malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

കണ്ണൂരിലെ നാല് പെണ്‍കുട്ടികള്‍

എന്‍. ശ്രീകുമാര്‍
കണ്ണൂരിലെ നാല് പെണ്‍കുട്ടികളുടെ കഥയാണ് ഇവിടെ വിവരിക്കുന്നത്.—സുമയ്യ,സിനുഷ,നാജിയ, ജസ്‌ല.ഇവര്‍കണ്ണൂര്‍ സര്‍വ്വകലാശാല കാമ്പസ്സിലെ ധീരരായവിദ്യാര്‍ത്ഥിനികള്‍. അവര്‍ പത്രപ്രവര്‍ത്തനം പഠിക്കുന്നു. ഈമാസം 20ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ അവര്‍ മത്സരിക്കാന്‍ പത്രിക നല്‍കി. ജേണസിലിസം ഡിപ്പാര്‍ട്ട്‌മെന്റിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളാണ് 4 പെണ്‍കുട്ടികളും.അവര്‍ സര്‍വ്വകലാശാല കാമ്പസ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ആലോചിച്ചപ്പോള്‍ അതെങ്ങനെയോ എസ്എഫ് ഐക്കാരുടെ കാതുകളിലെത്തി.—അവര്‍ കാരായിമാരുടെ ശിഷ്യരാണെന്ന് തോന്നുന്നു. അവര്‍ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി. ഒറ്റ വാക്കിലൂടെ-""കൊന്നുകളയും. ധൈര്യ ശാലികളായ പെണ്‍കുട്ടികള്‍ പക്ഷേ പതറിയില്ല. അവരിലെ ജനാധിപത്യ ബോധത്തിനു മുന്നില്‍ എസ്എഫ്‌ഐക്കാരന്റെ കഞ്ചാവ് ബുദ്ധി പുകഞ്ഞു.—നാല് പേരും പത്രിക സമര്‍പ്പിച്ചു. ഹോസ്റ്റലിന് പുറത്ത് വാടകക്ക് താമസ്സിക്കുന്ന പെണ്‍കുട്ടികളെ കൊല്ലുമെന്ന ഭീഷണിമുഴക്കിയിട്ടും പിന്മാറാത്ത നവരാത്രികാലത്തെ സ്ത്രീശക്തി. പത്രിക കൊടുക്കാന്‍ ചെന്നപ്പോഴാണ് കള്ളക്കഥ കുട്ടികള്‍ അറിയുന്നത്. ജേണലിസം വകുപ്പ് മേധാവി പ്രസന്നന് ഒരു പരാതി ലഭിച്ചിരിക്കുന്നു.—4 പെണ്‍കുട്ടികള്‍ ജൂനിയര്‍ പെണ്‍കുട്ടിയെ റാഗ് ചെയ്തിരിക്കുന്നു.ജാതിപ്പേര് വിളിച്ച് അപമാനിച്ചിരിക്കുന്നു.പരാതി കേട്ട കുട്ടികള്‍ പക്ഷേ അമ്പരന്നില്ല. ഇതിനുമപ്പുറം സൃഷ്ടിക്കാന്‍ കഴിയുന്നവരുടെ പാര്‍ട്ടിയാണ് കാരായി പാര്‍ട്ടി.—രണ്ട് പരാതികളും ജേണസിലം വകുപ്പ് മേധാവി പോലീസിന് കൈമാറി. കാരണം റാഗ് ചെയ്ത പരാതിയല്ലേ. 24 മണിക്കൂറിനുള്ളില്‍ പോലീസിന് കൈമാറിയേ പറ്റൂ. പരാതി പോലീസിന് കൈമാറിയ കഥയൊന്നും അറിയാത്ത പാവം പെണ്‍കുട്ടികള്‍ കണ്ണപുരം പോലീസ് സ്റ്റേഷനിലെത്തി. തങ്ങളെ എസ് എഫ് ഐക്കാര്‍ ഭീഷണിപെടുത്തിയ കാര്യം പറയാന്‍ ഒരുങ്ങിയപ്പോള്‍ എസ്.ഐ പറഞ്ഞു. നിങ്ങളാണ് ആ ആപെണ്‍കുട്ടികള്‍ അല്ലേ. നിങ്ങള്‍ക്കെതിരെ കേസ്സ് എടുക്കേണ്ടിവരുമെന്ന് എസ്‌ഐ ഭീഷണിപ്പെടുത്തി.പെണ്‍കുട്ടികള്‍ കൊടുത്ത പരാതിക്ക് പോലീസ് രശീത് കൊടുത്തതുമില്ല. പരാതി കൊടുത്ത് രശീത് വാങ്ങണമെന്ന് പോലീസ് സ്റ്റേഷനില്‍ ആദ്യമായി ചെന്ന കുട്ടികള്‍ക്കും അറിവുണ്ടായില്ല. ഫലം വിപരീതം. പരാതി പോലീസ് സ്റ്റേഷനില്‍ നിന്നും ആവിയായി!.പരാതിക്കാരെ പ്രതിയാക്കുന്ന കണ്ണപുരംപോലീസിന്റെ നടപടി പക്ഷേ പെണ്‍കുട്ടികളില്‍ അതൃപ്തി ഉണ്ടാക്കി. അന്ന് രാത്രി പെണ്‍കുട്ടികള്‍ അവരുടെ വാടക വീട്ടിലുറങ്ങയില്ല.കാരണം റാഗ് ചെയ്തുവെന്ന് പരാതി പറഞ്ഞ എസ് എഫ് ഐക്കാരി താമസിക്കുന്നത് ഇവരുടെ കൂടെയാണ്. പുതിയ കേസ്സ് വരുമെന്ന് ഭയം. തന്മൂലം നേരം വെളുപ്പിക്കാന്‍ നേരെ റെയില്‍വേസ്റ്റേഷനിലേക്ക്.അവിടെ നിന്നും വകുപ്പ് മേധാവി പ്രസന്നനെ വിളിച്ചു. ഞങ്ങള്‍ റെയില്‍വേസ്റ്റേഷനില്‍ അനാഥരായി നില്‍ക്കുകയാണ്. എങ്ങോട്ട് പോകണമെന്ന് അറിയുന്നില്ല. അപ്പോള്‍ വകുപ്പ് മേധാവിയുടെ പ്രതികരണംഇങ്ങനെയായിരുന്നുവത്രേ- ഞാന്‍ ആകെ ടെന്‍ഷനിലാണ്.ഞാന്‍ ഒഴിയാന്‍ പോവുകയാണ്. ഇത് കേട്ട് പെണ്‍കുട്ടികള്‍ അസ്വസ്ഥരായി. രാത്രി അവര്‍ കൂട്ടുകാരിയുടെ വീട്ടില്‍ ഉറങ്ങാന്‍ പോയി. ബുധനാഴ്ച കണ്ണൂരില്‍ പത്രസമ്മേളനത്തിലൂടെകാര്യങ്ങള്‍ പറഞ്ഞു. പത്രക്കാര്‍ വകുപ്പ് മേധാവിയെ വിളിച്ച് ചോദിച്ചു.താങ്കള്‍ രാജിവക്കുകയാണെന്ന് പറയുന്നുണ്ടല്ലോ. അപ്പോള്‍ അദ്ദേഹം അത് നിരസിച്ചു.പിന്നീട് കുട്ടികളെ വിളിച്ച് ഞാന്‍ രാജിവെക്കുമെന്ന് പത്രങ്ങളോട് പറഞ്ഞതെന്തിനാണെന്ന് ചോദിച്ചു. സാര്‍ അങ്ങനാണല്ലോപറഞ്ഞതെന്ന്‌പെണ്‍കുട്ടികള്‍ അറിയിച്ചപ്പോള്‍ അത് താമാശയ്ക്ക് പറഞ്ഞതാണെന്നായിരുന്നു വകുപ്പ് മേധാവിയുടെ പ്രതികരണമെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. വകുപ്പ് മേധാവി മുമ്പ് സിപിഎമ്മിന്റെ ദേശാഭിമാനി പത്രത്തില്‍ ജോലി ചെയ്തിരുന്നതിനാല്‍ പ്രത്യേകിച്ച് അത്ഭുതവും തോന്നിയില്ല. പ്രശ്‌നം തീര്‍ക്കാമെന്ന പേരില്‍ പെണ്‍കുട്ടികളെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.—അവിടെ അവരെകള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യാനായിരുന്നു പരിപാടി. ചതിക്കുന്ന ചന്തുമാരുടെ ചെയ്തി. പത്രപ്രവര്‍ത്തകരാകാന്‍ പഠിക്കുന്നവര്‍ മണ്ടികളല്ലല്ലോ. അവര്‍ വക്കീലിനെയാണ് അയച്ചത്. എന്തൊരു ദുര്യോഗമാണെന്ന് നോക്കൂ. കാമ്പസ്സില്‍ പത്രിക നല്കിയതിന് 4 പെണ്‍കുട്ടികള്‍ അനുഭവിക്കേണ്ടിവന്നത്.വ്യാഴാഴ്ച നാമനിര്‍ദ്ദേശ പത്രിക സൂക്ഷ്മ പരിശോധന ദിനമായിരുന്നു. സാങ്കേതികത്വം പറഞ്ഞ് സുമയ്യയുടെ പത്രിക തള്ളി. മറ്റ് മൂന്നും സ്വീകരിച്ചു. പത്രസമ്മേളനം നടത്തി കഥ പുറത്ത് വന്നതിനാലാകാം ഇങ്ങനെയെങ്കിലും സംഭവിച്ചത്. "പ്രകാശം പരത്തുന്ന പെണ്‍കുട്ടി,"ഗൗരി" തുടങ്ങിയ കഥകളെഴുതിയ ടി.പത്മനാഭന്റെ നാട്ടിലാണ് നാല് പെണ്‍കുട്ടികളുടെ അനുഭവം. കൊലക്കേസ്സില്‍ പെട്ട് കണ്ണൂരില്‍ കാലുകുത്തരുതെന്ന് കോടതി നിര്‍ദ്ദേശിച്ച കാരായിക്ക് പപ്പേട്ടന്‍ കെട്ടിവെയ്ക്കാനുള്ള തുക നല്‍കിയത് വായിച്ചപ്പോള്‍ ഈ പെണ്‍കുട്ടികളെ ഓര്‍ത്തു.ആന്തൂര്‍ നഗരസഭയില്‍ 28 വാര്‍ഡില്‍ 10ലും സിപിഎം എതിരില്ലാതെ ജയിച്ചുവെന്നറിഞ്ഞപ്പോള്‍ കത്തിയുടെ ആ നാട്ടിലെ കത്തിയുടെ മൂര്‍ച്ചകൂടി ഓര്‍ത്തുപോയി. ടി പത്മനാഭന്‍ കാരായിക്ക് പണം കൈ മാറിയ നേരങ്ങളില്‍ തന്നെയാണ് പെണ്‍കുട്ടികള്‍ മനസ്സ് വേദനിച്ച് നിന്നതും. കണ്ണില്‍ ചോരയില്ലാത്ത വരുടെ കൂട്ടത്തില്‍ പത്മനാഭന്‍ പെട്ടതെങ്ങനെയാണ്. ഒരു പക്ഷേ സിപിഎമ്മുകാരനായ സഹായി ഒപ്പിച്ചതാകാം. പ്രിയപ്പെട്ടവര്‍ക്കെല്ലാം ഇലക്ഷന്‍ കാലത്ത് പപ്പേട്ടന്‍ പണം കൊടുക്കാറുണ്ട്. മുല്ലപ്പള്ളിക്കടക്കം ലഭിച്ചിരുന്നു. കാരായിക്ക് കൊടുത്തത് അഭംഗിയാണ്. ഈ പെണ്‍കുട്ടികളുടെ കാര്യം ടി. പത്മനാഭന്‍ അറിയാതിരിക്കില്ല. എങ്കില്‍ അദ്ദേഹം അവര്‍ക്കായി ഇടപെടണം. കാരായിക്ക് പണം നല്കിയത് വഴി വായനക്കാരുടെ മനസ്സില്‍ വീണ കറുപ്പ് മായ്കാനെങ്കിലും. ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയില്‍ കണ്ണപുരം പോലീസിന്റെ കാര്യം കൂടി പെടുത്തട്ടെ. മത്സരിക്കാന്‍ പത്രിക നല്‍കി സഹായം അഭ്യര്‍ത്ഥിച്ചെത്തിയ പെണ്‍കുട്ടികളെ കേസ്സില്‍ കുടുക്കാന്‍ കണ്ണപുരം പോലീസ് ആരാ. കാരായിയുടെ കാര്യക്കാരോ?. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം