഒരു സംഗീതസംസ്കാരത്തിന്റെതന്നെ ഭാഗമായിത്തീര്‍ന്നു. അക്കാലത്ത് ലോകത്തിന്റെ പല ഭാഗങ്ങളിലും പടര്‍ന്നുപിടിച്ച ഹിപ്പിസംസ്കാരത്തിന്റെ ഭാഗമായിരുന്നു ഈ സംഗീതശൈലി. 1977 ല്‍ പുറത്തുവന്ന ഇയാന്‍ ഡ്യൂറിയുടെ ഭസെക്സ്, ഡ്രഗ്സ് ആന്‍ഡ് റോക്ക് ആന്‍ഡ് റോള്‍ഭ എന്ന ഗാനത്തില്‍ ഈ ജീവിതരീതിയുടെ മുദ്രകളുണ്ട്. ടലഃ മിറ റൃൗഴെ മിറ ൃീരസ മിറ ൃീഹഹ കെ മഹഹ ാ്യ യൃമശി മിറ യീറ്യ ിലലറ ടലഃ മിറ റൃൗഴെ മിറ ൃീരസ മിറ ൃീഹഹ അൃല ്ലൃ്യ ഴീീറ ശിറലലറ ഇയാന്‍ ഡ്യൂറിയുടതന്നെ ഭഹാപ്പി ഹിപ്പി&ൃെൂൗീ; എന്ന ഗാനവും ഇതേ ജീവിതശൈലിയെ ആദര്‍ശവത്കരിക്കുന്നു. പൊതുസമൂഹത്തിന്റെ സാംസ്കാരികജീവിതത്തോട് ഒരു തരത്തിലും സന്ധി ചെയ്യാതെ ലഹരിക്കടിപ്പെട്ട് സംഗീതത്തിലും ഇന്ദ്രിയാനന്ദത്തിലും ജീവിതമര്‍പ്പിച്ചവരായിരുന്നു ഹിപ്പികള്‍ . പൊതുസംസ്കാരത്തിന്റെ രാഷ്ട്രീയബോധത്തിനു സാമൂഹികമായ ബദല്‍ കണ്ടെത്താന്‍ ശ്രമിച്ച പ്രതിസംസ്കാരത്തിന്റെ വക്താക്കളോടും ഹിപ്പികളെ ചേര്‍ത്തുവയ്ക്കാറുണ്ട്. സമൂഹത്തിന്റെ സദാചാരപരമായ യാഥാസ്ഥിതികത്വത്തോടും തങ്ങളുടെ രക്ഷിതാക്കള്‍ പുലര്‍ത്തിയ വര്‍ണവെറിയോടും വിയറ്റ്നാം യുദ്ധത്തില്‍ അമേരിക്കന്‍ ഭരണകൂടം കൈക്കൊണ്ട നിലപാടുകളോടും അമേരിക്കന്‍ കൗമാരം പ്രതിഷേധിച്ചിട്ടുണ്ട്. ഹിപ്പികളും അവരുടെ സംഗീതവും ഇക്കാര്യങ്ങളില്‍ അവരുടെ കൂടെ നിലയുറപ്പിക്കുകയും ചെയ്തു. എങ്കിലും അത്തരം സാംസ്കാരിക-രാഷ്ട്രീയപ്രശ്നങ്ങളോടു പ്രതികരിക്കുകയെന്നതിനെക്കാള്‍ ലഹരിയും സംഗീതവും നിറഞ്ഞ വ്യക്തിയുടെ അബോധത്തിലേക്കു രക്ഷപ്പെടുക എന്ന മനോഭാവമാണ് ഹിപ്പികള്‍ പൊതുവേ പുലര്‍ത്തിയത്. അതീന്ദ്രിയമായ അനുഭൂതികള്‍ക്കായി അവര്‍ മയക്കുമരുന്നിനെയും സൈക്കഡലിക്ക് റോക്കിനെയും ഒരുപോലെ ആശ്രയിച്ചു. സംഗീതവും ലഹരിയും തമ്മില്‍ വേര്‍പിരിക്കാവാത്ത കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിയതും ഈ ഘട്ടത്തില്‍ത്തന്നെ. ആസിഡ് എന്നറിയപ്പെടുന്ന എല്‍ എസ് ഡി യുടെ സാന്നിധ്യം കേള്‍വിയിലും ആവിഷ്കാരത്തിലും അനിവാര്യമാണെന്നുതന്നെ സംഗീതപ്രേമികള്‍ വിശ്വസിച്ചു. അലസമായ നേരങ്ങളെ സര്‍ഗാത്മകമാക്കുന്നതിന് സംഗീതത്തിനൊപ്പം മയക്കുമരുന്നിന്റെ ലഹരിയും അവരോടൊപ്പം കൂടി. ഒരു കാലത്ത് സംഗീതപ്രേമികളുടെ ഹരമായിരുന്ന ബീറ്റില്‍സ് എന്ന സംഗീതസംഘം പരസ്യമായിത്തന്നെ എല്‍ എസ് ഡി യുടെ ഉപയോഗം അംഗീകരിച്ചത് അവരുടെ ആരാധകരും ആവര്‍ത്തിച്ചു. ധ്യാനത്തിന്റെയും അതീന്ദ്രിയാനുഭൂതിയുടെയും ആവിഷ്കാരമെന്ന നിലയില്‍ ഇന്ത്യന്‍ സംഗീതവും ഈ സംഗീതശൈലിയോടും ജീവിതരീതിയോടും ചേര്‍ന്നു. ഇന്ത്യയിലും ഹിപ്പിസംസ്കാരത്തിനു പ്രചാരമുണ്ടായി. 1971 ല്‍ പുറത്തുവന്ന ഹരേ രാമ ഹരേ കൃഷ്ണയില്‍ ആര്‍ ഡി ബര്‍മ്മന്‍ സംഗീതം നല്കിയ ഭദം മാരോ ദം&ൃെൂൗീ; എന്ന ഗാനം ഓര്‍ക്കുന്നുണ്ടാവും. ലഹരിപ്പുകയും നീണ്ട മുടിയും ഗിറ്റാറുമൊക്കെയായി ഹിപ്പി സംസ്കാരത്തിന്റെ മുദ്രകള്‍ പേറുന്ന ഗാനരംഗത്തില്‍ അന്നത്തെ ഉപരിവര്‍ഗത്തിലുള്‍പ്പെട്ട യുവാക്കളുടെ അരാജകജീവിതമാണ് ആവിഷ്കരിക്കപ്പെടുന്നത്. അമേരിക്കയില്‍ ആസിഡ് റോക്ക് എന്ന സംഗീതശൈലിതന്നെ രൂപംകൊണ്ടത് ഈ സാംസ്കാരികപരിസരത്തിലാണ്. നീണ്ടു നില്ക്കുന്ന സോളോ ഉപകരണസംഗീതവും വൈയക്തികമായ മനോധര്‍മ്മവുമാണ് ആസിഡ് റോക്കിന്റെ പ്രധാനപ്രത്യേകതകള്‍ . സംഗീതത്തിന്റെ ധര്‍മ്മമാകട്ടെ, എല്‍ എസ് ഡി യിലൂടെ ലഭിക്കുന്ന മാസ്മരികമായ അനുഭൂതികള്‍ക്ക് പശ്ചാത്തലമാവുക എന്നതും. ജിമി ഹെന്‍ഡ്രിക്സ് എക്സ്പീരിയന്‍സ്, പിങ്ക് ഫ്ളോയ്ഡ്, ദ ഡോര്‍ , ജഫേഴ്സണ്‍ എയര്‍പ്ലെയ്ന്‍ , ഗ്രേറ്റ്ഫുള്‍ ഡെഡ് എന്നിവരുടെ സംഗീതത്തില്‍ ഈ സംഗീതശൈലിയുടെ സ്വാധീനമുണ്ട്. പ്രായോഗികജീവിതത്തിന് അപരമെന്ന നിലയില്‍ അതീന്ദ്രിയജീവിതത്തെ പ്രതിഷ്ഠിക്കുന്നതിലൂടെ ഒരുതരം എസ്കേപ്പിസമാണ് ആസിഡ് റോക്കിന്റെ ആരാധകര്‍ കാംക്ഷിച്ചത് എന്നു തോന്നും. അത്തരത്തില്‍ അമ്പതുകളിലെ കറുത്ത സംഗീതത്തിന്റെ പ്രതിസംസ്കാരസ്വഭാവത്തില്‍നിന്നും ഭിന്നമാണ് ഹിപ്പിസംസ്കാരത്തിന്റെ പൊതുരീതി. എഴുപതുകള്‍ മുതല്‍ ലോകമെങ്ങും പ്രചാരം നേടിയ ജമൈക്കന്‍ സംഗീതവും ലഹരിമുക്തമല്ല. അക്രമവും അരാജകജീവിതവും പിന്തുടര്‍ന്ന അറുപതുകളിലെ റൂഡ് ബോയ് സംസ്കാരത്തിന്റെ ഭാഗമായ യുവത്വത്തെയാണ് അവിടെ സംഗീതത്തിന് പ്രധാനമായി സംബോധന ചെയ്യേണ്ടിയിരുന്നത്. ലഹരിയും അക്രമവും അരാജകത്വവും അഴിഞ്ഞാടിയ അക്കാലത്ത് ആ സാംസ്കാരികാവസ്ഥയോടു യോജിച്ചും വിയോജിച്ചുമുള്ള നിരവധി ജനപ്രിയഗാനങ്ങള്‍ അവിടെയുണ്ടായിട്ടുണ്ട്. ജമൈക്കന്‍ സംഗീതത്തെ സ്കാ എന്ന ശൈലിയില്‍നിന്ന് റെഗ്ഗെയുടെ മാസ്മരികമായ ശൈലിയിലേക്കു പരിവര്‍ത്തിപ്പിച്ചതുതന്നെ ഈ സാംസ്കാരികാവസ്ഥയാണ്. ജമൈക്കന്‍ സംഗീതത്തിലെ ഇതിഹാസമായ ബോബ് മാര്‍ലിപോലും ഈ സംസ്കാരത്തെ പിന്തുണയ്ക്കുന്ന തരത്തില്‍ ഭറൂഡ് ബോയ്&ൃെൂൗീ; തുടങ്ങിയ ചില ഗാനങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ബോബ് മാര്‍ലി, പീറ്റര്‍ റ്റോഷ്, ബണ്ണി ലിവിങ്സ്റ്റണ്‍ എന്നിവര്‍ ചേര്‍ന്ന വെയ്ലേഴ്സ് എന്ന സംഗീതസംഘം ഈ റൂഡ് ബോയ് സംസ്കാരത്തെ കുറച്ചുകൂടി അര്‍ത്ഥപൂര്‍ണമായ തരത്തില്‍ രാഷ്ട്രീയവത്കരിക്കുന്നതിനും പില്ക്കാലത്ത് ശ്രമിച്ചിട്ടുണ്ട്. കറുത്ത വര്‍ഗത്തിന്റെ വിമോചനം എന്ന സ്വപ്നത്തിലേക്കു തങ്ങളുടേതായ ഒരു പദ്ധതി മുന്നോട്ടുവയ്ക്കുന്ന രാസ്തഫാരിയനിസത്തിന്റെ വക്താക്കളാകാനും ആ പ്രത്യയശാസ്ത്രത്തില്‍നിന്നു വേര്‍പെടുത്താനാവാത്ത വിധം റെഗ്ഗെ എന്ന സംഗീതശൈലിയെ ഉപയോഗിക്കാനും ബോബ് മാര്‍ലിക്കും സംഘത്തിനും കഴിഞ്ഞു. എന്നാല്‍ ലഹരിയുടെ സാന്നിധ്യം അപ്പോഴും സംഗീതത്തില്‍നിന്നൊഴിഞ്ഞുപോയില്ല. കാരണം രാസ്തഫാരികളുടെ അനുഷ്ഠാനബദ്ധമായ ജീവിതരീതിതന്നെ. തലമുടി നീട്ടി കയര്‍പോലെ പിരിച്ചുകെട്ടി, മദ്യവും മാംസാഹാരവും ഉപേക്ഷിച്ച് ബൈബിള്‍ വായിച്ച് മതാനുഷ്ഠനത്തോടടുത്ത ഈ ജീവിതരീതിയില്‍ പക്ഷേ, കഞ്ചാവിന്റെ ഉപയോഗം നിര്‍ണായകമായ സ്വാധീനം ചെലുത്തുന്നുണ്ട്. നിയമപരമായ നിരോധനവും കഞ്ചാവുപയോഗം എന്ന അനുഷ്ഠാനവും തമ്മിലുള്ള സംഘര്‍ഷം റെഗ്ഗെ ഗാനങ്ങളില്‍ കാണാം.

ബോബ് മാര്‍ലിയുടെ ഭലീഗലൈസ് മരിയുവാനാ&ൃെൂൗീ; എന്ന ഗാനം ഉദാഹരണം. ഠവലി ഹലഴമഹശ്വല ാമൃശഷൗമിമ ഞശഴവേ വലൃല ശി ഖമാമശരമ ്യലമവ ഉലാ മ്യെ ശേ രൗൃല ഴഹമൗരീാമ ്യലമവ ക"ാ മി മ റല യൗവെ റീരേീൃ ്യലമവ ടീ വേലൃല"ഹഹ യല ിീ ാീൃല ടാീസശി" മിറ ളലലഹശിഴ ലേിലെ ണവലി ക ലെല റലാ മ രീാ ക റീി"േ വമ്ല േീ ഷൗാു ിീ ളലിരല പീറ്റര്‍ റ്റോഷിന്റെ ഭലീഗലൈസ് ഇറ്റ് ഡോണ്ട് ക്രിറ്റിസൈസ് ഇറ്റ്&ൃെൂൗീ; എന്നു തുടങ്ങുന്ന ഗാനവും സമാനമായ ആശയംതന്നെ പങ്കു വയ്ക്കുന്നു. ടശിഴലൃ ൊീസല ശേ അിറ ുഹമ്യലൃെ ീള ശിെേൃൗാലിേെ േീീ ഘലഴമഹശ്വല ശേ, ്യലമവ, ്യലമവ ഠവമേ"െ വേല യലെേ വേശിഴ ്യീൗ രമി റീ ഉീരേീൃെ ൊീസല ശേ ചൗൃലൈ ൊീസല ശേ ഖൗറഴലെ ൊീസല ശേ ഋ്ലി വേല ഹമം്യലൃെ േീീ കഞ്ചാവിന്റെ ജമൈക്കന്‍ നാമമായ ഭകായാ&ൃെൂൗീ; എന്നു തലക്കെട്ടുള്ള ഗാനത്തില്‍ ഈ ലഹരിയുടെ ആനന്ദം ബോബ് മാര്‍ലി പങ്കു വയ്ക്കുന്നുണ്ട്. രാസ്തഫാരിയന്‍ പ്രത്യയശാസ്ത്രത്തിലൂന്നിയ രാഷ്ട്രീയസമരത്തില്‍ കഞ്ചാവിന്റെ പ്രാധാന്യമാണ് കൗതുകകരമായ കാര്യം. ഇതേ കാലത്തുതന്നെ ലഹരിയുടെ അനിവാര്യമായ ദുരന്തങ്ങളും സംഗീതമേഖലയെ പിടിച്ചുലച്ചിട്ടുണ്ട്. പോപ് സംഗീതരംഗത്തെ എക്കാലത്തെയും വലിയ താരങ്ങളില്‍പ്പെട്ട ജിമി ഹെന്‍ഡ്രിക്സ്, ജാനിസ് ജോപ്ലിന്‍ , ജിം മോറിസണ്‍ എന്നിവര്‍ ലഹരിയുടെ പിടിയിലമര്‍ന്നു മരിച്ചു. എങ്കിലും ലഹരിയുടെ ഇരുണ്ട ബോധത്തില്‍നിന്ന്, അതു നല്കുന്ന മരണത്തോടടുത്ത ആനന്ദത്തില്‍നിന്ന്, അതിന്റെ ബലത്തിലൂന്നിയ അക്രമത്തില്‍നിന്ന്, അരാജകവാസനകളില്‍നിന്ന് വേറിട്ടൊരു ജീവിതം ഈ രംഗത്തുള്ളവര്‍ കാംക്ഷിച്ചില്ലെന്നു തോന്നും.

എഴുപതുകളില്‍ അമേരിക്കയിലെ കറുത്ത തെരുവുകളെ പ്രകമ്പനം കൊള്ളിച്ച ഹിപ്-ഹോപ് കലാ-ജീവിതശൈലിയാണ് ലഹരിയെ സംസ്കാരത്തോടിണക്കുന്ന മറ്റൊരു ഭൂമിക. ലാറ്റിന്‍ അമേരിക്കന്‍ വംശജരെയും ഇതേ സംസ്കാരം വലിയൊരളവില്‍ ബാധിച്ചിട്ടുണ്ട്. അധോലോകത്തിന്റെ ശക്തമായ സ്വാധീനമാണ് ഈ ജീവിതരീതിയുടെ പ്രധാനമായ ഒരു പ്രത്യേകത. സംഗീതത്തെ തെരുവുകളില്‍ത്തന്നെ ആവിഷ്കരിച്ച സംസാര-ഗാനരീതിയായ റാപ് സംഗീതത്തിന്റെയും ജനകീയമായ തെരുവുനൃത്തത്തിന്റെ സവിശേഷരൂപമായ ബ്രേക്ക് ഡാന്‍സിന്റെയും പ്രചാരവും സംഗീതരംഗത്തെ ആസ്വാദനശീലങ്ങളെ നിര്‍ണയിച്ച ഡി ജെകളുടെ വര്‍ദ്ധിച്ച സ്വാധീനവും ഗ്രഫിറ്റി പോലെ അധോതലസംസ്കാരചിഹ്നങ്ങളുള്ള ഇതരകലകളുടെ സഹായവുമൊക്കെച്ചേര്‍ന്ന് ഹിപ്-ഹോപ് സംസ്കാരം ഒരു തലമുറയുടെ ജീവിതരീതിയായിത്തീര്‍ന്നു. സ്വാഭാവികമായിത്തന്നെ ലഹരിയും അതിന്റെ ഭാഗമായി. പൊതുനിയമത്തിന്റെ കണ്ണില്‍ കുറ്റവാളികളായവര്‍ സംഗീതാവിഷ്കര്‍ത്താക്കളുമായി. കൊലപാതകം, ഭവനഭേദനം, ലൈംഗികപീഡനം എന്നിവയിലൊക്കെ പ്രതികളായ പലരും സംഗീതാവിഷ്കര്‍ത്താക്കള്‍ക്കിടയിലുണ്ടായി. നൊട്ടോറിയസ് ബിഗ്ഗിനെപ്പോലെ പല സംഗീതകാരന്മാരും കൊലചെയ്യപ്പെട്ടു. സംഗീതാവിഷ്കാരത്തിന്റെ ഇടവേളകളില്‍ പലരും ജയിലിലടയ്ക്കപ്പെട്ടു. നോണ്‍ ഫിക്ഷന്‍ (ചീി ജവശഃശീി) എന്ന ഹിപ് ഹോപ് ബാന്‍ഡിന്റെ ഐ ഷോട്ട് റീഗന്‍&ൃെൂൗീ;, ഭഹൗ ടു കില്‍ എ കോപ്&ൃെൂൗീ;, ഭസൂയിസൈഡ് ബോംബ്&ൃെൂൗീ;, ഭദ സി. ഐ. എ. ഈസ് ട്രൈയിങ് ടു കില്‍ മീ&ൃെൂൗീ; എന്നീ ഗാനങ്ങളുടെ തലക്കെട്ടുകളില്‍ത്തന്നെ ഹിപ് ഹോപ്പിന്റെ വ്യത്യസ്ത മാനങ്ങളുണ്ട്. ഭരണകൂടത്തോടും പൊതുസമൂഹത്തോടുമുള്ള എതിര്‍പ്പിന് അക്രമത്തിന്റെ വഴികള്‍തന്നെ സ്വീകരിക്കുമ്പോഴും അതിന്റെ രാഷ്ട്രീയമായ പ്രസക്തി ഇല്ലാതാകുന്നില്ല. എഴുപതുകളിലാരംഭിച്ചതെങ്കിലും ഹിപ് ഹോപ് സംസ്കാരത്തിന്റെ പ്രചാരം പിന്നീടും കുറഞ്ഞില്ല. അത് പുതുതലമുറയിലും വ്യത്യസ്തരീതികളില്‍ സ്വാധീനം ചെലുത്തുന്നു.

അടുത്തയിടെ കാലിഫോര്‍ണിയയിലെ ആയിരത്തിയിരൂനൂറോളം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പസഫിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസേര്‍ച്ച് ആന്‍ഡ് ഇവാല്യുവേഷന്‍ എന്ന സ്ഥാപനം നടത്തിയ സര്‍വേയില്‍ ഹിപ് ഹോപ് സംഗീതം കേള്‍ക്കുന്ന എഴുപതു ശതമാനം വിദ്യാര്‍ത്ഥികളും മദ്യമോ മയക്കുമരുന്നോ ഉപയോഗിക്കുന്നവരാണെന്നു കണ്ടെത്തിയിരുന്നു. സമീപകാലത്ത് മദ്യത്തിന്റെ പരസ്യങ്ങളിലും റാപ് സംഗീതവും റാപ് ഗായകരുമാണു നിറഞ്ഞു നില്ക്കുന്നത് എന്നതും യാദൃച്ഛികമല്ല. ദ വേര്‍വ് എന്ന ഇംഗ്ലീഷ് ബാന്‍ഡിന്റെ ഭദ ഡ്രഗ്സ് വോണ്ട് വര്‍ക്ക്&ൃെൂൗീ;, നീല്‍ യങ്ങിന്റെ ഭദ നീഡില്‍ ആന്‍ഡ് ദ ഡാമേജ് ഡണ്‍&ൃെൂൗീ;, ഭദ ജിം കരോള്‍ ബാന്‍ഡിന്റെ പീപ്പിള്‍ ഹൂ ഡൈഡ്&ൃെൂൗീ;, നയന്‍ ഇഞ്ച് നെയില്‍സിന്റെ ഭഹര്‍ട്ട്&ൃെൂൗീ; എന്നിങ്ങനെ ലഹരിയെക്കുറിച്ച് കരുതലുള്ള ഗാനങ്ങളും ഏറെയുണ്ട്. എങ്കിലും ലഹരിയും പ്രണയവും കൂട്ടിനു സംഗീതവും ചേരുന്ന സ്വര്‍ഗത്തെ സ്വപ്നം കാണുന്നവര്‍ മുതല്‍ തെരുവുകളെ ഉന്മാദനടനത്തിലൂടെ ചടുലമാക്കാന്‍ കൊതിക്കുന്നവര്‍ വരെ കണ്ണിചേരുന്ന വലിയ ചങ്ങലയില്‍നിന്ന് ചിലതു മാത്രം അടര്‍ത്തിമാറ്റുക അസാധ്യമായിത്തന്നെ തുടരുന്നു. വൈയക്തികമെന്നതില്‍ക്കവിഞ്ഞ് ലഹരിയുടെ സാംസ്കാരികമായ ചില മാനങ്ങളാണ് ഇവിടെ സൂചിപ്പിക്കാന്‍ ശ്രമിച്ചത്.

വ്യക്തിയുടെ അബോധവാസനകള്‍ സമൂഹത്തിന്റേതുകൂടിയാവുമ്പോള്‍ അതീന്ദ്രിയാനുഭവങ്ങള്‍ക്കായുള്ള കൂട്ടായ യത്നങ്ങള്‍ക്കും മതപരമായ അനുഷ്ഠാനങ്ങള്‍ക്കും തീവ്രവും അരാജകവുമായ പ്രതികരണങ്ങള്‍ക്കും ലഹരി ഒഴിച്ചുകൂടാനാവാത്ത രാസത്വരകമാകുന്നു. അത് വിവിധസംസ്കാരങ്ങളില്‍ വ്യത്യസ്തരീതികളില്‍ ഉപയോഗിക്കപ്പെടുന്നു. അപ്പോഴും മരണത്തിന്റെ അവസാനത്തെ വിളി കാതോര്‍ത്തുകൊണ്ടുള്ള സംഗീതസാഹസങ്ങള്‍ സന്ത്രാസം നിറഞ്ഞ ജീവിതോന്മാദമായി നമ്മെ പിന്തുടരുകയും ചെയ്യുന്നു. സംഗീതത്തിലെന്നപോലെ ജീവിതത്തിലും ബില്ലി ഹോളിഡേ മുതല്‍ ഏമി വൈന്‍ഹൗസ് വരെയുള്ളവര്‍ക്ക് ഇനിയും പിന്തുടര്‍ച്ചകളുണ്ടാവാം. അരക്ഷിതജീവിതത്തിന്റെ അത്തരം ആവിഷ്കാരങ്ങളെ സ്നേഹ-ദ്വേഷങ്ങളോടെ ഭപീപ്പിള്‍ ഹൂ ഡൈഡ്&ൃെൂൗീ; എന്ന ഗാനത്തിലെന്നപോലെ ഓര്‍മ്മിക്കുകയുമാവാം:

*

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം