malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
സ്ത്രീപക്ഷം

സ്ത്രീപ്രശ്‌നത്തെ സംബന്ധിച്ച് മാര്‍ക്‌സ്

ഡോ. ടി കെ ആനന്ദി
കഴിഞ്ഞ കാലങ്ങളിലായി മാര്‍ക്‌സിന്റെയും മാര്‍ക്‌സിസത്തിന്റെയും പ്രസക്തി വര്‍ധിച്ചുവരുന്നതായി പാശ്ചാത്യ സൈദ്ധാന്തികരും ചിന്തകരും പറഞ്ഞു തുടങ്ങിയിട്ടുണ്ട്. നവലിബറലിസത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും പരിണതഫലങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അവസരത്തിലാണ് മാര്‍ക്‌സിന്റെ 'മുതലാളിത്തവിമര്‍ശനം'' പുനര്‍വിചിന്തനത്തിന് വിധേയമായത്. വെനിസ്വെലയിലെ ''വമിറ െീള ്‌ലില്വൗലഹമ'' എന്ന നീണ്ടകാല സമരവും മുതലാളിത്തരാജ്യങ്ങളോടുള്ള ഉപരോധവും വാള്‍സ്ട്രീറ്റ് സമരങ്ങളുമൊക്കെ തൊഴിലാളിവര്‍ഗ പ്രശ്‌നങ്ങളുടെ രൂക്ഷത വളിച്ചുപറയുന്നവയാണ്. ഇതൊക്കെത്തന്നെയായിരുന്നു, മാര്‍ക്‌സിന്റെ പുനര്‍വായനയ്ക്കും സാഹചര്യങ്ങള്‍ സൃഷ്ടിച്ചത്. എങ്കിലും സ്ത്രീവാദികളുടെയിടയില്‍ അപ്പോഴും നിലനിന്ന മുറുമുറുപ്പ് മാര്‍ക്‌സ് സ്ത്രീകളെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ല എന്നതായിരുന്നു. അറുപതുകളില്‍ അമേരിക്കയിലും ജര്‍മനിയിലും ഇംഗ്ലണ്ടിലും ഫ്രാന്‍സിലുമുണ്ടായിവന്ന ഫെമിനിസ്റ്റ് പ്രസ്ഥാനം എംഗല്‍സിനെ പുനര്‍വായനയ്ക്കു വിധേയമാക്കിയിട്ടുണ്ട്. റാഡിക്കല്‍ ഫെമിനിസ്റ്റായിരുന്ന ഷൂലാമിത്ത് ഫയര്‍ സ്റ്റോണ്‍ എംഗല്‍സിന്റെ ''കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടത്തിന്റെ ആവിര്‍ഭാവം'' എന്ന കൃതിയെ വിമര്‍ശിച്ചപ്പോഴും, ഉന്നയിച്ച ഒരു വാദം ''മാര്‍ക്‌സ് സ്ത്രീപ്രശ്‌നങ്ങളുടെ കാര്യത്തില്‍ അന്ധനാണ്'' എന്നായിരുന്നു. അതിനെത്തുടര്‍ന്ന്, ഹെയ്‌ലിത്ത് സഫിയോട്ടി, ഷീലാറോബോത്തം, മിഷേല്‍ ബാരറ്റ്, മേരി മെക്ഇന്റ്റോഷ് എന്നീ മാര്‍ക്‌സിസ്റ്റ് ഫെമിനിസ്റ്റുകളുടെ ദൗത്യം വളരെ ദുഷ്‌കരമായിരുന്നു. മാര്‍ക്‌സിന്റെ നോട്ടുബുക്കില്‍ പ്രസിദ്ധീകരിക്കാതെ വച്ചിരുന്ന ലേഖനങ്ങളും ആശയങ്ങളുമാണ് ''കുടുംബം സ്വകാര്യസ്വത്ത്'' എന്ന പുസ്തകത്തിലൂടെ എംഗല്‍സ് രചിച്ചത്. എംഗല്‍സിന്റെ പുസ്തകത്തെ അടിസ്ഥാനരേഖയാക്കിക്കൊണ്ടുള്ള ചര്‍ച്ചകള്‍ വീണ്ടും എഴുപതുകളില്‍ നടക്കുകയായിരുന്നു. ഇന്നും സ്ത്രീപ്രശ്‌നത്തിന്റെ അടിസ്ഥാനരേഖ എംഗല്‍സിന്റെ കുടുംബം, സ്വകാര്യസ്വത്ത് തന്നെയാണ്. ഇന്ന് നവലിബറലിസവും ആഗോളവല്‍ക്കരണവും സ്ത്രീപ്രസ്ഥാനങ്ങളുടെ ഭാവി അനിശ്ചിതമാക്കിക്കൊണ്ടിരിക്കുന്ന കാലത്താണ് മാര്‍ക്‌സ് പുനര്‍വായനയ്ക്ക് വിധേയമാവുന്നത്. അതുപോലെതന്നെ കുടുംബത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ജ്ഞാനോദയകാലഘട്ടം തൊട്ട് പഴക്കമുണ്ട്. ഇന്നും കുടുംബത്തിന്റെ സാമൂഹ്യപങ്ക് എന്താണ്? അതിലെ സ്ത്രീപുരുഷബന്ധങ്ങള്‍ എങ്ങനെയാവണം? വിപണി കേന്ദ്രീകൃതസമൂഹമായി മാറുന്ന കാലത്ത് കുടുംബഘടനക്ക് എന്ത് മാറ്റം വരണം? സാമുദായികമായും മതപരമായും വര്‍ഗപരമായും ഓരോ പെട്ടികളിലായി വിഘടിച്ചുനില്‍ക്കുന്ന മനുഷ്യരുടെയിടയില്‍ കുടുംബത്തിന്റെ പങ്ക് ഏത് രീതിയില്‍ നിര്‍വഹിക്കപ്പെടണം? ഇത്തരം നിര്‍വഹണങ്ങള്‍ ഇന്ന് എത്ര മാത്രം സ്ത്രീവിരുദ്ധമാണ്? ഇവയൊക്കെ പതിനാറാം നൂറ്റാണ്ടുമുതല്‍ ചര്‍ച്ച ചെയ്തുവരുന്നു, ഇന്നും തുടരുന്നുണ്ട്. സ്ത്രീപ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഘടനോത്തരവാദവും (ുീേെ േെൃൗരൗേൃമഹശേെ) ഉത്തരാധുനികതയും ജീവിതശൈലി രാഷ്ട്രീയത്തിന്റെ)െ ചുവടുപിടിക്കുമ്പോഴും, അവയൊന്നും തന്നെ, ഇന്ന് സ്ത്രീപ്രശ്‌ന പരിഹാരത്തിന് പര്യാപ്തമല്ല എന്ന തിരിച്ചറിവും വളര്‍ന്നുവരുന്നുണ്ട്; ഇതാണ് മാര്‍ക്‌സിനെ പുനര്‍വായനക്കു വിധേയമാക്കുന്നത്. ദൈനംദിനമെന്നോണം വളരുന്ന ലിംഗപരവും വര്‍ഗപരവുമായ അസന്തുലിതാവസ്ഥയെ പഠിക്കാനും പരിഹാരം കാണാനുമായി, മാര്‍ക്‌സിസ്റ്റ് ഫെമിനിസത്തെ, ഉറ്റുനോക്കുന്നത് വളരെയധികം ശുഭസൂചകമാണ്. മാര്‍ക്‌സിന്റെ കൃതികളും ('മൂലധന'മുള്‍പ്പെടെ) രേഖകളും വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാവുന്ന കാര്യം, മാര്‍ക്‌സ് സ്ത്രീകളെക്കുറിച്ചോ പുരുഷന്മാരെക്കുറിച്ചോ കേവലം മനുഷ്യരെക്കുറിച്ചോ പോലുമല്ല, ചര്‍ച്ച ചെയ്തിട്ടുള്ളത്. മൂലധനത്തിന്റെ വളര്‍ച്ചയും, അത് സൃഷ്ടിക്കുന്ന സാമൂഹ്യവൈരുധ്യങ്ങളുമാണ്, അദ്ദേഹം എഴുതാന്‍ ശ്രമിച്ചത്. ഇത്തരം സാമൂഹ്യവൈരുധ്യങ്ങള്‍, മനുഷ്യരെ- അതില്‍ സ്ത്രീയും പുരുഷനും ഉള്‍പ്പെടും- അവര്‍ ഇടപെടുന്ന സ്ഥാപനങ്ങളെ, ഉല്‍പ്പാദനവുമായി ബന്ധപ്പെടുന്ന ഇടപെടലുകളെ ഒക്കെത്തന്നെ എങ്ങനെ ബാധിക്കുന്നു എന്നതാണ് പഠിക്കുവാന്‍ ശ്രമിച്ചത്. ഈ സാമൂഹ്യവൈരുദ്ധ്യങ്ങളെ പ്രതിപാദിക്കുമ്പോള്‍, സാമൂഹ്യവ്യക്തികളെന്ന നിലയില്‍ മനുഷ്യന്‍ അന്തര്‍ലീനരായി കിടക്കുകയാണ്. അത് വായിച്ചെടുക്കേണ്ട ഒരു പ്രക്രിയയുണ്ട്. അത് വളരെ ആത്മാര്‍ഥമായി നിര്‍വഹിക്കുകയും 'മാര്‍ക്‌സ് ജന്‍ഡര്‍പരമായി അന്ധനാണ്'' എന്ന പ്രസ്താവനയെ ചോദ്യം ചെയ്യുകയും ചെയ്യുന്ന കൃതിയാണ്, ഹീതര്‍ എ ബ്രൗണ്‍ എഴുതിയ- ''ലിംഗപദവിയെയും കുടുംബത്തെയും കുറിച്ച് മാര്‍ക്‌സ്''- (ങമൃഃ ീി ഴലിറലൃ മിറ ളമാശഹ്യ) എന്നത്. മാര്‍ക്‌സിന്റെ പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ കൃതികള്‍ കൂലങ്കഷമായി പരിശോധിച്ച് സ്ത്രീകളെക്കുറിച്ച്, സ്ത്രീപുരുഷബന്ധത്തെക്കുറിച്ച്, കുടുംബത്തെക്കുറിച്ച്, സ്വത്തവകാശത്തെക്കുറിച്ച്, സ്ത്രീകളുടെ ആത്മഹത്യയെക്കുറിച്ച്, ഇന്ത്യയിലെ സതിസമ്പ്രദായത്തെക്കുറിച്ച് എന്നുവേണ്ട, സ്ത്രീകളുടെ ധാര്‍മികതയും സദാചാരവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ മാര്‍ക്‌സ് ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും, വിമര്‍ശനാത്മകമായിത്തന്നെ വിലയിരുത്തിയിട്ടുണ്ടെന്നും തെളിയിക്കുന്ന സമ്പൂര്‍ണപഠനമാണ് ബ്രൗണ്‍ കാഴ്ചവയ്ക്കുന്നത്. ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് 'ചരിത്രപരമായ ഭൗതികവാദം സിരീസ്' ഇറക്കുന്ന ചിക്കാഗോയിലെ ഹെമാര്‍ക്കറ്റ് ബുക്‌സ് ആണ്. ആറ് അധ്യായങ്ങളിലായി ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ പുസ്തകം, മാര്‍ക്‌സിന്റെ ആദ്യരചനകളായ 1844ലെ 'സാമ്പത്തികവും ദാര്‍ശനികവുമായ കൈയെഴുത്തുപ്രതിയില്‍ നിന്നുതുടങ്ങി, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ, മൂലധനം, മാര്‍ക്‌സിന്റെ ജേര്‍ണലിസ്റ്റ് ലേഖനങ്ങള്‍, മാര്‍ക്‌സും എംഗല്‍സും തമ്മിലുള്ള താരതമ്യപഠനം, മെയ്‌നിന്റെയും ലാംഗെയുടെയും പഠനവിമര്‍ശനം എന്നിങ്ങനെ ക്രമീകരിച്ചിരിക്കുന്നു. 1844ല്‍ എഴുതിയ കൈയെഴുത്തുപ്രതിയും കമ്യൂണിസ്റ്റ് മാനിഫോസ്റ്റോയും പ്രത്യേക സാഹചര്യങ്ങളിലാണ് എഴുതിയത്. മനുഷ്യപ്രകൃതത്തിന്റെയും മനുഷ്യസമൂഹത്തിന്റെയും ചര്‍ച്ചകള്‍ നടന്ന ജ്ഞാനോദയ കാലഘട്ടത്തിന്റെ തുടര്‍ച്ചയായിട്ടാണ്, മാര്‍ക്‌സ് 1844ലെ കൈയെഴുത്തുപ്രതി എഴുതുന്നത്. 1844ലെ രേഖകളില്‍ 'സ്ത്രീപുരുഷബന്ധ'ത്തെക്കുറിച്ച് മാര്‍ക്‌സിന്റെ വിശദാംശങ്ങളില്‍ മനുഷ്യത്തനിമയും വംശത്തനിമയും തമ്മില്‍ വേര്‍തിരിക്കുന്നതില്‍ നിന്നും ബ്രൗണ്‍ തുടങ്ങുന്നു. മാര്‍ക്‌സ് പറഞ്ഞതിന്റെ അന്തഃസത്ത താഴെ പറയുംവിധമാണ്. സ്ത്രീപുരുഷബന്ധമെന്നത്, പ്രജനനത്തിനുവേണ്ടിയുള്ള കേവലമായ വേഴ്ചകളല്ല, സ്വന്തമായ ഒരു ഭൗതികലോകത്തെ സൃഷ്ടിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ഉള്ള ഇണചേരല്‍ ആണ്. (വേഴ്ച, ഇണചേരല്‍ എന്നിവയിലെ വ്യത്യാസം ശ്രദ്ധേയമാണ്) മനുഷ്യന്‍ തന്റെ വംശത്തനിമ (ടുലരശല െയലശിഴ) നിലനിര്‍ത്തുന്നത്, മനുഷ്യാധ്വാനത്തിലൂടെയും പ്രത്യുല്‍പാദനം ഉറപ്പുവരുത്തുന്ന ഇണചേരിലൂടെയുമാണ്.ഇത്തരം ഇണചേരലിന്റെ സത്ത യഥാര്‍ഥ സ്‌നേഹമാണ്. തന്നെപോലെതന്നെ, സമൂഹ ഉണ്മയും ജൈവിക ഉണ്‍മയും അഥവാ മനുഷ്യത്തനിമയും വംശത്തനിമയും ഉള്ള ഒരു വ്യക്തിയാണ്, തന്റെ ഇണയും എന്ന വസ്തുതയുടെ അടിസ്ഥാനത്തില്‍ തിരിച്ചറിവിന്റെ മികവില്‍ ഉണ്ടാവുന്ന ശാരീരികബന്ധത്തില്‍ യഥാര്‍ഥ സ്‌നേഹം നിഴലിക്കുന്നതാണ്. അടുക്കളക്കാരിയോ, വീടുവൃത്തിയാക്കുന്നവളോ ആയി മാത്രം തന്റെ ഇണയെ കാണുന്നവര്‍ക്ക് യഥാര്‍ഥ സ്‌നേഹത്തിന്റെ മറ്റൊരു വ്യക്തി എന്ന അംഗീകാരത്തിന്റെ അംശം ഉണ്ടാവില്ല- വളരെ യാന്ത്രികമായ ബന്ധങ്ങളായിരിക്കും- അതല്ല, സ്ത്രീപുരുഷന്മാര്‍ തമ്മിലുണ്ടാവേണ്ടത്''. യഥാര്‍ഥ സ്‌നേഹത്തെ, യഥാര്‍ഥ മാനവികതയുടെ രൂപമായി മാര്‍ക്‌സ് കാണുന്നു. ഈ യഥാര്‍ഥ സ്‌നേഹത്തെയും മാനവികതയെയും നശിപ്പിക്കുകയും, മനുഷ്യരിലെ മൃഗതൃഷ്ണയെ പോഷിപ്പിക്കുകയുമാണ് വര്‍ഗസമൂഹങ്ങളും, അത് നിര്‍മിച്ച മുതലാളിത്തവും ചെയ്യുന്നത്- മാര്‍ക്‌സ് സൂചിപ്പിച്ച സ്വാഭാവിക മനുഷ്യന്‍ എന്നതിനെ ഡൈ-സ്റ്റിഫാനോ എന്നവരും ലീബ് എന്നവരും എങ്ങനെ രണ്ടുതരത്തില്‍ കാണുന്നു എന്നാണ് ബ്രൗണ്‍ വിശദീകരിക്കുന്നത്. ഈ വിശദീകരണത്തിലൂടെ, മാര്‍ക്‌സിനെ വായിക്കേണ്ട രീതിശാസ്ത്രം പറഞ്ഞുതരികയാണ് ബ്രൗണ്‍ ചെയ്യുന്നത്. വളരെ ലാഘവത്തോടെ മാര്‍ക്‌സ് എഴുതിയതാണ് എന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന ഓരോ വാക്കിലും വാചകത്തിലും ആശയത്തിലും അര്‍ഥവത്തായ വൈവിധ്യങ്ങള്‍ കണ്ടെത്തുന്നതിലൂടെ മാര്‍ക്‌സിനെ ഏതെല്ലാം കോണുകളിലൂടെ വായിക്കാം എന്ന് ബ്രൗണ്‍ വായനക്കാര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നു. ഇതേപോലെ മാര്‍ക്‌സ് ചരിത്രപരമായി വിശദീകരിക്കുന്ന മനുഷ്യപ്രകൃതം (ഔാമി ചമൗേൃല) എന്ന പദത്തെ ആശയത്തെ- ''പുതിയ ആവശ്യങ്ങളും കഴിവുകളും സൃഷ്ടിക്കപ്പെട്ടുകൊണ്ടേയിരിക്കും. മനുഷ്യജീവന് നേരിട്ട് ജൈവശാസ്ത്രവുമായിട്ടുള്ള ബന്ധങ്ങള്‍, കാലഘട്ടങ്ങള്‍ കഴിയുന്തോറും, വികാസങ്ങള്‍ വരുന്നതോടെയും, കുറഞ്ഞുകൊണ്ടേയിരിക്കും- കാരണം, മനുഷ്യപ്രകൃതത്തിന്റെ രീതി, ജൈവശാസ്ത്രപരമായ ആവശ്യങ്ങള്‍ മാത്രമല്ല, സാമൂഹ്യപരമായി ഇടപെടുന്നവയാണ്''- മാര്‍ക്‌സിന്റെ ഈ ആശയത്തെ ഹോള്‍സ്റ്റോം എങ്ങനെ പുതിയ സാങ്കേതികവിദ്യയുടെയും ശാസ്ത്രത്തിന്റെയും വളര്‍ച്ചയുമായും സ്ത്രീകളുമായും ബന്ധപ്പെടുത്തി വികസിപ്പിക്കുന്നു എന്ന് ബ്രൗണ്‍ വിശദീകരിക്കുന്നു. അതിലൂടെ സ്ത്രീപ്രകൃതം ജൈവശാസ്ത്രപരമല്ല എന്നും, സാമൂഹ്യനിര്‍മിതിയാണെന്നും ആധികാരികമായി പറയാന്‍ ശ്രമിക്കുന്നു. 1844ലെ രേഖകള്‍ പൂര്‍ണമായും ഇത്തരത്തിലുള്ള 'രീതിശാസ്ത്രം' പഠിപ്പിക്കുന്ന തരത്തിലാണ് ബ്രൗണ്‍ എഴുതിയിരിക്കുന്നത്. മാര്‍ക്‌സിന്റെ അന്യവല്‍കരണവുമായി ബന്ധപ്പെട്ടതാണ് പിന്നീടുള്ള വിശകലനങ്ങള്‍. സ്ത്രീകളും അന്യവല്‍കരണവും എന്ന തലക്കെട്ടില്‍ സ്ത്രീകളുടെ അധ്വാനവും തൊഴില്‍രംഗത്തെ അന്യവല്‍കരണവും കൂടാതെ സമൂഹത്തിലെയും കുടുംബത്തിലെയും ഒറ്റപ്പെടലും തൊഴില്‍രംഗത്തെ വര്‍ഗീകരണത്തിന്റെ ഭാഗമായുള്ള ഏകാന്തതയും വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്. മുതലാളിത്തവ്യവസ്ഥയില്‍ 'അടിച്ചേല്‍പിക്കുന്ന' തൊഴില്‍ എങ്ങനെ സ്വന്തം തട്ടകങ്ങള്‍ ഇല്ലാതെയാക്കുന്നു എന്നും ആവശ്യങ്ങള്‍ നിറവേറ്റാനായി അധ്വാനം വില്‍ക്കുന്ന തൊഴിലാളികളുടെ കൂടെ കുറഞ്ഞ കൂലിക്ക് അധ്വാനം വില്‍ക്കുകയും ലിംഗപരമായ തൊഴില്‍ വിഭജനത്തിന്റെ ഭാഗമായി ഇരട്ട അധ്വാനത്തിന്റെ ഭാരം പേറുകയും ചെയ്യുന്ന സ്ത്രീതൊഴിലാളികളെയും കുറിച്ച് മാര്‍ക്‌സ് പറയുന്നുണ്ട്. വര്‍ഗസമൂഹവും കുടുംബവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുമ്പോഴാണ് മാര്‍ക്‌സ് കുടുംബബന്ധങ്ങളെക്കുറിച്ച് പറയുന്നത്. ബൂര്‍ഷ്വാ കുടുംബങ്ങളിലെ സ്ത്രീകളുടെ വിശ്രമവേളകളും ധാര്‍മികതയും ചര്‍ച്ച ചെയ്യുമ്പോഴാണ് സ്ത്രീകളുടെ ആത്മഹത്യയെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ ലേഖനങ്ങളെ ബ്രൗണ്‍ പരാമര്‍ശിക്കുന്നത്. ജാക്വസ് പൂഷെ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ലേഖനത്തിന് മറുപടിയായി അതേ പോലീസ് രേഖകള്‍ ഉപയോഗിച്ച് മാര്‍ക്‌സ് എഴുതിയ മറുകുറിപ്പുകള്‍ മുഖ്യമായും മൂന്നു ആത്മഹത്യകളെ കേന്ദ്രീകരിച്ചായിരുന്നു. കുടുംബത്തിനകത്തെ പുരുഷമേധാവിത്വവും അതിനെ എതിര്‍ക്കാന്‍ കഴിയാത്ത സ്ത്രീകളുടെ ഭീരുത്വവും പുരുഷമേധാവിത്വപരമായ സിവില്‍ നിയമങ്ങളും സ്വകാര്യസ്വത്തവകാശങ്ങളുമാണ് ആത്മഹത്യക്ക് കാരണമെന്നും വര്‍ഗപരമായ ഒറ്റപ്പെടല്‍ സ്ത്രീകളെ മാനസികമായി ബാധിക്കുന്നുണ്ടെന്നും മാര്‍ക്‌സ് ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളല്ല, അതിനുത്തരവാദിയെന്നു ചൂണ്ടിക്കാട്ടുന്ന മാര്‍ക്‌സ് കുടുംബബന്ധങ്ങളിലും സമൂഹത്തിന്റെ കാഴ്ചപ്പാടിലും വരേണ്ട മാറ്റങ്ങളെക്കുറിച്ച് പരിഹാരങ്ങള്‍ നിര്‍ദേശിച്ചുകൊണ്ടാണ് കേസുകളെ വിശകലനം ചെയ്യുന്നത്. എംഗല്‍സിന്റെ 'ുൃശിരശുഹല െീള രീാാൗിശാെ' എന്ന ലഘുലേഖയില്‍ നിന്ന് വികസിപ്പിച്ചെടുത്ത 'മാനിഫെസ്റ്റോ'യിലേക്കുള്ള ദൂരം, വ്യത്യാസങ്ങള്‍, മെച്ചപ്പെടുത്തലുകള്‍ എന്നിവയാണ് പിന്നീട് പുസ്തകത്തില്‍ വിശദീകരിക്കപ്പെടുന്നത്. രണ്ടും തമ്മില്‍ താരതമ്യം ചെയ്തുകൊണ്ട് എഴുതിയിരിക്കുന്ന അധ്യായത്തില്‍, ഇതു കൂടാതെ 'മൂലധന'ത്തില്‍ ഒന്നാമത്തെയും മൂന്നാമത്തെയും അധ്യായത്തിലുള്ള മാര്‍ക്‌സിന്റെ ഉല്‍പാദനവും പുനരുല്പാദനവും എന്ന ആശയത്തോടുള്ള ഫെമിനിസ്റ്റ് വിമര്‍ശനവും ഉല്‍പ്പാദനപരവും ഉല്‍പാദനപരമല്ലാത്ത അധ്വാനവും തമ്മിലുള്ള വ്യത്യാസത്തെയും കൂടി ബ്രൗണ്‍ വിശദീകരിക്കുന്നുണ്ട്. മൂലധനത്തിന്റെ മൂന്നാമധ്യായത്തില്‍ മാര്‍ക്‌സിന്റെ ''തൊഴില്‍ ദിന''ങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, കുടുംബത്തിന്റെ രൂപാന്തരീകരണത്തിന്റെ ആവശ്യകത എന്നിവ മാര്‍ക്‌സ് ഏതു രീതിയില്‍ സ്ത്രീപക്ഷത്തുനിന്ന് കാണുന്നു എന്നത്, ദുനയെവ്‌സ്‌കായ, ഹെയ്ദി ഹാര്‍ട്മാന്‍ എന്നിവരുടെ വിശകലനങ്ങളോടെ ബ്രൗണ്‍ വിശദീകരിക്കുന്നു. സ്ത്രീകളുടെ കുടുംബജോലിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വാലി സീക്കുംബ്, മറിയ റോസ ദല്ല കോസ്റ്റ എന്നിവരുടെയും ലിസി വോഗലിന്റെയും വിശകലനങ്ങള്‍, മാര്‍ക്‌സിന്റെ ആശയത്തോട് ചേര്‍ത്തുവായിക്കുകയാണ് ബ്രൗണ്‍ ചെയ്യുന്നത്. ഇവിടെയൊക്കെത്തന്നെ, അന്തര്‍ലീനമായി കിടക്കുന്ന വസ്തുതകളെ ചികഞ്ഞെടുത്തു പരിശോധിക്കാനുള്ള ഒരു പരിശീലനമാണ് ബ്രൗണ്‍ നമുക്ക് തരുന്നത്. നാലാമത്തെ അധ്യായം പൂര്‍ണമായും മാര്‍ക്‌സിന്റെ ജേര്‍ണലിസ്റ്റിക്ക് എഴുത്തുകളാണ്- പ്രെസ്റ്റണിലെ കോട്ടണ്‍മില്‍ തൊഴിലാളി സ്ത്രീകളുടെ സമരവും ന്യൂയോര്‍ക്ക് ട്രിബ്യൂണിന്റെ കറസ്‌പോണ്‍ഡന്റായിരുന്ന സമയത്ത് ഇംഗ്ലണ്ടിലെ പ്രശസ്തമായ ബുള്‍വെര്‍- ലിറ്റന്‍ വിവാദം, സ്ത്രീകളും പാരീസ് കമ്യൂണും, ഗോഥാ പരിപാടിയുടെ വിമര്‍ശനത്തിലെ സ്ത്രീപക്ഷം എന്നിങ്ങനെ വിവിധതലങ്ങളില്‍ മാര്‍ക്‌സ് എഴുതിയ ലേഖനങ്ങളും ലേഖനങ്ങള്‍ക്കുള്ള മറുപടികളുടെയും സ്ത്രീപക്ഷമാണ് ബ്രൗണ്‍ ബുദ്ധിമുട്ടി ഗവേഷണം ചെയ്ത് കണ്ടെത്തി പ്രസിദ്ധീകരിച്ചിരിക്കുന്നത്. അഞ്ചാമത്തെ അധ്യായത്തില്‍ മാര്‍ക്‌സും എംഗല്‍സും തമ്മിലുള്ള താരതമ്യ പഠനമാണ്. അതിന് ഉപാധിയായി എടുത്തിരിക്കുന്നത്, ''കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ഉല്‍പത്തി'' എന്ന പുസ്തകമാണ്. ഇതില്‍ ബ്രൗണ്‍ പറയാനുദ്ദേശിക്കുന്നത്, മോര്‍ഗന്റെ ''പ്രാചീനസമൂഹം (അിരശലി േടീരശല്യേ) വായിച്ച് മാര്‍ക്‌സ് എഴുതിയകുറിപ്പുകളും അതിനെ വികസിപ്പിച്ച് എംഗല്‍സ് എഴുതിയ ''കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ഉല്‍പത്തി'' എന്ന കൃതിയുമാണ്. എംഗല്‍സ് വളരെ യാന്ത്രികമായി ചരിത്രത്തെ കണ്ടിരിക്കുന്നു എന്നും മാര്‍ക്‌സ് കുറേയധികം മനുഷ്യത്വത്തോടെ വൈരുധ്യാത്മകതയുടെ നിറവില്‍ ചരിത്രത്തെ കണ്ടിരിക്കുന്നു' എന്നതും വിശദീകരിക്കുന്നത്, ഇങ്ങനെയാണ്: ''മനുഷ്യന്‍ സ്വന്തം അധ്വാനത്തിന്റെ ഭാഗമായി മുന്നേറിയ വിപ്ലവകരമായ സാമൂഹ്യരൂപങ്ങള്‍- പ്രാകൃത കമ്യൂണിസത്തില്‍ നിന്ന് കമ്യൂണിസത്തിലേക്ക്- ഓരോ ചരിത്രഘട്ടത്തിനും, ഫ്യൂഡലിസമായാലും മുതലാളിത്തമായാലും, അതിന്റെ പൂര്‍ണതയും കെട്ടുറപ്പും അംഗീകരിച്ചുകൊണ്ട്, എല്ലാ സാമൂഹ്യരൂപങ്ങളെയും തുല്യപ്രാധാന്യത്തോടെ മാര്‍ക്‌സ് കണ്ടപ്പോള്‍, എംഗല്‍സ് ഒന്നിനെക്കാള്‍ മറ്റൊന്ന് മെച്ചപ്പെട്ടതായി സാമാന്യവല്‍ക്കരിക്കുന്നുണ്ട്. ഈ സാമാന്യവല്‍ക്കരണത്തില്‍ സ്ത്രീകളെക്കുറിച്ച് ഏകപത്‌നി/പതിബന്ധത്തില്‍ മാത്രമാണ് കൂടുതലായി പറയുന്നത്. മറിച്ച് മാര്‍ക്‌സ് ഓരോ കാലഘട്ടത്തിലും 'സ്ത്രീകളെ 'കര്‍ത്തൃത്വ'മുള്ളവരായി കാണുകയും വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്- മോര്‍ഗന്റെ പഠനത്തിലെ അടിക്കുറിപ്പിലുള്ള ഇറോക്കിഗണങ്ങളുടെയിടയിലെ 'മാതൃമേധാവിത്വം' വരെ ചോദ്യം ചെയ്യുകയും വിശദാംശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുള്ള മാര്‍ക്‌സ് അടിക്കുറിപ്പ് വരെ ശ്രദ്ധിച്ചുനോക്കുകയും, സാമാന്യവല്‍ക്കരണം ഒഴിവാക്കുകയും ചെയ്തിട്ടുണ്ട് എന്ന ദുനയെവ്‌സ്‌കയായുടെ വിമര്‍ശനത്തെ പൂര്‍ണമായും എഴുതിചേര്‍ത്തിരിക്കുകയാണ് ബ്രൗണ്‍. അതേസമയം, മിഷേല്‍ ബാരറ്റ്, 1980ല്‍ എഴുതിയ 'ംീാലി ലഃുൃലശൈീി ീേറമ്യ ുൃീയഹലാ െശി ാമൃഃശേെ ളലാശിശേെ മിമഹ്യശെ'െ എന്ന പുസ്തകവും, ലിസി വോഗലിന്റെ 1981ല്‍ എഴുതിയ മാര്‍ക്‌സിസം-ഫെമിനിസം- അി ൗിവമുു്യ ാമൃൃശമഴല, ഠൃശമഹ ടലുലൃമശേീി ീൃ ീൊലവേശിഴ ലഹലെ' എന്ന ലേഖനവും ഉള്ളപ്പോഴും, എംഗല്‍സിന്റെ ''കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ഉല്‍പത്തി'' എന്നതിന്റെ ഫെമിനിസ്റ്റ് വിമര്‍ശനം ഒറ്റ ഒരു സെക്ഷനില്‍ മൊത്തമായി വായിക്കാനും മനസിലാക്കാനും കഴിയുന്ന വിധത്തില്‍ ക്രമീകരിച്ചിരിക്കുകയാണ് ബ്രൗണ്‍. അക്കാദമിക ചര്‍ച്ചകള്‍ക്കും ഗവേഷണങ്ങള്‍ക്കും വളരെ സാധ്യതകളും ഈ സെക്ഷനില്‍ നമുക്ക് കാണാന്‍ കഴിയുന്നുണ്ട്. അവസാനത്തെ അധ്യായം, മെയ്‌ന്റെയും ലാംഗയുടെയും പഠനങ്ങളെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ വിലയിരുത്തലുകളാണ്. പുരാതനറോമിലും പുരാതനസ്ഥാപനങ്ങളിലുമുണ്ടായിരുന്ന സ്ത്രീകളുടെ അവസ്ഥയെ കണ്ടെടുത്ത് എഴുതിയ ലേഖനങ്ങളാണിവ- മെയ്‌നിന്റെ വിമര്‍ശനങ്ങള്‍ ക്രാഡര്‍ പ്രസിദ്ധീകരിച്ച ''ലവേിീഹീഴശരമഹ ിീലേയീീസ െീള ാമൃഃ'' എന്ന പുസ്തകത്തില്‍പോലും വരാത്ത ലേഖനങ്ങള്‍ ബ്രൗണ്‍, തപ്പിയെടുത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നു. അതുപോലെ മാര്‍ക്‌സിന്റെ മെയ്‌നിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളും, എംഗല്‍സിന്റെ ഏതു കൃതിയിലും കാണാത്തതാണ് എന്നും ബ്രൗണ്‍ സൂചിപ്പിക്കുന്നു. സ്ത്രീകളുടെ സ്വത്തവകാശത്തെക്കുറിച്ചും വിവാഹവുമായി അതിനെ ബന്ധിപ്പിക്കുന്നതിനെക്കുറിച്ചും മാര്‍ക്‌സ് സൂചിപ്പിക്കുന്നു. മെയ്‌നിന്റെ റോമന്‍ പുരുഷമേധാവിത്വ നിയമങ്ങളും ബ്രാഹ്മണ മേധാവിത്വനിയമങ്ങളും മാര്‍ക്‌സ് താരതമ്യപഠനത്തിനുവിധേയമാക്കുന്നു. ''മനുവിന്റെ നിയമസംഹിതയില്‍ കാടത്തത്തിന്റെ പ്രതീകമായ സതിയോ, കത്തിക്കലോ നിര്‍ബന്ധം ഇല്ല- വേണമെങ്കില്‍ ആവാം'' എന്നേ പറയുന്നുള്ളൂ. മതപരമായ കാര്യങ്ങള്‍ക്കായി സ്വത്തവകാശത്തെ ബന്ധിപ്പിക്കുന്ന ബ്രാഹ്മണനിയമങ്ങളെ നിശിതമായി മാര്‍ക്‌സ് വിമര്‍ശിക്കുന്നു. ഇതേ അധ്യായത്തില്‍ത്തന്നെ, ഐറിഷ് സമൂഹത്തിലെ സ്ത്രീകളുടെ സ്ഥാനവും ഇന്ത്യന്‍ സമൂഹത്തിലെ സ്വത്തവകാശവും വിവാഹവും, മനുവും എന്നിങ്ങനെ മാര്‍ക്‌സ് എഴുതിയിട്ടുള്ള ലേഖനങ്ങള്‍ കോര്‍ത്തിണക്കിയിരിക്കുന്നു. അധ്യായങ്ങളുടെ ഘടന, വിഷയങ്ങളുടെ പ്രസക്തി, അവ തമ്മില്‍ ബന്ധിപ്പിക്കുന്ന ഏകതാനത, പരസ്പരം സംവേദിക്കുന്ന രീതിയിലുള്ള അധ്യായങ്ങളിലെ ഉപഅധ്യായങ്ങള്‍ അവിടെയെല്ലാം, മാര്‍ക്‌സിന്റെ സ്വന്തം ഭാഷയിലെഴുതിയ ഖണ്ഡികകള്‍, അവയെക്കുറിച്ച് പഠിച്ചവരുടെ വിശകലനങ്ങള്‍, ഫെമിനിസ്റ്റ് വിശകലനങ്ങള്‍ എന്നിങ്ങനെ വിഷയങ്ങള്‍ കോര്‍ത്തിണക്കി, ആധികാരികതയോടെ എഴുതിയിരിക്കുന്ന ഈ പുസ്തകത്തിന്റെ തന്നെ മൂല്യനിര്‍ണയവും ബ്രൗണ്‍ ഉപസംഹാരത്തില്‍ നടത്തുന്നുണ്ട്. എങ്ങനെ ഈ പുസ്തകം ഉപയോഗിക്കാം? ഇനി കണ്ടെത്തേണ്ട, വികസിപ്പിക്കേണ്ട, മാര്‍ക്‌സിന്റെ ആശയങ്ങള്‍ എന്തൊക്കെ? എന്നിവ പ്രതിപാദിച്ചുകൊണ്ട് മൂല്യനിര്‍ണയത്തിലേക്ക് പോവുകയാണ് ബ്രൗണ്‍ ചെയ്തിരിക്കുന്നത്. മൂല്യനിര്‍ണയം ഇങ്ങനെ: മാര്‍ക്‌സിസ്റ്റുകള്‍, ലിംഗപദവിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാത്തതാണ് ഒരു പ്രശ്‌നം. ചര്‍ച്ച ചെയ്യുമ്പോഴും എംഗല്‍സിന്റെ സാമ്പത്തികമാത്രവാദത്തിലൊതുങ്ങി ചര്‍ച്ചകള്‍ മുന്നോട്ട് പോകുന്നു. (എംഗല്‍സിന്റേത് സാമ്പത്തികമാത്രവാദമാണെന്ന് ബ്രൗണ്‍ സമര്‍ഥിക്കുന്നുണ്ട്) ഇന്നത്തെ ഫെമിനിസ്റ്റ് ചര്‍ച്ചകള്‍ക്ക് മാര്‍ക്‌സിന്റെ ആശയങ്ങള്‍ എത്രമാത്രം ഉപകരിക്കും? ഇന്നത്തെ മുതലാളിത്ത സമൂഹത്തില്‍, സാമ്പത്തികമാത്രവാദത്തിലേക്കു വഴുതിവീഴാതെ, വര്‍ഗവും ജന്‍ഡറും ഒരേ പോലെ കണ്ടുകൊണ്ടുള്ള മാര്‍ക്‌സിസ്റ്റ് ഫെമിനിസത്തിന്റെ സാധ്യതകള്‍ എന്തൊക്കെ? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ അവര്‍ നമ്മുടെ ചിന്തയ്ക്കായും ചര്‍ച്ചകള്‍ക്കായും വിട്ടുതരുന്നു. മാര്‍ക്‌സിന്റെ കൃതികളില്‍ ജെന്‍ഡറിനതീതമായി വര്‍ഗത്തെ കാണുന്ന പ്രവണത നമുക്ക് കാണുവാന്‍ കഴിയുന്നില്ല. മാര്‍ക്‌സിന്റെ വൈരുധ്യാത്മക വാദത്തെ കുടുംബം, ലിംഗനീതി എന്നിവയിലേക്കുള്ള ശക്തമായ സൂചനകളായി ബ്രൗണ്‍ പറയുന്നു. പ്രായോഗികമായ സാധ്യതകളുടെ വൈരുധ്യാത്മകമായ തരംതിരിക്കലാണ് മാര്‍ക്‌സ് നടത്തിയിട്ടുള്ളത്. അത് മാറ്റത്തിന് വിധേയമാണ്, സാമൂഹ്യമാറ്റത്തിന്റെ കൂടെ ഈ വര്‍ഗീകരണവും മാറുമെന്നതുകൊണ്ട് ഫെമിനിസത്തിന് ഉപയോഗിക്കാവുന്ന നല്ല രീതിശാസ്ത്രമാണിത്. മാര്‍ക്‌സ് ഉപയോഗിച്ചിരിക്കുന്ന രണ്ടുദ്വന്ദ്വങ്ങളുടെ സാധ്യതകളും ബ്രൗണ്‍ പറയുന്നുണ്ട്. പ്രകൃതി/സമൂഹം എന്ന ദ്വന്ദ്വവും ഉല്‍പാദനം/പുനരുല്പാദനം എന്ന ദ്വന്ദ്വവും. ഇവ വിപരീത ദ്വന്ദ്വങ്ങളായി മാര്‍ക്‌സ് കാണുന്നില്ല. പരസ്പരപൂരകങ്ങളായിട്ടാണ് കാണുന്നത്. അതേ പോലെ സമൂഹത്തിന്റെ മാറ്റത്തിനൊത്ത് മാറുന്നവയും. അതുകൊണ്ടുതന്നെ ഇവ രണ്ടും വികസിപ്പിച്ച് ചര്‍ച്ച ചെയ്യാനുള്ള സാധ്യതകളേറെയാണെന്ന് ബ്രൗണ്‍ സൂചിപ്പിക്കുന്നു. ഉദാഹരണം ഉല്‍പാദനം/പുനരുല്‍പാദനം- എന്നത് ജൈവശാസ്ത്രപരവും സാമൂഹ്യപരവുമായ ബന്ധത്തെ സൂചിപ്പിക്കുന്നു.രണ്ടിനും ഒറ്റക്ക് നില്‍ക്കാന്‍ കഴിയില്ല എന്നതുകൊണ്ടുതന്നെ, ജൈവശാസ്ത്രവും പ്രകൃതിയും സമൂഹവുമായി ഇടപെടുമ്പോള്‍ വളരെ പ്രധാനപ്പെട്ട വ്യതിരേകങ്ങളാണ്. ഇവ വികസിപ്പിച്ചെടുക്കുമ്പോഴാണ്, ലിംഗനീതിയിലധിഷ്ഠിതമായി മുതലാളിത്തവികസനത്തെ വിമര്‍ശനാത്മകമായി കാണാനുള്ള ഉപാധികള്‍ പൂര്‍ണമായും അതുകൊണ്ടുതന്നെ സ്ത്രീപ്രശ്‌നം പഠിക്കാനും കണ്ടെത്താനും ഇവ വികസിപ്പിക്കേണ്ടതുണ്ട്. ഈ രീതിയില്‍ സമൂഹത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന മാര്‍ക്‌സ് ഒരിക്കലും സാമ്പത്തികമാത്രവാദിയായിരുന്നില്ല. ന്യൂയോര്‍ക്ക് ട്രിബ്യൂണിലെ ആത്മഹത്യയെക്കുറിച്ചുള്ള ലേഖനങ്ങള്‍ വായിക്കുമ്പോള്‍ ഇതു വ്യക്തമാകും. പുതിയ കുടുംബഘടനക്കും സ്ത്രീപുരുഷബന്ധത്തിനും വേണ്ടി ചരിത്രവും സമൂഹവും പഠിക്കുകയും രാഷ്ട്രീയപ്രശ്‌നമായി അവയെ മാറ്റുകയും ചെയ്ത മാര്‍ക്‌സ് ഒരിക്കലും സ്ത്രീകളെ 'തൊഴിലാളി'കളായി മാത്രം കണ്ടിട്ടില്ല. സമൂഹജീവികളായി കണ്ടിരുന്നു എന്നതാണ് മെയ്‌നിനും ലാംഗക്കും നല്‍കിയ മറുപടികള്‍ കാണിക്കുന്നത്. എല്ലാറ്റിനുമുപരി, മാര്‍ക്‌സിന്റെ വൈരുധ്യാത്മക ഭൗതികവാദം ഫെമിനിസത്തിന് ഉപകരിക്കുമെന്നതിന് സംശയമില്ല എന്നുള്ള സന്ദേശം തന്നുകൊണ്ടാണ് ബ്രൗണ്‍ അവസാനിപ്പിക്കുന്നത്. വളരെ ലളിതമായും വ്യക്തമായും തെളിവുകള്‍ നിരത്തിക്കൊണ്ട് ആധികാരികമായും എഴുതപ്പെട്ടിട്ടുള്ള ഈ പുസ്തകം, തീര്‍ച്ചയായും അക്കാദമിക സമൂഹത്തിന് ഒരു മുതല്‍ക്കൂട്ടാകുമെന്നു മാത്രമല്ല, പല സ്ത്രീവാദങ്ങളെയും ചോദ്യം ചെയ്യുവാനുള്ള ഉപാധിയായും ഈ പുസ്തകം മാറുന്നു. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം