malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
സ്ത്രീപക്ഷം

സ്ത്രീ ജനസംഖ്യ കുറയുന്നതിന് പിന്നില്‍

സുധാ സുന്ദരരാമന്‍
ഓരോ തവണ സെന്‍സസ് കണക്കുകള്‍ പുറത്തുവരുമ്പോഴും അപായമണി മുഴങ്ങിത്തുടങ്ങുകയായി. ഇത്തവണ സെന്‍സസിെന്‍റ താല്‍ക്കാലിക കണക്കുകള്‍ പുറത്തുവന്നതോടെ, ഞെട്ടിപ്പിക്കുന്ന വിവരം വ്യക്തമായി - 2001ല്‍ സ്ത്രീ - പുരുഷ അനുപാതം (അതായത് 1000 പുരുഷന്മാര്‍ക്ക് ഇത്ര സ്ത്രീകള്‍ എന്ന കണക്ക് - അഥവാ ലിംഗാനുപാതം) 927 ആയിരുന്നത് 2011 ആയപ്പോഴേക്ക് 914 ആയി കുറഞ്ഞിരിക്കുന്നു! 2001നെ അപേക്ഷിച്ച് 13 പോയന്‍റിെന്‍റ കുറവ്. സ്വാതന്ത്ര്യത്തിനുശേഷമുള്ള ഏറ്റവും കുറഞ്ഞ ലിംഗാനുപാതമാണിത്.

1961ലെ സെന്‍സസ് തൊട്ട് ഈ അനുപാതം തുടര്‍ച്ചയായി കുറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ തവണത്തെ സെന്‍സസ്സിനെ അപേക്ഷിച്ച് കുട്ടികളിലെ ലിംഗ അനുപാതത്തില്‍ നേരിയ വര്‍ധനയുണ്ടായിട്ടുണ്ടെങ്കിലും, ആ സംസ്ഥാനങ്ങളിലെ ലിംഗ അനുപാതം ഇപ്പോഴും രാജ്യത്തിലെ ഏറ്റവും കുറഞ്ഞ തോതില്‍ത്തന്നെയാണ്. ഖേദകരമെന്നു പറയട്ടെ, മറ്റ് നിരവധി സംസ്ഥാനങ്ങളിലും സ്ഥിതി കൂടുതല്‍ വഷളായിരിക്കുകയാണ്. ശിശുക്കളിലെ ലിംഗ അനുപാതം (1000 ആണ്‍കുട്ടിയ്ക്ക് ഇത്ര പെണ്‍കുട്ടി എന്ന കണക്ക്) 900ല്‍ കുറവുള്ള 9 സംസ്ഥാനങ്ങളുണ്ട് - ഹരിയാന 830, പഞ്ചാബ് 846, ജമ്മു - കാശ്മീര്‍ 859, ഡെല്‍ഹി 866, രാജസ്ഥാന്‍ 883, മഹാരാഷ്ട്ര 883, ഗുജറാത്ത് 886, ഉത്തരാഖണ്ഡ് 886, ഉത്തര്‍പ്രദേശ് 899. 2001ലെ കണക്കനുസരിച്ച് കുട്ടികളിലെ ലിംഗ അനുപാതം 951ഓ അതിനുമുകളിലോ ഉള്ള 18 സംസ്ഥാനങ്ങള്‍ രാജ്യത്തുണ്ടായിരുന്നുവെങ്കില്‍ , 2011ലെ സെന്‍സസ് അനുസരിച്ച് അത് പകുതിയായി, 9 സംസ്ഥാനങ്ങളായി കുറഞ്ഞു. അതേ അവസരത്തില്‍ കുട്ടികളിലെ ലിംഗാനുപാതം 915ന് താഴെയായിരുന്ന 9 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ആണ് 2001ല്‍ രാജ്യത്തുണ്ടായിരുന്നതെങ്കില്‍ 2011ല്‍ അത് 14 ആയി ഉയര്‍ന്നു. "എല്ലാവരേയും ഉള്‍ക്കൊള്ളുന്ന" വളര്‍ച്ച എന്ന രണ്ടാം യുപിഎ ഗവണ്‍മെന്‍റിെന്‍റ അവകാശവാദം പൊള്ളയാണെന്ന്, ഈ കണക്കുകള്‍ തുറന്നുകാണിക്കുന്നു. മൊത്തത്തിലുള്ള ലിംഗ അനുപാതത്തില്‍ ചെറിയ വര്‍ധനയുണ്ടായതില്‍ ആഹ്ലാദിയ്ക്കാനൊന്നുമില്ല. കാരണം നാം എന്തെങ്കിലും നേട്ടം കൈവരിച്ചിട്ടുണ്ടെങ്കില്‍ അതിനെയെല്ലാം തകിടം മറിക്കുന്ന തരത്തിലുള്ളതാണ് തുടര്‍ച്ചയായുള്ള ലിംഗാനുപാത ശതമാനക്കുറവിെന്‍റ ആഘാതം. എന്നു തന്നെയല്ല, ഗവണ്‍മെന്‍റിെന്‍റ നയങ്ങളെയും നടപടികളെയും സംബന്ധിച്ച മൗലികമായ ചോദ്യങ്ങള്‍ തന്നെ ഇവിടെ ഉയര്‍ന്നുവരുന്നുണ്ട് - ശിശുക്കളിലെ ലിംഗാനുപാതത്തിലുള്ള അസന്തുലിതാവസ്ഥ കുറയ്ക്കുന്നതിന് ഗവണ്‍മെന്‍റ് വളരെയധികമൊന്നും ചെയ്തിട്ടില്ല, മറിച്ച് സ്ഥിതി കൂടുതല്‍ വഷളാക്കുന്നതിന്നുള്ള നടപടികളാണ് ഗവണ്‍മെന്‍റ് കൈക്കൊണ്ടിട്ടുള്ളത്.

ജനസംഖ്യാപരമായ മാറ്റം കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന ഗവണ്‍മെന്‍റുകള്‍ അനുവര്‍ത്തിച്ചുവന്ന കുടുംബാസൂത്രണത്തിെന്‍റ ഭാഗമായ, "ജനസംഖ്യ സ്ഥിരമാക്കി നിലനിര്‍ത്തുന്നതിനുള്ള ഊര്‍ജ്ജിതമായ നടപടികളു"ടെ ഫലമായി കുട്ടികളിലെ ലിംഗ അനുപാതം കുത്തനെ കുറയുകയാണുണ്ടായത്. കര്‍ശനമായ പുരുഷാധിപത്യ സ്വഭാവത്തോടു കൂടിയതും ലിംഗവിവേചനം നടമാടുന്നതുമായ സാമൂഹ്യഘടനയില്‍ "ചെറിയ കുടുംബം" എന്ന ആശയത്തിന് പ്രചാരവും പ്രാധാന്യവും ലഭിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികള്‍ കുറച്ചുമതി എന്ന ചിന്ത രക്ഷിതാക്കള്‍ക്കുമുണ്ട്. എന്നാല്‍ , ജനസംഖ്യാ വര്‍ധന നിരക്ക് ചില പതിറ്റാണ്ടുകളില്‍ മുരടിച്ചുനിന്നതിനുശേഷം തുടര്‍ന്ന് കുറഞ്ഞതിെന്‍റ കാരണം, പ്രധാനമായും പെണ്‍കുട്ടികളുടെ അനുപാതം കുറഞ്ഞതു തന്നെയാണ്. ഒന്നോ രണ്ടോ കുട്ടികള്‍ മതി എന്ന് അച്ഛനമ്മമാര്‍ തീരുമാനിക്കുമ്പോള്‍ ആണ്‍കുട്ടികള്‍ക്കുതന്നെയാണ് മുന്‍ഗണന നല്‍കുന്നത്. ഗര്‍ഭസ്ഥ ശിശുവിെന്‍റ ലിംഗമേതെന്നു നോക്കിയതിനുശേഷം നടത്തപ്പെടുന്ന ഗര്‍ഭച്ഛിദ്രം ഇല്ലാതെത്തന്നെയുള്ള അവസ്ഥ അതാണ്.

പഞ്ചാബിനെപ്പോലെയുള്ള ഒരു സംസ്ഥാനത്ത് നടത്തിയ സര്‍വെയില്‍നിന്ന് കണ്ടെത്തിയത്, ഒരു ആണ്‍കുട്ടിയുള്ള കുടുംബം, ഇനി കുട്ടികളേ വേണ്ട എന്ന തീരുമാനത്തിലെത്തിച്ചേരുന്നുവെന്നാണ്. രണ്ടു കുട്ടികള്‍ എന്ന വ്യവസ്ഥ ഔപചാരികമായി ഉപേക്ഷിയ്ക്കപ്പെട്ടിട്ടുണ്ടെങ്കിലും പല സംസ്ഥാന ഗവണ്‍മെന്‍റുകളും അതിപ്പോഴും നടപ്പാക്കിക്കൊണ്ടിരിക്കുന്നുണ്ട്, അതിനുവേണ്ടി ആനുകൂല്യങ്ങള്‍ പല തരത്തില്‍ നല്‍കുന്നുണ്ട്; രണ്ടിലധികം കുട്ടികളുള്ള രക്ഷിതാക്കള്‍ക്ക് നിലവിലുള്ള ആനുകൂല്യങ്ങള്‍ എടുത്തുകളയുകയും രണ്ടിലധികം കുട്ടികളുള്ളതിെന്‍റ പേരില്‍ ചില വിഷമതകള്‍ ഏല്‍പിക്കുകയും ചെയ്യുന്നുമുണ്ട്. രണ്ടിലധികം കുട്ടികളുള്ളവര്‍ക്ക് ചില സംസ്ഥാനങ്ങളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിയ്ക്കാന്‍ അവകാശമില്ല. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് - എന്‍സിപി ഗവണ്‍മെന്‍റ് പാസ്സാക്കിയ ഒരു നിയമം അനുസരിച്ച്, രണ്ടിലധികം കുട്ടികളുള്ള കുടുംബങ്ങള്‍ ജലസേചനത്തിനുള്ള വെള്ളക്കരമായി സാധാരണയുള്ള നിരക്കിെന്‍റ ഒന്നര ഇരട്ടി നല്‍കണം. ആധുനിക കുടുംബങ്ങള്‍ക്ക് ഒരു ആണ്‍കുട്ടിയെങ്കിലും വേണം. എന്നാല്‍ , ഒന്നിലധികം പെണ്‍കുട്ടികള്‍ വേണ്ടതാനും. ഇത് പ്രാവര്‍ത്തികമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ അവര്‍ , യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ അവലംബിക്കുന്നുമുണ്ട്. ഉയര്‍ന്ന സാക്ഷരതാനിരക്കും സാമ്പത്തിക വളര്‍ച്ചയും ഉണ്ട് എന്നു കരുതി, കുട്ടിയുടെ ലിംഗം നോക്കി വേണമോ വേണ്ടയോ എന്നു തീരുമാനിക്കുന്ന "കുറ്റം" ഇല്ലാതാകുമെന്നതിന് യാതൊരു ഉറപ്പുമില്ല എന്നാണ് സര്‍വെ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. നഗരവല്‍ക്കൃതമായ, വളരെ വേഗം വളര്‍ന്നുവരുന്ന മെട്രോകളിലാണ്, ലിംഗമേതെന്ന് നോക്കി നടത്തുന്ന ഗര്‍ഭഛിദ്രത്തിന് കൂടുതല്‍ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്നത്; അംഗീകാരവും ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഗ്രാമപ്രദേശങ്ങളിലാകട്ടെ, ജനനത്തിനുശേഷം പെണ്‍കുട്ടികള്‍ അവഗണിയ്ക്കപ്പെടുന്നു. അവളുടെ ആരോഗ്യപരമായ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നില്ല. അവളെ മരിയ്ക്കാന്‍ അനുവദിക്കുന്നു. പെണ്‍കുട്ടികളോടുള്ള വെറുപ്പിെന്‍റ കടുത്ത യാഥാര്‍ത്ഥ്യം അത്രമാത്രം തീക്ഷ്ണമാണ്. ലിംഗമേതെന്ന് കണ്ടുപിടിച്ചുള്ള ഗര്‍ഭഛിദ്രം ഗര്‍ഭാവസ്ഥയിലെ ലിംഗനിര്‍ണയ പരിശോധന നിരോധിക്കുന്ന നിയമം അനുസരിച്ച് (ജര ജചഉഠ നിയമം 1994) ലിംഗമേതെന്ന് നോക്കി കുട്ടിയെ സ്വീകരിക്കുന്നത് നിയമവിരുദ്ധമാണ്; ശിക്ഷാര്‍ഹമാണ്. എന്നാല്‍ ഫലത്തില്‍ , ലിംഗമേതെന്ന് പരിശോധിച്ച്, പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ ഗര്‍ഭഛിദ്രം നടത്തുന്നത് പതിവായിരിക്കുന്നു; പിടിയ്ക്കപ്പെടാതെ, ശിക്ഷിയ്ക്കപ്പെടാതെ പോകുന്ന കുറ്റമായിത്തീര്‍ന്നിരിക്കുന്നു. മെഡിക്കല്‍ പ്രൊഫഷനും ടെക്നീഷ്യന്മാരും അള്‍ട്രാ സൗണ്ട് മെഷീനുകള്‍ വില്‍ക്കുന്ന വന്‍കിട കമ്പനികളും തമ്മില്‍ അവിഹിതമായ, വമ്പിച്ച കൂട്ടുകെട്ടുതന്നെ വളര്‍ന്നുവന്നു കഴിഞ്ഞിരിക്കുന്നു. നിയമം ലംഘിക്കുന്നവര്‍ക്കുനേരെ കര്‍ശനമായ നടപടി കൈക്കൊള്ളുന്നതിന് സര്‍ക്കാരുകള്‍ തയ്യാറില്ലാത്തതുകൊണ്ട് വന്‍ലാഭകരമായ ഈ വിപണി തടസ്സമില്ലാതെ നടന്നുകൊണ്ടിരിക്കുന്നു. നിയമം പാസ്സായിക്കഴിഞ്ഞ് പത്തുകൊല്ലം കഴിഞ്ഞിട്ടും മഹാരാഷ്ട്രയില്‍ പല മേഖലകളിലും അത് നോട്ടിഫൈ ചെയ്യപ്പെട്ടിട്ടില്ല എന്ന്, മഹിളാ അസോസിയേഷന്‍ നടത്തിയ ഒരു പഠനത്തില്‍നിന്ന് വ്യക്തമാവുകയുണ്ടായി. ഹരിയാനയിലും അതുതന്നെയാണ് അനുഭവം. ലാഭക്കൊതിയന്മാരും അഴിമതിക്കാരുമായ ഡോക്ടര്‍മാരും കൊള്ളക്കാരായ കമ്പനികളും ചേര്‍ന്ന് നിയമത്തെ നിഷ്പ്രയോജനമാക്കിയിരിക്കുന്നു. ഡോക്ടര്‍മാരുടെ സംഘടനയും ഒട്ടൊക്കെ അതിന് അനുകൂലമാണ്. മഹിളാ അസോസിയേഷെന്‍റ സമരംകാരണം പൂട്ടാന്‍ നിര്‍ബന്ധിതമായിത്തീര്‍ന്ന ഇത്തരം ക്ലിനിക്കുകള്‍ , പിന്നീട് തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങിയ അനുഭവവുമുണ്ട്. ലിംഗപരിശോധനയും തുടര്‍ന്നുള്ള ഗര്‍ഭഛിദ്രവും തടയുന്നതിനുള്ള മോണിറ്ററിങ് കമ്മിറ്റികള്‍ പല സ്ഥലങ്ങളിലും പേരിന് നിലവിലുണ്ടെങ്കിലും, അവ ഒട്ടും ഫലപ്രദമല്ല. ഈ നിയമം നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിയ്ക്കുന്നതിനുള്ള സെന്‍ട്രല്‍ സൂപ്പര്‍വൈസറി കമ്മിറ്റി, കഴിഞ്ഞ മൂന്നു കൊല്ലത്തിന്നുള്ളില്‍ ഒരൊറ്റ യോഗം പോലും ചേര്‍ന്നിട്ടില്ല. അടുത്തയിടെ അത് പുനഃസംഘടിപ്പിക്കുകയുണ്ടായി. അതൊട്ടും സുതാര്യമായ വിധത്തിലല്ല. മിക്ക സംസ്ഥാനങ്ങളും പ്രവര്‍ത്തിക്കുന്നത് അതേ വിധത്തില്‍ത്തന്നെയാണ്.

പുതിയ പുതിയ സാങ്കേതിക വിദ്യകള്‍ കണ്ടുപിടിക്കുന്നതോടെ, ആരോഗ്യസേവനരംഗം കൂടുതല്‍ കൂടുതല്‍ വ്യാപാരാധിഷ്ഠിതമായിത്തീരുന്നു. സ്കാനിങ് കേന്ദ്രങ്ങളുടെ എണ്ണം പെരുകി വരുന്നതില്‍നിന്ന് അത് മനസ്സിലാക്കാം. അതിന്നനുസരിച്ച്, ഗര്‍ഭസ്ഥശിശുവിെന്‍റ ലിംഗം നിര്‍ണയിക്കുന്നതിനും പെണ്‍ഭ്രൂണമാണെങ്കില്‍ ഭ്രൂണഹത്യ നടത്തുന്നതിനുമുള്ള സാധ്യതയും കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ , സാങ്കേതികവിദ്യ ഇങ്ങനെ ദുരുപയോഗം ചെയ്യുന്നതിനെ തടയാന്‍ സര്‍ക്കാരുകള്‍ തയ്യാറില്ല. നിയമം നടപ്പാക്കുന്നതിന് സര്‍ക്കാരുകള്‍ രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കുന്നില്ല. സാങ്കേതിക വിദ്യ ഒരുകാലത്തും നിഷ്പക്ഷമായിരുന്നിട്ടില്ല. അള്‍ട്രാസൗണ്ട് യന്ത്രത്തിനുള്ളില്‍ , ഗര്‍ഭാവസ്ഥ കൂടുതല്‍ അടുത്തുനിന്ന് അറിയുന്നതിനുവേണ്ടി, സ്ഥാപിക്കുന്ന ഒരു ഹാര്‍ഡ് ഡിസ്ക് (നിശ്ശബ്ദ നിരീക്ഷകനെന്നു പറയാം) പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ പ്രചാരത്തിലായിക്കഴിഞ്ഞു. സ്ത്രീകളെ പീഡിപ്പിയ്ക്കുകയും ശിക്ഷിയ്ക്കുകയും ചെയ്യുന്ന ഒരു യന്ത്രസംവിധാനമായി അത് മാറിയിരിക്കുന്നു. ശരിയായ വിധത്തിലുള്ള സ്ക്രീനിങ്ങും പരിശോധനയും ആവശ്യമാണെങ്കില്‍ത്തന്നെയും, ഗര്‍ഭാവസ്ഥയെ നിരീക്ഷിക്കുന്നതിനുള്ള സംവിധാനം, വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായിത്തീരാന്‍ അനുവദിച്ചുകൂടാ. ഓരോ ദിവസം കഴിയുംതോറും അള്‍ട്രാ സൗണ്ട് മെഷീനുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്നിപ്പോള്‍ വിദൂര സ്ഥലങ്ങളിലുള്ള ഗര്‍ഭിണികള്‍ക്കുവേണ്ടി മൊബൈല്‍ ക്ലിനിക്കുകളും തയ്യാറുണ്ട്. ഗര്‍ഭിണിയായ സ്ത്രീയെ അനാവശ്യമായ എത്രയോ പരിശോധനകള്‍ക്ക് വിധേയമാക്കുന്നു. അതില്‍ പലതും ഗര്‍ഭസ്ഥ ശിശുവിന് ഹാനികരമായിത്തീര്‍ന്നേയ്ക്കാവുന്നതാണ്. അനാവശ്യമായ സ്ക്രീനിങ്ങിന്നും മെഡിക്കല്‍ പരിശോധനകള്‍ക്കും സ്വകാര്യവല്‍ക്കരണം കാരണമായിത്തീരുന്നുവെന്നും അത് ആരോഗ്യരംഗത്തെ കടുത്ത ചൂഷണത്തിന് വിധേയമാക്കിത്തീര്‍ക്കുന്നുവെന്നും അമേരിക്കയിലെ റേഡിയോളജിസ്റ്റുകളുടെ സംഘടന ഈയിടെ പ്രസ്താവിക്കുകയുണ്ടായി. ഇത്തരം ആശങ്കകള്‍ ദൂരീകരിക്കുന്നതിനായി, ആരോഗ്യപരിരക്ഷാ അവകാശങ്ങള്‍ സംരക്ഷിക്കുന്ന വിധത്തിലുള്ള സമഗ്രമായ ഒരു നിയമം നിര്‍മിക്കേണ്ടതുണ്ട്.

പുത്തന്‍ ഉദാരവല്‍കരണനയത്തിെന്‍റ വേലിയേറ്റം, സ്ത്രീകളെ സംബന്ധിച്ചിടത്തോളം ദൂരവ്യാപകമായ ദുരന്തങ്ങള്‍ക്ക് ഇരയാക്കിക്കൊണ്ടിരിക്കുന്നു. വിപണി സമ്പദ്വ്യവസ്ഥയുടെ സങ്കീര്‍ണതകള്‍ക്ക് അവര്‍ ഇരയായിത്തീരുന്നു. സ്ത്രീകളുടെ പദവി തന്നെ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. കാര്‍ഷികരംഗത്തെ പ്രതിസന്ധിയും തുടര്‍ന്ന് സ്ത്രീകളുടെ ജോലി സൗകര്യങ്ങള്‍ ചുരുങ്ങിയതും, അവരുടെയിടയിലെ ദാരിദ്ര്യം വര്‍ധിപ്പിച്ചിരിക്കുന്നു. അവരുടെ തൊഴിലില്ലായ്മ വര്‍ധിച്ചിരിക്കുന്നു. തൊഴില്‍ ഉള്ളവര്‍ക്കുതന്നെ, ശരിയായ വിധത്തിലുള്ള തൊഴിലോ വരുമാനമോ ഇല്ല. പോഷകാഹാരവും ആരോഗ്യപരിരക്ഷയും നിഷേധിയ്ക്കപ്പെടുന്നു; ആശുപത്രികളില്‍ ഫീസ് ഏര്‍പ്പെടുത്തിയതോടെ അത് കൂടുതല്‍ രൂക്ഷമായി; സാര്‍വത്രികമായ പൊതുവിതരണ വ്യവസ്ഥ ഇല്ലാതായി; ഭക്ഷ്യധാന്യങ്ങളുടെ ഉപഭോഗം കുറഞ്ഞു; അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുന്നു; സ്ത്രീധനത്തുക വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്; സ്ത്രീകള്‍ക്ക് സ്വത്തില്‍ അവകാശമോ പട്ടയാവകാശമോ ലഭിക്കുന്നില്ല - ഇതെല്ലാം കാരണം പെണ്‍കുട്ടികള്‍ കുടുംബത്തില്‍ തീരെ അനാവശ്യമായ ഒരു ഘടകമായിത്തീര്‍ന്നുകൊണ്ടിരിക്കുകയാണ്. സ്ത്രീധനം ചോദിച്ചു വാങ്ങുന്ന പ്രവണത വര്‍ധിക്കുമ്പോള്‍ത്തന്നെ, പെണ്‍കുട്ടികളുടെ സ്വത്തവകാശം ഫലപ്രദമായി നടപ്പാക്കപ്പെടുന്നുമില്ല. അച്ഛനില്‍നിന്ന് സ്വത്തവകാശം മകള്‍ക്ക് ലഭിച്ചാല്‍ , അവളത് സഹോദരെന്‍റ പേരില്‍ എഴുതിവെച്ചുകൊള്ളണമെന്ന ഒരു അലിഖിത നിയമം ഹരിയാനയിലുണ്ട്. അങ്ങിനെ ചെയ്തില്ലെങ്കില്‍ അവള്‍ പല വിധത്തിലും പീഡിപ്പിയ്ക്കപ്പെടും.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അക്രമങ്ങളും പീഡനങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ , അവര്‍ കുടുംബത്തിന് ഭാരമായിത്തീരുന്ന അവസ്ഥയാണ്. അങ്ങനെ, പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നതിനും അവഗണിയ്ക്കപ്പെടുന്നതിനും ജനനത്തിനുമുമ്പോ ജനിച്ചയുടനെയോ കൊല്ലപ്പെടുന്നതിനും പിറകില്‍ സങ്കീര്‍ണമായ നിരവധി ഘടകങ്ങളുണ്ട്. കുട്ടികളിലെ ലിംഗ അനുപാതം കുറയുന്നതിനെ തടയുന്നതിന്, ഈ ഘടകങ്ങളെയെല്ലാം സമഗ്രമായി പഠിക്കേണ്ടതുണ്ട്. അതുകൊണ്ട് താഴെ പറയുന്ന പ്രശ്നങ്ങള്‍ ഉന്നയിച്ചുകൊണ്ട് ദേശവ്യാപകമായ പ്രചരണവും പ്രക്ഷോഭവും ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് ആവശ്യമാണ്. ഹ ഗര്‍ഭസ്ഥശിശുവിെന്‍റ ലിംഗനിര്‍ണയം നിരോധിക്കുന്ന നിയമം ഗവണ്‍മെന്‍റ് കര്‍ശനമായി നടപ്പാക്കണം; അതിന്നുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാണിയ്ക്കണം. ഹ ഈ നിയമത്തിെന്‍റ വിവിധ വശങ്ങളെക്കുറിച്ച് വ്യക്തമായ അറിവുള്ളവരും പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് പ്രതിജ്ഞാബദ്ധരും ആയ ആളുകളെ മാത്രമേ സെന്‍ട്രല്‍ സൂപ്പര്‍വൈസറി ബോര്‍ഡ്, സംസ്ഥാനങ്ങളിലെ സമാന സമിതികള്‍ , മോണിറ്ററിങ് കമ്മിറ്റികള്‍ തുടങ്ങിയവയില്‍ ഉള്‍പ്പെടുത്താവൂ. നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭ്യമാക്കണം. ഹ രണ്ടു കുട്ടികള്‍ എന്ന നിബന്ധന ഉടനെ എടുത്തുകളയണം. അതിെന്‍റ പേരിലുള്ള ആനുകൂല്യങ്ങളും ദ്രോഹങ്ങളും അവസാനിപ്പിയ്ക്കണം. ഹ പെണ്‍കുട്ടികള്‍ക്കുവേണ്ടി നിലവിലുള്ള പദ്ധതികള്‍ വിമര്‍ശനാത്മകമായി പരിശോധിക്കണം, സാര്‍വത്രികമായതും മറ്റൊരു നിബന്ധനകളുമായി ബന്ധിപ്പിയ്ക്കപ്പെടാത്തതും ആയ വിധത്തില്‍ അവ പുനരാവിഷ്ക്കരിയ്ക്കണം. ഹ ഈ നിയമം ശരിയായ വിധത്തില്‍ നടപ്പാക്കപ്പെടുന്നതിന്നുള്ള മേല്‍നോട്ടം നടക്കുമ്പോള്‍ , അത് ഗര്‍ഭിണികളുടെ സ്വകാര്യതയെ ലംഘിക്കുന്ന വിധത്തിലാവരുത്. അള്‍ട്രാ സൗണ്ട് യന്ത്രങ്ങളില്‍ "നിശ്ശബ്ദ നിരീക്ഷക"നായ ഡിസ്ക് സ്ഥാപിക്കുന്നത് പുനഃപരിശോധിയ്ക്കണം. ഹ പൊതുജനാരോഗ്യ വ്യവസ്ഥ വന്‍തോതില്‍ സ്വകാര്യവല്‍ക്കരിക്കുന്നത്, നിയമംമൂലം നിരോധിയ്ക്കപ്പെടണം. ലിംഗപരിശോധനയ്ക്കും ഭ്രൂണഹത്യയ്ക്കും ഇടയാക്കുന്ന ആധുനിക സാങ്കേതിക വിദ്യയുടെ ദുരുപയോഗം തടയണം.

*

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം