malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

വി.എസ്സേ, ഇതാണ് സമയം

എന്‍. ശ്രീകുമാര്‍
ജീവിച്ചിരിക്കുന്നുവെന്ന് വെച്ച് ഒരാളെ അപമാനിക്കുന്നതിന് പരിധിയില്ലേ. രാജ്യത്തെ ഏറ്റവും മുതിര്‍ന്ന കമ്യൂണിസ്റ്റിന് ഒരു ഉപ തെരഞ്ഞെടുപ്പിലേക്ക് ക്ഷണമില്ല.വി എസ് അച്യുതാനന്ദന് ഇതിലും വലിയ പരിഹാസം ഇനി എന്തിന് വേറേ. അരുവിക്കരിയില്‍ നടക്കുന്നത് ഒരു ഉപതെരഞ്ഞടുപ്പാണ്. രാഷ്ട്രീയമാറ്റത്തിനുള്ള അതിനിര്‍ണ്ണായകമായ തെരഞ്ഞെടുപ്പല്ല അത്. എന്നാലോ കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് അഭിമാനപ്രശ്‌നമാണ്. അതിനാല്‍ സ്ഥാനാര്‍ത്ഥി കെ എസ് ശബരീനാഥനെ വിജയിപ്പിക്കാന്‍ കഠിന യത്‌നത്തിലാണ് പ്രവര്‍ത്തകര്‍. അരുവിക്കരയില്‍ ഇടതു സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ നടത്തിയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത് സിപിഎം സംസ്ഥാന സെക്രട്ടറിയാണ്.പ്രതിപക്ഷ നേതാവുമല്ല ഇടതുമുന്നണി കണ്‍വീനറുമല്ല. എന്തു കൊണ്ടാണ് ഈ രണ്ട് നേതാക്കളെ വേണ്ടെന്ന് വെച്ചത് എന്നതിനു സിപിഎമ്മിന് വ്യക്തമായ മറുപടിയില്ല. ചോദിച്ചവരോട് അവര്‍ ഉന്നയിച്ചമറുചോദ്യം പിണറായിയെ ക്ഷണിച്ചില്ലല്ലോ എന്നായിരുന്നു. പിണറായി വിളിക്കാത്തതെന്തെന്ന് എന്ന് ചോദിച്ചാലല്ലേ മേല്‍ ഉത്തരം ആവശ്യമുള്ളു.വെറുതെ ഒരുത്തരം നമുക്കാവശ്യമില്ല. എല്‍ഡിഎഫില്‍ സിപിഎം മാത്രമല്ല. ആ നിലയ്ക്ക് ഉദ്ഘാടനം നടത്തേണ്ടിയിരുന്നത് പ്രതിപക്ഷ നേതാവോ അല്ലെങ്കില്‍ മുന്നണി കണ്‍വീനറോആണ്.എന്നാല്‍ സിപിഎം തീരുമാനിച്ചുരണ്ടും വേണ്ടെന്ന്.അരുവിക്കരയില്‍ മത്സരിക്കുന്ന എംവിജയകുമാര്‍സിപിഎം പ്രതിനിധിയാണെങ്കിലും സ്ഥാനാര്‍ത്ഥിമുന്നണിയുടേതാണ്.എന്നാല്‍ അങ്ങനെ വ്യാഖ്യാനിക്കാന്‍ സിപിഎം വലിയ താല്‍പ്പര്യമൊന്നും കാണിക്കുന്നില്ല. തങ്ങളുടെസ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്താല്‍ മതിയെന്നാണ് സിപിഎം നയം. അപ്പം തിന്നാല്‍ മതി കുഴിയെണ്ണേണ്ടെന്ന്. സിപിഐ,ജനതദള്‍ (എസ്)അടക്കം വെറും പീക്കിരിപാര്‍ട്ടികളെന്നാണ് സിപിഎം നിലപാട്.എന്തുകൊണ്ടാണ് വി.എസ് ഒഴിവാക്കപ്പെട്ടത്. വിശ്വാസമില്ലാത്തതിനാല്‍ സിപിഎം നേതാവെന്ന ലേബലേ വി.എസ്സിനുള്ളു. അദ്ദേഹത്തെ സിപിഎമ്മിനോ അതി ന്റെ നേതൃത്വത്തിനോ വിശ്വാസമില്ലാതായിരിക്കുന്നു. വോട്ടെടുപ്പാണ് ഒരു പാര്‍ട്ടിയുടെ ഏറ്റവും വിലപ്പെട്ടസന്ദര്‍ഭം. അത്തരം സന്ദര്‍ഭങ്ങളില്‍ ഏറെ വിശ്വസ്തരെമാത്രമേ കാര്യങ്ങള്‍ ഏല്‍പ്പിക്കാറുള്ളു. വി.എസ്സിനെ അതൊന്നുംഏല്‍പ്പിക്കാന്‍ പാര്‍ട്ടി തയ്യാറല്ല. പ്രചാരണ തുടക്കത്തില്‍ തലമുതിര്‍ന്ന നേതാവിന്റെപ്രസംഗം പാര്‍ട്ടിയോ അത് വഴി മുന്നണിയോ ആഗ്രഹിച്ചില്ല.ഫലത്തില്‍ വിസ് അച്യുതാനന്ദനെ സിപിഎം കാണുന്നത് പാര്‍ട്ടിക്കാരനായിട്ടല്ല മറിച്ച്‌സഹയാത്രികനായിട്ടാണ്.വി എസ് പാര്‍ട്ടി വിരുദ്ധനാണെന്ന പിണറായിയുടെ വിശേഷണം ശരിയാണെന്ന് പാര്‍ട്ടി ആവര്‍ത്തിക്കുകയാണ്. മുമ്പ് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍പ്രതിപക്ഷ നേതാവ് പാര്‍ട്ടിയെ ഉപദ്രവിച്ചുവെന്നാണ് ഇപ്പോഴും സിപിഎം പറയുന്നത്. അതിനുള്ള കഠിന ശിക്ഷയായിട്ടാണ് ഇത്തവണ തുടക്കത്തില്‍ നിന്ന് അദ്ദേഹത്തെ മാറ്റി നിര്‍ത്തിയിരിക്കുന്നത്.വി എസ്സിനെ കേരള സിപിഎം നേതാക്കള്‍ അരുവിക്കരക്ക് ക്ഷണിക്കില്ല.സ്വയമേവ പോകാം. തടയില്ല. ഇതാണ് കേരള നേതാക്കളുടെ സമീപനം.തന്നെ ക്ഷണിക്കാത്തതിന് നേരിട്ട്‌വി എസ് പരിഭവം പറഞ്ഞിട്ടില്ല. എന്നാല്‍ കേന്ദ്രം നിര്‍ദ്ദേശിച്ചാല്‍ പോകുമെന്ന്‌വി എസ് ആഗ്രഹിക്കുന്നതായി വാര്‍ത്തകളുണ്ട്. ഇന്നലെ വരെ അദ്ദേഹത്തോട് കേന്ദ്ര നേതൃത്വം ഒന്നും പറഞ്ഞിട്ടില്ല. 90 ല്‍ എത്തിയ സിപിഎം സ്ഥാപക നേതാവ് ഒരു ഉപതെരഞ്ഞെടുപ്പില്‍ പ്രസംഗിക്കാന്‍ പോകാന്‍ അപ്പീല്‍ നല്‍കിയിരിക്കേണ്ട അവസ്ഥ.ഇത് തികച്ചും ദുരവസ്ഥ തന്നെയാണ്.2010ലെ പൊതു തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായിരുന്ന് ഇടതുമുന്നണിയെ നയിച്ച അച്യുതാനന്ദന്‍ ഇപ്പോള്‍ എടുക്കാക്കാശായ പ്രതിപക്ഷ നേതാവാണ്. 4 ആണ്ട് കഴിഞ്ഞപ്പോള്‍ ഒരു വലിയനേതാവ് അപ്രസക്തനാകുന്നകാഴ്ച. മുഖ്യമന്ത്രി രാജിവെക്കണമെന്ന് എപ്പോഴും ആവശ്യപ്പെടാനുള്ള യന്ത്രപ്പാവയെപോലെയായി അച്യുതാനന്ദന്‍. അരുവിക്കരക്ക് ഇല്ലെന്ന് പറയാനെന്താണ് വി എസ്സിന് മടി. പാര്‍ട്ടിക്കെന്തായാലും വേണ്ട. അച്യുതാനന്ദന് പാര്‍ട്ടിയേയും വേണെമന്നില്ല.അരുവിക്കരഅത് ആവര്‍ത്തി ക്കുകയാണ്.വി എസ്സ് പോവുകയോ പോകാതിരിക്കുകയോ ചെയ്യട്ടെ.അദ്ദേഹംഅരുവിക്കരയില്‍ അനിവാര്യനല്ലെന്ന് സിപിഎം ഓര്‍മ്മിപ്പിച്ചിരിക്കുന്നു.വി എസ് ഇല്ലാതെ മുന്നണിയില്ല. വി എസ്സാണ് ജനത്തെ ആ കര്‍ഷിക്കാന്‍ പറ്റിയതാരം ,സിപിഎമ്മില്‍ ജനബന്ധമുള്ളനേതാവ് വി എസ്സാണ് എന്നെല്ലാമുള്ള പത്ര-ചാനല്‍ വിശേഷണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാനുള്ള അവസരമായിട്ടാണ് സിപിഎംകേരളനേതൃത്വം അരുവിക്കരയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തെ കാണുന്നത്. അവിടെ ജയിക്കുകയെന്നതല്ല മറിച്ച് വി.എസ്സാണ് പാര്‍ട്ടിയെന്ന തോന്നല്‍ ഇതോടെ അവസാനിപ്പിക്കുകയെന്നതാണ് സിപിഎം ലക്ഷ്യം. അത് പാര്‍ട്ടി പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തുകയാണ് പിണറായിവിജയന്‍ കോടിയേരി ബാലകൃഷ്ണന്‍ വഴി ചെയ്യുന്നത്.ജനറല്‍ സെക്രട്ടറി യെച്ചൂരി വിചാരിച്ചാലും കേരളത്തില്‍ തങ്ങള്‍ വിചാരിക്കുന്നതേ നടക്കൂയെന്ന്കൂടി അറിയിക്കലാണത്. നമ്മുടെ അധികാരസ്ഥാനങ്ങളില്‍ചിലരുണ്ട്. വി.എസ് അച്യുതാനന്ദന്‍, ചീഫ് സെക്രട്ടറി ജിജിതോംസണ്‍ തുടങ്ങിയവരെപോലെ.കൂടെയുള്ളവരുടെവിശ്വാസം നഷ്ടപ്പെടുത്തുന്നഇക്കൂട്ടര്‍ പക്ഷേ ചില നേരങ്ങളില്‍ വിനീതരാകും. പബ്ലിസിറ്റിക്കായുള്ള നെട്ടോട്ടത്തില്‍ പലവട്ടം ഇക്കൂട്ടര്‍ അപമാനിതരാകും. എന്നാലും നിര്‍ത്തില്ല.പാര്‍ട്ടി പലവട്ടംതാക്കീത് നല്കിയിട്ടും പ്രതിപക്ഷ നേതൃസ്ഥാനം വിട്ടുകൊടുക്കാതെ ആട്ടും പുച്ഛരസവിശേഷണങ്ങളും കേട്ട് നടക്കുകയാണ് വിഎസ്. അരുവിക്കരയില്‍സിപിഎം ഒരു തീരുമാനമെടുത്തു. വി എസ്സിനെ പാര്‍ട്ടിക്കോ മുന്നണിക്കോനിര്‍ബ്ബന്ധമില്ല.ഇനി വിഎസ്സിന് തീരുമാനിക്കാം. അരുവിക്കരയില്‍ ഇടത് പ്രചരണം വി എസ് നയിക്കുമെന്ന് അവിടുള്ള സ്ഥാനാര്‍ത്ഥിയാണ് പറയുന്നത്.അല്ലാതെ സംസ്ഥാന സെക്രട്ടറിയോ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയോ അല്ല.സ്ഥാനാര്‍ത്ഥിയല്ലല്ലോ മുന്നണി നായകനെ തീരുമാനിക്കേണ്ടത്. തന്റെ പ്രായത്തെ ക്കുറിച്ച് വി എസ്സിന് അറിവുണ്ടെങ്കില്‍ തന്റെ രാഷ്ട്രീയ പാരമ്പര്യത്തെപറ്റി അച്യുതാനന്ദന് അഭിമാനം ഉണ്ടെങ്കില്‍ ഒരു ഉപതെരഞ്ഞെടുപ്പില്‍ പോകാന്‍ പോലും ക്ഷണം കാത്തിരിക്കുന്ന അവസ്ഥയില്‍ നിന്ന് സ്വയം മോചിതനാകണമെന്നാണ് അദ്ദേഹത്തെ ബഹുമാനിക്കുന്നവര്‍ ആഗ്രഹിക്കുന്നത്. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം