malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
സ്ത്രീപക്ഷം

രാജാ റാം മോഹൻറോയിയും ഇന്ത്യൻ സ്ത്രീത്വവും

ലക്ഷ്മി വിജയൻ
ഇ­ന്ത്യ­യി­ലെ സ്‌­ത്രീ­ക­ളു­ടെ പി­ന്നോ­ക്കാ­വ­സ്ഥ അ­നി­യ­ന്ത്രി­ത­മാം വി­ധം വർ­ധി­ച്ചു വ­രി­ക­യാ­ണ്‌.­­സാ­മ്പ­ത്തി­ക മു­ന്നേ­റ്റ­ങ്ങ­ള­​‍ു­ടെ യാ­തൊ­രു പ്ര­തി­ഫ­ല­ന­വും സ്‌­ത്രീ­ജീ­വി­ത­ങ്ങ­ളിൽ പ്ര­തി­ബിം­ബി­ക്കു­ന്നി­ല്ല എ­ന്ന­താ­ണ്‌ യാ­ഥാർ­ഥ്യം. ഇ­തിൽ ഏ­റ്റ­വും വ്യാ­കു­ല­ത സൃ­ഷ്‌­ടി­ക്കു­ന്ന­ത്‌ സ്‌­ത്രീ­ക­ളു­ടെ സാ­മൂ­ഹ്യ­മാ­യ പി­ന്നോ­ക്കാ­വ­സ്ഥ ത­ന്നെ­യാ­ണ്‌.­­വി­ദ്യാ­ഭ്യാ­സം തൊ­ഴിൽ ആ­രോ­ഗ്യം തു­ട­ങ്ങി എ­ല്ലാ അ­ടി­സ്ഥാ­ന ആ­വ­ശ്യങ്ങളും സ്‌­ത്രീ­കൾ­ക്കു നി­ഷേ­ധി­ക്ക­പ്പെ­ട്ടു­കൊ­ണ്ടി­രി­ക്കു­ക­യാ­ണ്‌ .­സ്‌­ത്രീ­കൾ­ക്കും കു­ട്ടി­കൾ­ക്കും നേ­രെ­യു­ള്ള ആ­ക്ര­മ­ണ­ങ്ങൾ, പ­ട്ടി­ണി, ഭ­ര­ണ­കൂ­ട ഭീ­ക­ര­ത, തീ­വ്ര­വാ­ദം തു­ട­ങ്ങി മ­നു­ഷ്യ­നു­ണ്ടാ­യ സ­മ­യം മു­ത­ലു­ള്ള പ­ല സാ­മൂ­ഹ്യ വി­പ­ത്തു­ക­ളും ശാ­സ്‌­ത്രം പു­രോ­ഗ­മി­ച്ച­പ്പോ­ഴും മാ­റ്റ­മി­ല്ലാ­തെ തു­ട­രു­ന്നു.­ശാ­സ്‌­ത്ര സാ­ങ്കേ­തി­ക­രം­ഗ­ത്തും സാ­മ്പ­ത്തി­ക വ­ളർ­ച്ച­യി­ലും നാം കൈ­വ­രി­ച്ചു­വെ­ന്ന്‌ അ­വ­കാ­ശ­പ്പെ­ടു­ന്ന നേ­ട്ട­ങ്ങ­ളെ മു­ഴു­വൻ അ­പ്ര­സ­ക്ത­മാ­ക്കാൻ ഇ­ത്ത­ര­ത്തി­ലു­ള്ള സാ­മൂ­ഹ്യ ജീർ­ണ­ത­കൾ­ക്ക്‌ സാ­ധി­ക്കും എ­ന്ന­ത്‌ നി­ഷേ­ധി­ക്കാൻ ക­ഴി­യാ­ത്ത കാ­ര്യ­മാ­ണ്‌. കാ­ര­ണം സ­മൂ­ഹ­ത്തി­ലു­ണ്ടാ­കു­ന്ന ഇ­ത്ത­രം അ­സ്വ­സ്ഥ­ത­കൾ മ­നു­ഷ്യ­നി­ലു­ണ്ടാ­ക്കു­ന്ന പ്ര­തി­ക­ര­ണ­ബു­ദ്ധി ഓ­രോ രാ­ജ്യ­ത്തി­ന്റെ ഭ­ര­ണ­ത്തേ­യും അ­തു­വ­ഴി സാ­മ്പ­ത്തി­ക മു­ന്നേ­റ്റ­ത്തി­ലേ­ക്കും ക­ട­ന്നു­ചെ­ല്ലും. ഈ കാ­ര്യം ദീർ­ഘ വീ­ക്ഷ­ണ­ത്തോ­ടെ മ­ന­സ്സി­ലാ­ക്കി അ­ടി­സ്ഥാ­ന വി­ക­സ­ന­ത്തി­ന്‌ അ­ടി­ത്ത­റ പാ­കി­യ ഒ­രു മ­ഹാ­ന്റെ ജ­ന്മ ദി­ന­മാ­ണ്‌ ഇ­ന്ന്‌.­ ബം­ഗാ­ളി­ലെ ന­വോ­ത്ഥാ­ന മു­ന്നേ­റ്റ­ത്തിലൂ­ടെ രാ­ജ്യ­ത്തി­ന്റെ സാ­മൂ­ഹി­ക സാ­മ്പ­ത്തി­ക രാ­ഷ്‌­ട്രീ­യ ചി­ന്താ­ഗ­തി­ക­ളെ പ­രി­വർ­ത്ത­നം ചെ­യ്‌­ത ര­​‍ാജാറാം മോ­ഹൻ­റോ­യ്യു­ടെ ജ­ന്മ­ദി­നം. ബം­ഗാ­ളി­ലെ ന­വോ­ത്ഥാ­ന മു­ന്നേ­റ്റ­ങ്ങ­ളു­ടെ അ­മ­ര­ക്കാ­ര­നാ­യി­രു­ന്നു അ­ദ്ദേ­ഹം. സ്വാ­ത­ന്ത്ര്യ­ത്തി­ന്‌ മു­മ്പു­ള്ള കാ­ല­ഘ­ട്ട­ത്തിൽ കഠി­ന­മാ­യ നി­യ­മ­ങ്ങൾ അ­ര­ങ്ങു­വാ­ണി­രു­ന്ന കാ­ലത്ത്‌ സാ­മൂ­ഹി­ക ജീർ­ണ­ത­കൾ­ക്കെ­തി­രെ ആ­ശ­യ­ങ്ങൾ­കൊ­ണ്ട്‌ പ­ട­പൊ­രു­തി വി­ജ­യം കൈ­വ­രി­ച്ച ഒ­രു മ­ഹാ­ത്മാ­വാ­ണ്‌ അ­ദ്ദേ­ഹം. ­ജാ­തി വ്യ­വ­സ്ഥ­യു­ടെ ഉ­ച്ച­സ്ഥാ­യി­ലാ­യി­രു­ന്ന ബം­ഗാ­ളി­ലെ ബ്രാ­ഹ്മ­ണ സ­മൂ­ഹ­ത്തിൽ 1772 മെ­യ്‌ 22 ന്‌ ജ­നി­ച്ച രാ­ജാ റാം മോ­ഹൻ റോ­യി­യു­ടെ പ്ര­വർ­ത്ത­ന­ങ്ങൾ ഭാ­ര­തീ­യ ചി­ന്താ­ഗ­തി­ക­ളെ മു­റു­കെ­പ്പി­ടി­ച്ചും പാ­ശ്ചാ­ത്യ ആ­ശ­യ­ങ്ങ­ളി­ലെ ന­ല്ല വ­ശ­ങ്ങൾ മാ­ത്രം അ­ടർ­ത്തി­യെ­ടു­ത്തു­കൊ­ണ്ടു­ള്ള­തു­മാ­യി­രു­ന്നു. സ്‌­ത്രീ­കൾ അ­ന്ന­നു­ഭ­വി­ച്ചു­കൊ­ണ്ടി­രു­ന്ന ഏ­റ്റ­വും കൊ­ടി­യ ദു­ര­ന്ത­മാ­യി­രു­ന്നു സ­തി. ശൈ­ശ­വ വി­വാ­ഹി­ത­രാ­കു­ന്ന ഇ­വ­രിൽ പ­ല­രും ജീ­വി­ത­മെ­ന്താ­ണെ­ന്ന­റി­യു­ന്ന­തി­ന്‌ മു­മ്പേ ഭർ­ത്താ­വി­ന്റെ ചി­ത­യിൽ അ­വ­സാ­നി­ക്കേ­ണ്ടി­വ­ന്നു.ഈ പെൺ ജ­ന്മ­ങ്ങ­ളു­ടെ മോ­ച­ന­ത്തി­നാ­യി രാജാ റാം മോഹൻ റോയ്‌ രംഗത്തു വന്നു.­ അ­ദ്ദേ­ഹ­ത്തി­ന്റെ ജ­ന്മ­ദി­ന­ത്തിൽ ന­വ ഇ­ന്ത്യ­യു­ടെ പു­രോ­ഗ­തി­ക്കാ­യി ഒ­രു രാ­ജാ റാം മോ­ഹൻ റോ­യ്‌ കൂ­ടി ജ­ന്മ­മെ­ടക്കണ­മെന്ന ആവ­ശ്യ­ക­തയി­യി­ലേ­ക്ക്‌ കാ­ര്യ­ങ്ങൾ എ­ത്തി­യോ എ­ന്നു നാം ചിന്തി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു.­­കാ­ര­ണം അ­ദ്ദേ­ഹം എ­ന്തി­നെ­യാ­ണോ ആ­ട്ടി­യോ­ടി­ച്ച­ത്‌ അ­ത്‌ ഇ­ന്നും ഈ സ­മൂ­ഹ­ത്തിൽ ഉ­റ­ഞ്ഞു തു­ള്ളു­ക­യാ­ണ്‌.­ശൈ­ശ­വ വി­വാ­ഹ­ത്തെ ഉൻ­മൂ­ല­നം ചെ­യ്യാൻ എ­ക്യ­രാ­ഷ്‌­ട്ര സ­ഭ കൊ­ണ്ടു­വ­ന്ന പ്രമേയത്തിൽ നൂറ്റി­യേഴു രാജ്യ­ങ്ങൾ ഒ­പ്പു വച്ച­പ്പോൾ ഇ­ന്ത്യ മാ­റി­നി­ന്ന­ത്‌ ലോ­ക­രാ­ജ്യ­ങ്ങ­ളി­ല­ട­ക്കം വ­ലി­യ ഞെ­ട്ട­ലു­ണ്ടാ­ക്കി­. ലോ­ക­രാ­ജ്യ­ങ്ങ­ളു­ടെ ശ്ര­ദ്ധാ­കേ­ന്ദ്ര­ത്തി­ലേ­ക്ക്‌ ത­ല­യു­യർ­ത്തി­പ്പി­ടിച്ചു­കൊ­ണ്ട്‌ ക­യ­റി­ച്ചെ­ന്ന ഒ­രു രാ­ജ്യ­മാ­ണ്‌ ഇ­ന്ത്യ. ഇ­രു­ന്നൂ­റ്‌ കൊ­ല്ല­ത്തി­ലേ­റെ നീ­ണ്ട കോ­ള­നി­വൽ­ക്ക­ര­ണ­ത്തി­ന്‌ സ­മ­ര­മു­റ­ക­ളി­ലൂ­ടെ അ­റു­തി­വ­രു­ത്തി സാ­മ്രാ­ജ്യ­ത്വ ഭ­ര­ണം ബാ­ക്കി­വ­ച്ച എ­ല്ലാ ക­ഷ്‌­ട­ത­ക­ളേ­യും ത­ര­ണം ചെ­യ്‌­ത്‌ സാ­മ്പ­ത്തി­ക­പ­ര­മാ­യും രാ­ഷ്‌­ട്രീ­യ­പ­ര­മാ­യും ഏ­റെ നേ­ട്ട­ങ്ങൾ കൈ­വ­രി­ച്ച രാ­ജ്യ­മാ­ണി­ത്‌. അ­ടി­സ്ഥാ­ന വി­ക­സ­ന പ്ര­ശ്‌­ന­ങ്ങ­ളിൽ നി­ന്ന്‌ ന­മു­ക്കേ­റെ മു­ന്നോ­ട്ടു­പോ­കാൻ സാ­ധി­ച്ചെ­ങ്കി­ലും ഇ­ന്നും സാ­മൂ­ഹി­ക പ്ര­ശ്‌­ന­ങ്ങ­ളു­ടെ സ­ങ്കീർ­ണ­ത­യിൽ നി­ന്നു നാം മു­ക്ത­മ­ല്ല. അ­തിൽ നി­ന്ന്‌ പു­റ­ത്തു­വ­രാൻ ഭ­ര­ണ­കൂ­ടം കാ­ര്യ­ക്ഷ­മ­മാ­യ ന­ട­പ­ടി­കൾ കൈ­ക്കൊ­ള്ളു­ന്നു­ണ്ടോ എ­ന്ന ചോ­ദ്യ­ത്തി­ന്‌ ഇ­ന്ന­ത്തെ ദി­ന­ത്തിൽ പ്ര­സ­ക്തി­യേ­റെ­യാ­ണ്‌.­ അ­ടി­സ്ഥാ­ന­പ­ര­മാ­യ വി­ക­സ­ന­മാ­ണ്‌ രാ­ജ്യ­ത്തി­ന്റെ പു­രോ­ഗ­തി­യു­ടെ അ­ടി­ത്ത­റ എ­ന്നു­പ­റ­ഞ്ഞു­ത­ന്നു ക­ട­ന്നു­പോ­യ ഓ­രോ മ­ഹാ­ന്മാ­രു­ടെ­യും വാ­ക്കു­ക­ളെ അ­വ­ഗ­ണി­ച്ച്‌ ഉ­പ­രി­ത­ല സാ­മ്പ­ത്തി­ക വ­ളർ­ച്ച­യ്‌­ക്കു­വേ­ണ്ടി മാ­ത്രം പാ­ഞ്ഞ പു­തി­യ­കാ­ല­ത്തെ ഭ­ര­ണ­വർ­ഗം അ­ടി­സ്ഥാ­ന സാ­മൂ­ഹി­ക പ്ര­ശ്‌­ന­ങ്ങ­ളെ ക­ണ്ടി­ല്ലെ­ന്നു ന­ടി­ച്ചു. സ്‌­ത്രീ­ക­ളു­ടെ­യും കു­ട്ടി­ക­ളു­ടെ­യും ക്ഷേ­മ­ത്തി­നാ­യി മ­നോ­ഹ­ര­മാ­യ പേ­രു­ക­ളി­ട്ട്‌ പ­ദ്ധതി­കൾ ആ­വി­ഷ്‌­ക്ക­രി­ക്കു­മ്പോ­ഴും കോ­ടി­കൾ ബ­ജ­റ്റി­നാ­യി അ­തി­ലേ­ക്ക്‌ മാ­റ്റി­വ­യ്‌­ക്കു­മ്പോ­ഴും ഇ­ന്ത്യ നാ­ണി­ച്ചു ത­ല­താ­ഴ്‌­ത്തേ­ണ്ട ക­ണ­ക്കു­കൾ ലോ­ക­രാ­ജ്യ­ങ്ങ­ളി­ലെ ഏ­ജൻ­സി­കൾ നി­ര­ത്തി­ക്കൊ­ണ്ടേ­യി­രു­ന്നു. അ­തി­ലേ­റ്റ­വും ഗൗ­ര­വ­ക­ര­മാ­യ കാ­ര്യം ശൈ­ശ­വ വി­വാ­ഹ­ത്തെ സം­ബ­ന്ധി­ക്കു­ന്ന­താ­ണ്‌. ലോ­ക­ത്തിൽ ന­ട­ക്കു­ന്ന ശൈ­ശ­വ വി­വാ­ഹ­ങ്ങ­ളിൽ നാൽ­പ്പ­ത്‌ ശ­ത­മാ­ന­വും സം­ഭ­വി­ക്കു­ന്ന­ത്‌ ഇ­ന്ത്യൻ ഉ­പ­ഭൂ­ഖ­ണ്ഡ­ത്തി­ലാ­ണ്‌. അ­ടു­ത്ത പ­ത്തു­വർ­ഷ­ത്തി­നു­ള്ളിൽ ലോ­ക­ത്തെ വൻ ശ­ക്തി­ക­ളിൽ ഒ­ന്നാ­യി ന­മ്മു­ടെ രാ­ജ്യം മാ­റു­മെ­ന്ന്‌ പ്ര­വ­ചി­ച്ച സാ­മ്പ­ത്തി­ക വി­ദ­ഗ്ധന്മാർ­പോ­ലും ശൈ­ശ­വ വി­വാ­ഹ­ത്തിലുള്ള ഇ­ന്ത്യ­യു­ടെ ഈ തീ­രു­മാ­ന­ത്തിൽ മൂ­ക്ക­ത്തു വി­രൽ­വ­ച്ചു­കാ­ണും.അ­ടി­സ്ഥാ­ന വി­ക­സ­ന­പ്ര­ശ്‌­ന­ത്തിൽ പു­റം­തി­രി­ഞ്ഞു­ള്ള നി­ല­പാ­ടാ­ണ്‌ ഇ­ന്ത്യ ന­വ­യു­ഗ­ത്തിൽ കൈ­ക്കൊ­ണ്ടു­കൊ­ണ്ടി­രി­ക്കു­ന്ന­ത്‌. ഇ­ത്ത­രം നി­ല­പാ­ടു­കൾ ഇ­ന്ത്യ­യെ യു­ഗ­ങ്ങൾ പു­റ­കോ­ട്ട­ടി­ക്കു­ക­യാ­ണ്‌. അ­തു­കൊ­ണ്ടു­ത­ന്നെ സാ­ങ്കേ­തി­ക­യു­ടെ ലം­ബ­മാ­ന­മാ­യ വ­ളർ­ച്ച­യും സാ­മ്പ­ത്തി­ക കു­തി­ച്ചു­ചാ­ട്ട­വും മാ­ത്രം ലക്ഷ്യ­മി­ട്ടാൽ പോ­ര, നമ്മുടെ രാ­ജ്യ­ം അ­ടി­സ്ഥാ­ന­പ­ര­മാ­യ സാ­മൂ­ഹി­ക­-­സാംസ്കാ­രിക വി­ക­സ­ന­ത്തി­ലും കൂ­ടി ശ്ര­ദ്ധ­യൂ­ന്ന­ണം. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം