malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
കുടുംബപംക്തി

പൂക്കളും ഔഷധഗുണങ്ങളും

സ്വന്തം ലേഖകൻ
1. തുളസിപ്പൂവ്‌


എല്ലാവീടുകളിലും വച്ചു പിടിപ്പിക്കേണ്ട ഒരു ഔഷധ സസ്യമാണ്‌ തുളസി. ഇതിന്റെ പൂവ്‌ പലപല ഔഷധങ്ങൾക്കായി ഉപയോഗിച്ചുവരുന്നു. മുടിയിൽ ചൂടുന്നത്‌ തലവേദന ശമിക്കുന്നതിനും മുടിയുടെ ശോഭക്കും നല്ലതാണ്‌. നേത്ര രോഗങ്ങൾക്ക്‌ പ്രതിവിധിയായും തുളസിപ്പൂവ്‌ ഉപയോഗിക്കുന്നു. എണ്ണ കാച്ചി തലയിൽ തേക്കുന്നതിനു നല്ലതാണ്‌. സുഖനിദ്രക്ക്‌ ഉത്തമം.

2. ചെമ്പരത്തിപ്പൂവ്‌


ചെമ്പരത്തിപ്പൂവ്‌ എണ്ണ കാച്ചാനുപയോഗിക്കുന്നു. ഈ പൂവ്‌ പതിവായി തേനിൽ ചാലിച്ചു കഴിക്കുന്നത്‌ ശരീര സൗന്ദര്യം വർദ്ധിപ്പിക്കും. താളിയായും ഇത്‌ ഉപയോഗിക്കാം. സ്ക്വാഷ്‌ ഉണ്ടാക്കുവാൻ നല്ലതാണ്‌.

3. നന്ത്യാർവ്വട്ടപ്പൂവ്‌


നന്ത്യാർവ്വട്ടപ്പൂവു സർവ്വസാധാരണയായി നേത്രരോഗങ്ങൾക്കായുള്ള ഔഷധമായി ഉപയോഗിക്കുന്നു. ഇതിന്റെ നീരെടുത്ത്‌ കണ്ണിൽ നിർത്തിയാൽ കണ്ണിലെ അഴുക്കുകൾ പോകുന്നതിനും കണ്ണിനു നല്ല തിളക്കം ലഭിക്കുന്നതിനും നല്ലതാണു്. തലേ രാത്രി പൂ മൊട്ട്‌ പറിച്ച്‌ വെള്ളത്തിലിടുക. പിറ്റേന്ന് രാവിലെ ആ വെള്ളത്തിൽ മുഖവും കണ്ണുകളും കഴുകുക.

4. മുല്ലപ്പൂവ്‌


മുല്ലപ്പൂവ്‌ മാലകോർത്ത്‌ മുടിയിൽ ചൂടാനായി ധാരാളമായി ഉപയോഗിക്കുന്നു. ഇതു മുടിയുടെ സൗന്ദര്യത്തിനും, മുടിക്കു നല്ല തിളക്കവും ശോഭയും നിറവും ലഭിക്കുവാനും ഉപകരിക്കും. തലയിലെ പേൻ ശല്യം മാറിക്കിട്ടും. മുടിക്കു നല്ല മണവും ലഭിക്കും. എണ്ണ കാച്ചി തലയിൽ തേക്കാം. എണ്ണക്കു നല്ല മണവും ലഭിക്കും. സുഗന്ധദ്രവ്യങ്ങളുടെ നിർമ്മാണത്തിനും ഉപയോഗിക്കുന്നു.

5. ചെത്തിപ്പൂവ്‌


ചെത്തിപ്പൂവിട്ടു എണ്ണ കാച്ചി തലയിൽ തേച്ചാൽ മുടികൊഴിച്ചിൽ മാറിക്കിട്ടും. മുടിക്കു നല്ല കറുപ്പു നിറവും തിളക്കവും ലഭിക്കും. ഇതു പലപല ഔഷധങ്ങൾക്ക്‌ ചേരുവയായി ഉപയോഗിക്കുന്നു.

6. തുമ്പപ്പൂവ്‌


തുമ്പപ്പൂവിട്ട്‌ ആട്ടിൻ പാൽ കാച്ചി കഴിക്കുന്നത്‌ എക്കിൾ രോഗത്തിനു് ശമനം തരുന്നു. ആരോഗ്യത്തിനും വളരെ നല്ലതാണ്‌.

7. റോസാപ്പുവ്‌


രാവിലെ വെറും വയറ്റിൽ ഓരോ റോസാപ്പുവിതൾ വീതം ദിവസവും കഴിക്കുന്നത്‌ നിത്യ യുവത്വത്തിനു നല്ലതാണ്‌. ഇത്‌ രക്ത പിത്തത്തേയും കഫതത്തേയും ഇല്ലാതാക്കും. കുട്ടികൾക്ക്‌ സ്തിരമായുണ്ടാകുന്ന പനിക്ക്‌ റോസാപ്പൂക്കളിട്ട്‌ വേളിച്ചെണ്ണ കാച്ചി തലയിൽ തേപ്പിച്ചുകുളിപ്പിച്ചാൽ മതി. റോസാപ്പൂവിതൾ ഇട്ടു വച്ച വെള്ളം കുടിക്കുന്നത്‌ ആരോഗ്യത്തിനു നല്ലതാണ്‌. സുഗന്ധദ്രവ്യങ്ങളുടെ ഉൽപ്പാദനത്തിന്‌ ഉപയോഗിക്കുന്നു.

8. താമരപൂവ്‌


താമറപ്പൂവ്‌ അരച്ചു ശരീരത്തിൽ ലേപനം ചെയ്യുന്നത്‌ പുകച്ചിലിനു നല്ലതാണ്‌. നേത്രരോഗങ്ങൾക്കും ഈ പൂവ്‌ ഉപയോഗിക്കാറുണ്ട്‌. ഔഷധ ആവശ്യങ്ങൾക്ക്‌ ധാരാളമായി ഉപയോഗിക്കുന്നു.

9. പിച്ചിപ്പൂവ്‌


വെളിച്ചെണ്ണയിൽ ഇതിന്റെ പൂവിട്ട്‌ കാച്ചി തലയിൽ തേച്ചാൽ കരപ്പൻ, ചൊറി, ചിരങ്ങ്‌ തുടങ്ങിയ ത്വക്‌ രോഗങ്ങൾ മാറിക്കിട്ടും.

*
ശബ്ദരേഖ (Audio)

വിഷയവിവരം


ഫീച്ചര്‍
അനുഭവം
അഭിമുഖം
എന്റെ കേരളം
കഥ
കഥകളി
കവിത
കായികം
കോടതിക്കഥകള്‍
കൗതുകം
ചലച്ചിത്രം
നർമ്മം
നിയമം
പട്ടാളക്കഥകള്‍
പ്രവാസം
പുസ്തകലോകം
പാചകം
മിനിക്കഥ
മിനികവിത
മീഡിയ
യാത്രാവിവരണം
ലേഖനം
വർത്തമാനം
വാണിജ്യം
വിവര്‍ത്തനം
ശാസ്ത്രം
സംഗീതം
സംസ്കാരികം
സാങ്കേതിക വിദ്യ
കുടുംബപംക്തി
കാർട്ടൂൺ
നിങ്ങളുടെ കത്തുകൾ
നിരൂപണം
പ്രത്യേകപംക്തി
മുഖപ്രസംഗം
സ്ഥിരപംക്തി
നോവൽ
ബാലപംക്തി
ആത്മീയം
ചിത്രരചന