malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
മതപക്ഷം

ഝാന്‍സിറാണിയെ ഫെമിനിസം പഠിപ്പിക്കുകയോ!

ഹരിത എസ്. സുന്ദര്‍
സ്വന്തം കുടുംബത്തിലെ സ്ത്രീകളെ മുഴുവന്‍ ഓര്‍ത്തെടുത്ത്, അവരുടെ കഴിവുകളെ പ്രശംസിച്ചു ഒടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നയിക്കുന്ന ഹിലരി ക്ലിന്റനെക്കുറിച്ച് അവസാനിപ്പിച്ച ഒബാമയുടെ ഫെമിനിസ്റ്റ് ലേഖനത്തെ ഉയര്‍ത്തിക്കാട്ടി, ഭാരതത്തെ നോക്കി ഉറഞ്ഞുതുള്ളുന്ന മഹിളാരത്‌നങ്ങളോടും ഒന്നേ പറയാനൊള്ളൂ; അമേരിക്കയില്‍നിന്ന് ഭാരതമല്ല, ഭാരതത്തില്‍നിന്ന് അമേരിക്കയാണ് ഫെമിനിസം എന്താണെന്ന് പഠിക്കേണ്ടത്. hilariകഴിഞ്ഞ ദിവസത്തെ ഹിന്ദു പത്രത്തില്‍ ഒബാമയുടെ ഫെമിനിസത്തെ പുകഴ്ത്തി രാധിക സന്താനം എഴുതിയ ലേഖനമുണ്ട്. ‘നരേന്ദ്ര മോദിക്ക്, ഇങ്ങനെ ഒരു ലേഖനം എഴുതാന്‍ കഴിയുമോ?’ എന്ന ചോദ്യത്തില്‍ തുടങ്ങുന്നു ലേഖനം. ഫെമിനിസം എന്ന വാക്ക് ഭാരതം സംഭാവന ചെയ്തതല്ല. ഉട്ടോപ്യന്‍ സോഷ്യലിസ്റ്റ്, ചാള്‍സ് ഫൂറിയര്‍ ഫ്രഞ്ച് പദമായ ‘Feminisme’ എന്നതില്‍നിന്ന് ഉരുത്തിരിച്ചെടുത്ത വാക്കാണ് ഫെമിനിസം. ഇത് ആദ്യമായി ഉപയോഗിച്ചത് ബ്രിട്ടനിലാണ്, ശേഷം അമേരിക്കയിലും. രാഷ്ട്രീയത്തിലും നിയമ വ്യവസ്ഥയിലും സ്ത്രീകള്‍ക്ക് തുല്യ അവകാശം ലഭിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഉടലെടുത്ത ഒരു തിയറി. അത് ഭാരതത്തില്‍ ചര്‍ച്ചചെയ്യപ്പെടാതെ പോയത്, ഭാരതം സ്ത്രീവിരുദ്ധ രാജ്യമായതുകൊണ്ടല്ല. അങ്ങനെ ഒരു തിയറിയുടെ ആവശ്യകത ഇല്ലാത്തതുകൊണ്ടാണ്. സ്വാതന്ത്ര്യം കിട്ടിയ നാള്‍മുതല്‍ തന്നെ സ്ത്രീകള്‍ വോട്ടവകാശം വിനിയോഗിച്ചുതുടങ്ങിയ ഒരു രാജ്യമാണ് ഭാരതം. സ്ത്രീകള്‍ എന്തിനു വോട്ട് ചെയ്യണം എന്ന് പുരുഷന്മാരോ, പുരുഷനേക്കാള്‍ താഴെയാണ് തങ്ങളെന്ന് സ്ത്രീകളും അന്നോ ഇന്നോ ചിന്തിച്ചിരുന്നില്ല. ഭാരതത്തിന്റെ ചരിത്രത്താളുകളില്‍, സ്ത്രീകള്‍ എന്നും മുന്‍നിരയില്‍ തന്നെയായിരുന്നു. അമേരിക്കയില്‍ ഫെമിനിസ്റ്റുകള്‍ പിറവികൊള്ളുമ്പോള്‍, ഭാരതത്തില്‍ ്യൂഝാന്‍സിറാണിയെപ്പോലത്തെ സ്ത്രീകള്‍ മുന്നില്‍നിന്ന് സമരം നയിക്കുകയായിരുന്നു. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തുകയായിരുന്നു. 1789, ഏപ്രില്‍ 30 ന് ജോര്‍ജ് വാഷിങ്ടണ്‍ ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റു. ഇത് വര്‍ഷം 2016. ലോകം മുഴുവന്‍ നിയന്ത്രിക്കാന്‍ കെല്‍പ്പുള്ള അമേരിക്കക്ക് ചൂണ്ടിക്കാണിക്കാന്‍ ഒരു വനിതാ പ്രസിഡന്റ് പോലുമില്ല. 1840 കളില്‍, വോട്ടവകാശത്തിനായി അമേരിക്കന്‍ സ്ത്രീകള്‍ തുടങ്ങിയ സമരം അവസാനിച്ചത്1920 ലാണ്. ഇനി ഭാരതത്തെക്കുറിച്ച് ചിന്തിച്ചുനോക്കൂ. ബ്രിട്ടനില്‍നിന്ന് 1947ല്‍ സ്വതന്ത്രമായ രാജ്യം. ഭാരത ഭരണഘടന സ്ത്രീക്കും പുരുഷനും തുല്യമായിത്തന്നെ വോട്ടവകാശം വിഭാവനം ചെയ്തു. 1925 ല്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റായി സരോജിനി നായിഡു ചുമതലയേറ്റു. 1952 ല്‍, വിജയലക്ഷ്മി പണ്ഡിറ്റ് ആദ്യത്തെ വനിതാ എംപിയായി. 1957 ല്‍, ആദ്യത്തെ വനിതാ കാബിനറ്റ് മന്ത്രിയായി രാജ്കുമാരി അമൃത് കൗര്‍ ചുമതലയേറ്റു. 1966 ല്‍, ആദ്യത്തെ ഭാരത വനിതാ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി ചുമതലയേറ്റു. 2007 ല്‍ പ്രതിഭ പാട്ടില്‍ ആദ്യത്തെ ഭാരത വനിതാ രാഷ്ട്രപതിയായി. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു, മോദി സര്‍ക്കാര്‍ ഭരണമേല്‍ക്കുമ്പോള്‍ മന്ത്രിസഭയില്‍ ഏഴ് സ്ത്രീകള്‍. സൗത്ത് ഏഷ്യന്‍ രാജ്യങ്ങള്‍ കാലങ്ങള്‍ക്കുമുന്‍പ് തന്നെ സ്ത്രീകളെ പൊതുരംഗത്ത് ഇറക്കിയിരുന്നു. ശ്രീലങ്കയില്‍, സിരിമാവോ ബന്ദാരനായ്കയും, ചന്ദ്രിക കുമാരതുംഗെയും ഇസ്ലാം രാജ്യങ്ങളായ പാകിസ്ഥാനിലും ബംഗ്ലാദേശില്‍പോലും ബേനസീര്‍ ഭൂട്ടോയും, ഹസീന ഷെയ്ക്കും ഉണ്ടായിരുന്നു. സ്വന്തം കുടുംബത്തിലെ സ്ത്രീകളെ മുഴുവന്‍ ഓര്‍ത്തെടുത്ത്, അവരുടെ കഴിവുകളെ പ്രശംസിച്ച്, ഒടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നയിക്കുന്ന ഹിലാരി ക്ലിന്റനെക്കുറിച്ച് അവസാനിപ്പിച്ച ഒബാമയുടെ ഫെമിനിസ്റ്റ് ലേഖനത്തെ ഉയര്‍ത്തിക്കാട്ടി, ഭാരതത്തെ നോക്കി ഉറഞ്ഞുതുള്ളുന്ന രാധികാ സന്താനത്തോടും, മറ്റു മഹിളാരത്‌നങ്ങളോടും ഒന്നേ പറയാനുള്ളൂ; അമേരിക്കയില്‍നിന്ന് ഭാരതമല്ല, ഭാരതത്തില്‍നിന്ന് അമേരിക്കയാണ് ഫെമിനിസം എന്താണെന്ന് പഠിക്കേണ്ടത്. അങ്ങനെയാവുമ്പോള്‍ ഫെമിനിസത്തെക്കുറിച്ച് സ്വന്തം ജനതയെ ഓര്‍മ്മപ്പെടുത്തേണ്ടത് മോദിയല്ല, ഒബാമ തന്നെയാണ്. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം