malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
അനുഭവം

അവിശ്വാസികളുടെ ആൾക്കൂട്ടം

ചന്തു നായർ
എങ്ങനെ ഞെട്ടാതിരിക്കും


രണ്ടാഴ്ചക്ക് മുമ്പുള്ള ഒരു മദ്ധ്യാഹ്നം.ഭാര്യക്ക് ഒരു പട്ട് സാരി വാങ്ങണം.ജേഷ്ടന്റെ മകന്റെ വിഹാഹ നിശ്ചയത്തിനു ഉടുത്തൊരുങ്ങാൻ.പൊതുവേ കാർ യാത്ര എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ബുദ്ധിമുട്ടുള്ള കാര്യമാണു.ഭാര്യയുടെ അപേക്ഷ നിരസിച്ചാലുണ്ടാകുന്നപ്രശ്നങ്ങൾ മുന്നിൽ കണ്ട് ഞാൻ സമ്മതം മൂളി..ഭാര്യയും,ഭാര്യാ സഹോദരിയും കൂട്ടി വീട്ടിൽ നിന്നും ഇരുപത് കിലോമീറ്റർ അകലെയുള്ള സാക്ഷാൽ അനന്ത പത്മനാഭൻ വാണരുളുന്ന തിരുവനന്തപുരം സിറ്റിയിലെ ജയലക്ഷ്മി സിൽക്ക് വ്യാപാരശാലയുടെ മുന്നിലെത്തി.സൂര്യൻ ഉരുക്കിയിട്ട ടാർ റോഡിലൂടെയുള്ള യാത്ര എന്നെ വല്ലാതെ തളർത്തിയിരുന്നൂ.സാരി തിരഞ്ഞെടുക്കാൻ അവരെ രണ്ട് പേരേയും വിട്ടിട്ട്.ഞാൻ കാറിൽ തന്നെയിരുന്നൂ. ഏ.സീക്കും ഇത്ര തണുപ്പ് കുറവോ? അതുണ്ടാക്കിയവനെ പ്രാകി.എപ്പോഴോ നോട്ടം വശത്ത് കിടന്നകാറിൽ ചാരിനിൽക്കുന്ന പെൺകുട്ടിയിലായി.നല്ല പൊക്കം അതിനൊത്തവണ്ണം.ഒരു സുന്ദരിയായ 22 കാരി. ആ കുട്ടിയും എന്നെ ശ്രദ്ധിക്കുന്നത് കണ്ട് ഞാൻ നോട്ടം മാറ്റി...

ഇരുപത് വയസ്സിൽ തുടങ്ങിയ വെറ്റിലമുറുക്ക്,നിർവിഘ്നം തുടരുന്ന ഞാൻ .. വെറ്റിലക്കട തേടി, ഡോർ തുറന്ന് പുറത്തിറങ്ങി..ആ സുന്ദരി എന്റെ മുന്നിൽ വഴി മുടക്കിയത്പോലെ നിൽക്കുന്നൂ…

“അങ്കിൾ..എനിക്കൊരു ഉപകാരം ചെയ്യുമോ”

“എന്താ കുഞ്ഞിനു വേണ്ടത്”

ഔപചാരിതകളൊക്കെ വിട്ട് ആ കുട്ടിയുടെ ചോദ്യം “എനിക്ക അഞ്ഞൂറു രൂപ തരുമോ?

“എന്തിനാ?”

“തരുമോ?”

ചോദിക്കുന്നത് വശ്യസുന്ദരിയായ ഒരു പെൺകുട്ടി ഏതോ നല്ല കുടുംബത്തിലേതാണെന്ന് തോന്നുന്നൂ...എന്തോ അത്യാവശ്യം കാണും.അല്ലെങ്കിൽ കയ്യിലുണ്ടായിരുന്ന കാശ് കൈമോശം വന്നിരിക്കും.ഞാൻ പോക്കറ്റിൽ നോക്കി. കാറിനുള്ളിലെ പേഴ്സിലാണു രൂപ..ഞാൻ കാർ തുറന്ന് അകത്ത് കയറി.എന്നോട് ചോദിക്കാതെ തന്നെ ആ കുട്ടിയും ഇടത് വശത്തെ ഡോർ തുറന്ന് അകത്ത് കയറി കതകടച്ചു. ഞാൻ രൂപ കൊടുത്തു.

“കുഞ്ഞിന്റെ കാശ് ആരെങ്കിലും മോഷ്ടിച്ചോ...എന്തിനാ ഇപ്പോൾ ഈ രൂപ”

“അതോ...എന്റെ ഫോണിലെ ചാർജ്ജ് തീർന്നൂ പ്രീപൈഡാ....അച്ഛനും അമ്മയും ഗൾഫിലാ..അച്ഛനെ വിളിച്ച് ഒരു കാര്യം പറയാനുണ്ടായിരുന്നൂ”

എന്നിലെ ഞാൻ ഉണർന്നു.

“ഈ രൂപ ഞാൻ തന്നില്ലെങ്കിൽ കുഞ്ഞ് എന്ത് ചെയ്യുമായിരുന്നു”...അവൾ ചിരിച്ച്....

“മറ്റൊരാളുടെ കൈയ്യിൽ നിന്നും വാങ്ങിക്കും”

“തിരുവനന്തപുരത്തുകാർക്ക് അത്രക്കങ്ങ് വിശാലഹൃദയമുണ്ടോ”

“ഒട്ടുമില്ലാ...അവർ കാശ് തരും പക്ഷേ മറ്റു ചിലത് ചോദിക്കും”

“എന്ത് ചോദിക്കുമെന്നാ”

അവൾ വീണ്ടും ചിരിച്ചൂ

“ഈ കാറിന്റെ ഡോർ ഗ്ളാസുകളിൽ ഒട്ടിച്ചിരിക്കുന്ന പേപ്പർ നല്ല കട്ടിയാ അല്ലേ അങ്കിൾ ...അകത്ത് നടക്കുന്നതൊന്നും പുറത്ത് കാണില്ലാ...അല്ലേ?”

അവൾ സീറ്റിന്റെ ലിവർ പിടിച്ച് വലിച്ചു.തലഭാഗം താണു അവൾ ഇപ്പോൾ കിടക്കുന്നപോലത്തെ അവസ്ഥയിലാണു

“അങ്കിൾ...ആയിരം രൂപകൂടിതന്നാൽ....എന്നിൽ നിന്നും എന്ത് വേണമോ എടുക്കാം...ഐ.പിൽ ഗുളികയും കഴിച്ചിട്ടുണ്ട്...പിന്നെ കാര്യം കഴിഞ്ഞാൽ ‘മുത്തൂറ്റ് പ്ളാസ്സയിലെ ‘ബൊഫേയിലും’ പങ്കേടുക്കണം നല്ല വിശപ്പുണ്ട്..... സത്യത്തിൽ ഞാൻ സംയമനം പാലിച്ചു ഒരു പൊട്ടനെപ്പോലെ ചോദിച്ച്

“കുഞ്ഞിന്റെ നാടെവിടെയാ”

“ കോട്ടയം”

“പിന്നെ ഇവിടെ?”

“ടെക്നോ പാർക്കിൽ ജോലി ചെയ്യുന്നൂ”

"എഞ്ചിനിയറാ...?”

“എന്ന് പറയാം ഒരു പൊളിഞ്ഞ കമ്പനിയാ സാലറിയൊന്നുംനേരെ കിട്ടില്ലാ..എനിക്കെന്റെതായ ജീവിതരീതിയുണ്ട് അത് മാറ്റാൻ പറ്റില്ലാ...”

“ അതിനു തിരഞ്ഞെടുത്ത ഈ രീതി ശരിയാണോ”

“എന്താ തെറ്റ് ..ഇപ്പോൾ തന്നെ നോക്കൂ ഇത്രയും പബ്ളിക്കായ സ്ഥലത്ത് ആരുമറിയാതെ..ഒരു പ്രായമുള്ള വ്യക്തിയിൽ( അത്ര പ്രായം തോന്നിക്കില്ലാ..,ഹെയർടൈ വളരെ സൂഷ്മതയോടെ അടിച്ചിട്ടുണ്ട്,,പിന്നെ അങ്കിൾ സുന്ദരനുമാണു കേട്ടോ) നിന്നും ഇങ്ങനെ കാശ് വാങ്ങുന്നതിൽ ഞാനൊരു തെറ്റും കാണുന്നില്ലാ..എനിക്ക് സുഖവും കിട്ടും ക്യാഷും കിട്ടും...എന്താ..അങ്കിളിനു സെക്സിൽ താല്പര്യമില്ലേ?

“ഇല്ലാ...താല്പര്യമില്ലെന്നല്ലാ അതിനു സമയവും ,സന്ദർഭവും ഒക്കെയുണ്ട്...... കുഞ്ഞ് ഒരു കാര്യം ചിന്തിക്കണം ഇത് അച്ഛനും അമ്മയും അറിഞ്ഞാൽ.കെട്ടാൻ പോകുന്ന പയ്യൻ അറിഞ്ഞാൽ...”

“ഞാൻ അങ്കിളിനോട് ഒരു ചോദ്യം ചോദിക്കട്ടേ...കുറച്ച് മുൻപ് ഈ കാറിൽ നിന്നും ഇറങ്ങിപ്പോയ താങ്കളുടെ ഭാര്യ മറ്റൊരാളുമായി ബന്ധപ്പെട്ടിട്ടില്ലാന്ന്നുറപ്പിച്ച് പറയാൻ കഴിയുമോ? അങ്കിളിന്റെ പെൺ മക്കൾ വിവാഹത്തിനു മുൻപ് പരപുരുഷന്മാരുമായി ബന്ധപ്പെട്ടിട്ടില്ലാ എന്ന് അങ്കിളിൻ ഉറപ്പ് തരാൻ സാധിക്കുമോ?”

എന്റെ നാവ് വായ്ക്കകത്ത് ഉടക്കി കിടന്നു...... ‘ഇല്ലാ ഉറപ്പിച്ച് പറയാൻ പറ്റില്ലാ’ തെളിവില്ലാ..തെളിവുകൾകിട്ടാനും സാധിക്കില്ലാ... എല്ലാം വിശ്വാസമാണു...അതിനെ ചൂഴ്ന്നെടുക്കേണ്ട കാര്യമില്ലാ.....ഞാനും....സന്യാസിയൊന്നുമല്ലായിരുന്നൂ...ചെറുപ്പകാലത്ത് ഞാനും വേലികൾ ചാടിയിട്ടില്ലേ അത് ഭാര്യക്കറിഞ്ഞികൂടാ....അപ്പോൾ പിന്നെ?

“എന്നാൽ ഞാൻ പോയ്ക്കോട്ടെ.........”

അവൾ ഡോർ തുറന്ന് പുറത്തേക്കിറങ്ങി...ആൾക്കൂട്ടത്തിൽ അവൾ അലിഞ്ഞ് ചേർന്നു..... അവിശ്വാസികളൂടെ ആൾക്കൂട്ടം....എന്റെ ചിന്തക്ക് ചിതലരിക്കുന്നൂ...ഞാൻ തലകുമ്പിട്ടിരുന്നൂ..

ഗതകാല സ്മരണയിൽ


ഇത് വർഷങ്ങൾക്ക് മുൻപ് നടന്നതാണു…മുകളിലെഴുതിയ സത്യം തന്ന പ്രേരണയിൽ ഇതും ഞാൻ കുറിക്കുന്നൂ…

ഒരു സിനിമയുടെ തിരക്കഥയെഴുതാൻ മദ്രാസിലെ ‘ഭാരത് ഹോട്ടലിൽ, .രാത്രിയെ പകലാക്കിയും,പകലിനെ രാത്രിയാക്കിയും ചിന്തയുമായി ദ്വന്ദയുദ്ധം നടത്തുകയാണു ഞാൻ.ഇത് വായിക്കുന്ന പലരും കണ്ടിട്ടുള്ള ഒരു ചിത്രം…അതിലും ഞാൻ പേരു വച്ചിട്ടില്ലാ..ഇവിടേയും ഞാനാ ചിത്രത്തിന്റെ പേർ എഴുതുന്നില്ലാ. (എത്രയോ ചിത്രങ്ങൾ ഞാനിങ്ങനെ പേരു വയ്ക്കാതെ എഴുതിയിട്ടുണ്ട്....ഇപ്പോൾ ,ചിലപ്പോഴൊക്കെ അങ്ങനെ ചെയ്തത് ശരിയായില്ലാ എന്നൊരു തോന്നലുണ്ടാകുന്നുണ്ട്....അത് കൊണ്ട് തന്നെ ഇനിയുള്ള ചിത്രങ്ങളിലും,സീരിയലുകളിലും ഞാൻ പേരു വച്ച് തന്നെ എഴുതുവാൻ തീരുമാനിച്ചതും...പ്രശസ്തിക്ക് വേണ്ടിയിട്ടല്ലാ...അടുത്ത തലമുറ എന്നേയും കൂടി ഓർമ്മിക്കട്ടേ എന്ന് വിചാരിച്ചത് കൊണ്ട്...ഒരിക്കൽ കുസുമം ആർ പുന്നപ്ര എഴുതിക്കണ്ടൂ...അദ്ദേഹത്തിന്റെ പല കഥകളും മോഷ്ടിച്ച് ചിലർ സിനിമയും സീരിയലും ഒക്കെ ആക്കിയിട്ടുണ്ട്…അതു കൊണ്ട് തന്നെ ബ്ലോഗിൽ ഇടുന്നതിനു മുൻപ് അദ്ദേഹം ,മിക്ക കഥകളും പ്രസിദ്ധീകരിക്കാറുണ്ട്.ഈയിടെ ഭാരതീയം എന്ന മാസികയിൽ എന്റേയും, ശ്രീമതി. കുസുമത്തിന്റേയും കഥകൾ പ്രസിദ്ധീകരിച്ചിരുന്നൂ അതുകൊണ്ട് തന്നെ സിനിമക്കായി ഉദ്ദേശിക്കുന്ന പല കഥകളും ഞാനും ബ്ലോഗിൽ ഇടാത്തത്…) പറഞ്ഞ് വന്നത് കഥയുടെ കാര്യമല്ലല്ലോ..ഇനി വിഷയത്തിലേക്ക് കടക്കാം..

രാത്രി 8 മണിയായിക്കാണും .ഡോറിൽ ആറോ തട്ടുന്നൂ..കുറ്റിയിട്ടില്ലാ...

“യെസ് കമിംഗ്”

കിടക്കയിൽ കിടന്ന് കൊണ്ട് ഞാൻ വിലിച്ച് പറഞ്ഞു.സാധാരണ,എന്റെ എഴുത്ത് രീതി അങ്ങനെയാ...കിടക്കയിൽ ചാരിക്കിടന്നാണു എഴുത്ത്.....

പതിനെട്ട് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പയ്യൻ മുറിക്കക്ത്തേക്ക് കടന്ന് വന്നു...

“ആരാ”

ആ ശല്യ പ്പെടുത്തലിന്റെ നീരസം എന്റെ വക്കുകളിൽ ഇഴതുന്നിയത് ഞാനറിഞ്ഞൂ...അത് ആ പയ്യനും മനസ്സിലാക്കി...

“കമിക്കണം സർ....പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രാഭകരൻ സാർ പറഞ്ഞിട്ടാ ഞാൻ വന്നത്...സാറിന്റെ അടുത്ത ചിത്രത്തിൽ ഒരു ചാൻസ്”

“നിങ്ങൾക്കോ.... അത്തരം ഒരു കഥാപാത്രം ഇതിൽ ഇല്ലല്ലോ”

“എനിക്കല്ല സർ”

“പിന്നെ ..?.”

“സർ...പ്ളീസ്..ഞാനിപ്പോൾ വരാം”

തിരികെ വന്നപ്പോൾ അയ്യാളുടെകൂടെ വെളുത്തസുന്ദരിയായ ഒരു പെൺകുട്ടികൂടി ഉണ്ടായിരുന്നൂ.കയ്യിൽ ഒരു ആൽബവും...

ഞാൻ ഇരിക്കാൻ പറഞ്ഞൂ... അവൾ മടിച്ച് നിന്നു....നിർബ്ബന്ധം ശക്തമായപ്പോൾ അവൾ ഇരുന്നു.കയ്യിലെ ആൽബം എനിക്ക് തന്നു.ഞാനത് മറിച്ച് നോക്കി തുടങ്ങുമ്പോഴേക്കും പയ്യൻ മുറിവിട്ട് ഇറങ്ങിപ്പോയി...പിന്നെ സംസാരത്തിനിടയിൽ അത് ആ കുട്ടിയുടെ ഇളയ സഹോദരൻ ആണെന്നറിഞ്ഞു.... ഒരു നായികയുടെ എല്ലാ ഭാവങ്ങളും ആ കുട്ടിയില്‍ ഉണ്ടായിരുന്നൂ...ഞാൻ അഭിനയിപ്പിച്ച് നോക്കി.എന്റെ ചിന്തകൾക്കപ്പുറമായിരുന്നൂ അവളുടെ അഭിനയ പാടവം.... എന്റെ ആ സിനിമയിൽ വേറേ നായികക്ക് അഡ്വാൻസ് കൊടുത്ത്തിരുന്നൂ...ആ കാര്യം പറഞ്ഞപ്പോൾ ആ കുട്ടിയുടെ മിഴികൾ നിറയുന്നത് ഞാൻ കണ്ടു.കുട്ടി ആന്ധ്രാക്കാരിയാണു.സിനിമയിൽ അഭിനയിക്കണം എന്ന മോഹവുമായി മദ്രാസിൽ വന്നതാണു.അനുജൻ മദ്രാസിൽ പഠിക്കുന്നൂ. നന്നേ ചെറുപ്പത്തിൽ അവർക്ക് അച്ഛനും അമ്മയും നഷ്ടപ്പെട്ടൂ.ഇപ്പോൾ താമസിക്കുന്ന വീടിനു വാടക കൊടുത്തിട്ട് നാലു മാസമായി.അനിയനും ഫീസ് കൊടുത്തിട്ടില്ലാ...രണ്ട് ദിവസമായി അവർ ആഹാരം കഴിച്ചിട്ട്,എന്നറിഞ്ഞപ്പോൾ എന്റെ മനസ്സ് തേങ്ങി.മൂന്ന് നാൾക്ക് മുൻപ് ഒരു സംവിധായകനെ ആ കുട്ടി സന്ദർശിച്ചിരുന്നൂ.അവളിൽ നിന്നും നേടാനുള്ളതെല്ലാം നേടിയിട്ട് അയ്യാൾ കുട്ടിയെ പറഞ്ഞയച്ചു.ചിത്രത്തിൽ അവസരം കൊടുത്തില്ലാന്ന് മാത്രമല്ലാ ഒരു രൂപപോലും നൽകിയില്ലാ........... അപ്പോൾ എന്റെ കൈവശം അയ്യായിരം രൂപമാത്രമേ ഉണ്ടായിരുന്നൊള്ളൂ. ഞാനത് ആകുട്ടിക്ക് കൊടുത്തു.പിന്നെ ,എനിക്ക് വളരെ പരിചയമുള്ളതും,.ഉടനെ ഒരു ചിത്രം എടുക്കാൻ പോകുന്ന,പുതുമുഖങ്ങളെ തേടുന്ന ഒരു സംവിധായകനു ഞാൻ ഒരു എഴ്ത്തും കുട്ടിയുടെ കൈവശം കൊടുത്തു. അവൾ പിന്നേയും കാത്തിരുന്നു.ആ കാത്തിരിപ്പ് എന്തിനാണെന്ന് എനിക്ക് മനസ്സിലായി.

“ ഇല്ല കുഞ്ഞേ ഞാൻ അത്തരക്കാരനല്ലാ.....സ്ത്രീ എനിക്കൊരു ദൌർബല്ല്യമല്ലാ.... എനിക്കും സഹോദരിമാരുണ്ട്.കുട്ടി പൊയ്ക്കോളൂ...ഞാൻ ആ സംവിധായകനോട് വിളിച്ച് പറയാം....തീർച്ചയായും ആ സിനിമയിൽ കുട്ടിക്കൊരു വേഷമുണ്ടാകും.......”

അവൾ എണീറ്റ് എന്റെ കാൽ തൊട്ട് വണങ്ങി നിവരുമ്പോള്‍ ആ കുട്ടിയുടെ മിഴികൾ നിറഞ്ഞ് കവിഞ്ഞിരുന്നൂ..

“ സർ ഇത്തരത്തിൽ ഒരാളെ ഞാൻ ഇന്നുവരെ കണ്ടിട്ടില്ലാ....എങ്ങനെ നന്ദി പറയണമെന്ന് എനിക്ക് അറിയില്ലാ......”

ഞാനാ കുട്ടിയുടെ നിറുകയിൽകൈ വച്ച് അനുഗ്രഹിച്ചൂ.......

പിന്നീട് ആ കുട്ടി മലയാളത്തിലും,തമിഴിലും തെലുങ്കിലും മറ്റ് ഭാഷാ ചിത്രങ്ങളിലും നായികയായി പടർന്ന് പന്തലിച്ചു....

വർഷങ്ങൾക്ക് ശേഷം ബാംഗ്ളൂരിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലിലെ ഇടനാഴിയിൽ വച്ച് ആ കുട്ടിയെ കണ്ട് മുട്ടാൻ ഇടയായി....പരിവാരസമേതം നടന്ന് വന്ന ആ കുട്ടി എന്നെ കണ്ടതും ഓടി അടുത്തെത്തി എന്റെ കാൽ തൊട്ടു വണങ്ങി..

“ സർ മദ്രാസിലെ............ ലൈനിലുള്ള എന്റെ ഒരു വീട് ഒഴിഞ്ഞ് കിടപ്പുണ്ട്..അത് സാർ എടുത്തുകൊള്ളൂ...ഇനിയും തിരക്കഥകൾ എഴുതാൻ വരുമ്പോൾ ഹോട്ടലുകളിൽ താമസിക്കണ്ടല്ലോ?”

ഞാൻ ചിരിച്ചു...അല്പം ഉറക്കെ തന്നെ....ആ ചിരിയുടെ അർത്ഥം ആകുട്ടിക്ക് മനസ്സിലായി...അവൾ ഷമ ചോദിച്ചൂ...

ഇവിടെ ഞാൻ എന്റെ രണ്ട് അനുഭവങ്ങളാണു എടുത്തെഴുതിയത്....നല്ല പിള്ളചമയാനോ ‘ഞാൻ പുണ്യവാളൻ’എന്ന് സമർത്ഥിക്കാനോ അല്ല ഇതു ഇവിടെ എഴുതിയത്...ശരാശരി ഒരു പുരുഷന്റെ എല്ലാ ദൌർബല്ല്യങ്ങളും എനിക്കുമുണ്ട്...പക്ഷേ കാലഘട്ടത്തിന്റെ മാറ്റം എന്നെ അമ്പരപ്പിക്കുന്നൂ...

ആദ്യം എഴുതിയ അനുഭവത്തിലെ പെൺകുട്ടിയിൽ ഞാൻ ദർശിച്ചത് അഹങ്കാരമാണു..... രണ്ടാമത്തതിൽ ആവശ്യവും....രണ്ട് പേരും സാമ്പത്തികമായി ഇന്ന് എന്നെക്കാൾ എത്രയോ ഉയരത്തിലായിരിക്കും...

ഇവിടെ രണ്ടിടത്തും ഞാൻ അവലംബിച്ച രീതി നല്ലതാണെന്ന് തന്നെയാണ് ഇപ്പോഴും എന്റെ മനസ്സ് പറയുന്നത്.സെക്സ് പരിപാവനമായ ഒരു അവസ്ഥാ വിശേഷമാണു. അത് വേണ്ടിടത്ത് വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തണം...ഒന്നാമത്തെ അനുഭവത്തിൽ ഞാനാ കുട്ടിയുമായി രമിച്ചിരുന്നെങ്കിൽ ഇന്നും എന്റെ മനസ്സിൽ വല്ലാത്തൊരു അപകർഷതാ ബോധം നിലനിൽക്കുമായിരുന്നൂ.. എന്റെ മകളാകാൻ പ്രായമുള്ളകുട്ടി.

രണ്ടാമത് പറഞ്ഞ അനുഭവം എനിക്ക് ഇപ്പോഴും ഉൾകുളിരേകുന്നു...അന്ന് ഞാൻ ഇതിലും ചെറുപ്പമായിരുന്നു. ചെറുപ്പത്തിന്റെ തീഷ്ണത എന്നെക്കൊണ്ട് ആ കുട്ടിയെ കിടപ്പറയിലേക്ക് ക്ഷണിച്ചിരുന്നെങ്കിൽ...ആ കുട്ടി പിന്നെ കണ്ടപ്പോൾ എന്റെ കാൽ തൊട്ട് വന്ദിക്കുമായിരുന്നോ?

ആണും പെണ്ണും തമ്മിലുള്ള ബന്ധത്തിൽ ലൈംഗികത മാത്രമേ ഉള്ളൂ എന്ന ചിന്ത വെടിഞ്ഞാൽ നമ്മൾ ധന്യരായി.

ബൂലോകത്തും ലൈംഗികതയുടെ അലയൊലികൾ കേട്ട് തുടങ്ങി ഷെറിഫ് കൊട്ടാരക്കര എഴുതിയ ഒരു ലേഖനവും അതിലെ കമന്റുകളും വായിച്ചപ്പോൾ ഞാനൊന്ന് ഉറക്കെ ചിന്തിച്ച് പോയതാണു.

*
ശബ്ദരേഖ (Audio)

വിഷയവിവരം


ഫീച്ചര്‍
അനുഭവം
അഭിമുഖം
എന്റെ കേരളം
കഥ
കഥകളി
കവിത
കായികം
കോടതിക്കഥകള്‍
കൗതുകം
ചലച്ചിത്രം
നർമ്മം
നിയമം
പട്ടാളക്കഥകള്‍
പ്രവാസം
പുസ്തകലോകം
പാചകം
മിനിക്കഥ
മിനികവിത
മീഡിയ
യാത്രാവിവരണം
ലേഖനം
വർത്തമാനം
വാണിജ്യം
വിവര്‍ത്തനം
ശാസ്ത്രം
സംഗീതം
സംസ്കാരികം
സാങ്കേതിക വിദ്യ
കുടുംബപംക്തി
കാർട്ടൂൺ
നിങ്ങളുടെ കത്തുകൾ
നിരൂപണം
പ്രത്യേകപംക്തി
മുഖപ്രസംഗം
സ്ഥിരപംക്തി
നോവൽ
ബാലപംക്തി
ആത്മീയം
ചിത്രരചന