malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

മോഡിയും മൂഡിയും മോടിയും

എ കെ രമേശ്
ജെ.പി.മോർഗൻ ചെയ്സിനെ നോക്കിവെള്ളമിറക്കുന്നവരാണ് നമ്മുടെ ബാങ്കർമാർ എന്നു പറയാറുണ്ട്. അത്രക്ക് പടുകൂറ്റൻ സ്ഥാപനമാണത്. ബ്ലൂംബെർഗിന്റെ കണക്കനുസരിച്ച് 4.5 ലക്ഷം കോടി ഡോളറാണ് അതിന്റെ ആസ്തി. എന്നാൽസാധാരണ വായനക്കാരുടെ ഇടയിൽ അത്രക്കൊന്നും ലബ്ധ പ്രതിഷ്ഠ നേടിയിട്ടില്ലാത്ത ഒരു പേരാണ് ബ്ലാക്ക് റോക്ക് . പക്ഷേ ആസ്തി മോർ ഗൻ ചെയ്സിന്റെതിന് ഏതാണ്ട് തുല്യം. 4.1 ട്രില്യൺ ! മാത്രവുമല്ല മോർഗൻ ചെയ്സ് മുതൽ ആപ്പിൾ, മൈക്രൊസോഫ്റ്റ്, എക്സൺ മൊബൈൽ റോയൽ ഡച്ച് ഷെൽ പ്രോക്റ്റർ & ഗാംബിൾ, മൈക്രോസോഫ്റ്റ്, ജനറൽ എലക്ട്രിക് ,ഗൂഗിൾ, വാറൻ ബഫേയുടെ ബെർക്ഷയർഹാതവേ, വെൽസ് ഫാർഗോ തുടങ്ങിയ പടുകൂറ്റൻ സ്ഥാപനങ്ങളുടെ മുഖ്യ ഷെയർ ഹോൾഡറാണ് ബ്ലാക്ക് റോക്ക് . ഈ ബ്ലാക്ക് റോക്കിന്റെ സ്വാധീനം ബോദ്ധ്യപ്പെടുത്താൻ ബാങ്കോക്രസി എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ രചയിതാവായഎറിക് ടൂ സെയിന്റ് ചൂണ്ടിക്കാട്ടുന്ന ഹരകരമായ ഒരു സംഗതിയുണ്ട്: 2009 നും 2013 നും ഇടക്ക് ട്രഷറി സെക്രട്ടറിയായിരുന്ന ടിം ഗീത്നെർ ബ്ലാക്ക് റോക്ക് ചെയർമാനെ വിളിച്ചഫോൺ കോളുകളുടെ എണ്ണം സരിത ജോപ്പൻ വിളികൾക്ക് സമാനമാണത്രെ .ബാങ്ക് ഓഫ് അമേരിക്കയുടെ ചെയർമാനെയും മോർഗൻ സ്റ്റാൻലി തലവനെയും ഇദ്ദേഹം വെറും 5 തവണ മാത്രമാണ് ഫോണിൽ ബന്ധപ്പെട്ടതെങ്കിൽ 201112 കാലത്ത് ബ്ലാക് റോക്ക് തലവൻ ലാറി ഫിങ്കിനോട് 49 തവണയാണത്രെ ഗീത്നർ കൊച്ചുവർത്തമാനം പറഞ്ഞത് ഈ ബ്ലാക്ക് റോക് ഒരു റിസ്ക് മാനേജ്മെന്റ് കൺസൾട്ടൻസിയും നടത്തുന്നുണ്ട്. മാത്രവുമല്ല, മൂസീസ്, സ്റ്റാൻഡേഡ്& പുവർ എന്നീ റെയ്റ്റിങ്ങ് ഏജൻസികളിൽ ഷെയറുടമസ്ഥതയുമുണ്ട്. ഇങ്ങനെ ഉന്നതങ്ങളിൽ പിടിപാടുള്ള കമ്പനികൾ ഉടമസ്ഥരായുള്ളതുകൊണ്ടാണ് പണ്ടേ തകർന്നു പോവാമായിരുന്ന മൂഡീസ് ഇന്നും പിടിച്ചു നിൽക്കുന്നത്. അമേരിക്കയിൽ വമ്പൻ ബാങ്കുകൾ 2008 ൽ തകർന്നു വീണ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് അന്വേഷണം നടത്തിയ ഫിനാൻഷ്യൽ ക്രൈസിസ് എൻ ക്വയറി റിപ്പോർട്ട് പറഞ്ഞത് മൂഡീസ് ട്രിപ്പിൾ ഏ റെയ്റ്റ് കൊടുത്ത് മേൽത്തരം എന്ന് സർട്ടിഫൈ ചെയ്ത സെക്യുരിറ്റികളിൽ 73 ശതമാനവും പൊട്ടിപ്പൊളിഞ്ഞു പാളീസായി എന്നാണ്. കക്ഷികളോട് കാശ് വാങ്ങി റെയ്റ്റിങ്ങ് ഉയര്ത്തി നിർത്തി തടിച്ചുകൊഴുക്കുന്ന റെയ്റ്റിങ്ങ് ഏജൻസികൾ വിശ്വസിക്കാൻ കൊള്ളാത്തവയാണെന്ന് അമേരിക്കൻ പ്രതിസന്ധിയുടെ കാലത്ത് നിക്ഷേപകർ അനുഭവത്തിലൂടെ പഠിച്ചതാണ്. ഈയൊരു സാഹചര്യത്തിൽ വേണം മോഡിക്ക് മോടി കൂട്ടാൻ മൂഡി തങ്ങളുടെ വകയായി ഇന്ത്യയുടെ റെയ്റ്റിങ് കുത്തനെ കൂട്ടിയതിനെ കാണാൻ . (ബെഫി മുന്‍ അഖിലേന്ത്യാ പ്രസിഡന്റാണ് ലേഖകന്‍) *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം