malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ചലച്ചിത്രം

തിരക്കഥയുടെ പണിപ്പുര - 3

ചന്തു നായർ
തിരക്ക് ശല്യക്കാരനായത് കൊണ്ടാണു മൂന്നാം ഭാഗം എഴുതാൻ താമസിച്ചത്.. എന്റെ പ്രീയപ്പെട്ട വായനക്കാർക്ക് രണ്ട് ഭാഗങ്ങളിലായി ,ലളിതമായി ഞാൻ പറഞ്ഞത് മനസ്സിലായിക്കാണുമെന്ന് വിശ്വസിക്കുന്നു ഒരു തിരക്കഥ രൂപപ്പെടുത്തുന്നതിന്റെ രീതികളാണു ഞാൻ കഴിഞ്ഞ ലക്കങ്ങളിൽ പ്രതിപാദിച്ചത്…. കഥകൾ ജനിക്കുന്നത് പോലെ തന്നെയാണു തിരക്കഥകളും ജനിക്കുന്നത്… ഒരു ചിന്തയിൽ നിന്നോ, അല്ലെങ്കിൽ ചുറ്റുപാടും നടക്കുന്ന സംഭവങ്ങളിൽ നിന്നോ അതുമല്ലെങ്കിൽഅല്ലെങ്കിൽ നമ്മൾ വായിക്കുന്ന ഒരു കഥയിൽ നിന്നുമൊക്കെയാണു ഒരു തിരക്കഥയുടെ കഥാ തന്തു നമ്മുടെ മനസ്സിൽ ഇടം പിടിക്കുന്നത്….മറ്റൊരാളുടെ കഥയെ അവലംബിച്ചാണു ഒരു തിരക്കഥ നമ്മൾ രൂപപ്പെടുത്തുന്നതെങ്കിൽ തീർച്ചയായും ആ കഥാകാരന്റെ അനുമതി വാങ്ങിച്ചിരിക്കണം… മുൻപൊക്കെ ഒരു മലയാള സിനിമയുടെ ദൈർഘ്യം മൂന്ന് മണിക്കൂറായിരുന്നു.പിന്നെയത് രണ്ടര മണിക്കൂറായി.ഇപ്പോൾ രണ്ട് മണിക്കൂറാണു ശരാശരി മലയാള സിനിമയുടെ നീളം…ആംഗലേയ സിനിമകൾ മിക്കതും ഒന്നര മണിക്കൂറാണു.പ്രധാന കഥക്ക് പാരലലായി മറ്റ് ഉപകഥകൾ കൂടി പറഞ്ഞ് പിന്നെയത് പ്രധാന കഥയുമായി ലിങ്ക് ചെയ്യുന്ന ഒരേർപ്പാട് മുൻപ് നമ്മുടെ സിനിമകളിൽ ഉണ്ടായിരുന്നു.എന്നാൽ ‘ട്രാഫിക്ക്’’ പൊലുള്ള സിനിമകൾ അതിനൊക്കെ മാറ്റച്ചോടായി…. ഇംഗ്ളിഷ് സിനിമകളിൽ പലതും ഇതുപോലെ നേർ രേഖയിൽ സഞ്ചരിക്കുന്നവയാണു.സാധാരണ സിനിമകളീൽ 70 മുതൽ 90 വരെ സീനുകൾ കാണും..സീനുകളുടെ നീളം എത്ര കുറയുന്നോ അത്രയും നന്ന്. അതായത് പറയാനുള്ളത് ചുരുക്കിപറയുക…പ്രേക്ഷകരുടെ ക്ഷമ പരിശോധിക്കരുതെന്നർത്ഥം….ഒരു കുടുംബ കഥയാണു പറയുന്നതെങ്കിൽ പോലും അതിൽ സസ്പെൻസ് നില നിർത്തുക….വ്യത്യസ്ത്ഥമായ തിരക്കഥൾ എഴുതാൻ കഴിവുള്ള ഒരു പാട് ചെറുപ്പകാർ ഇന്ന് കേരളത്തിൽ ഉണ്ട്.എന്നാൽ അതൊക്കെ വേണ്ട വണ്ണം സ്വീകരിക്കാൻ ഇന്ന് പല നിർമ്മാതാക്കളും ശ്രദ്ധിക്കുന്നില്ലാ. സൂപ്പർസ്റ്റാറുകളുടെ ഡേറ്റ് കിട്ടിക്കഴിഞ്ഞാൽ പിന്നെ അവരെ കണ്ടുകൊണ്ട് ഒരു കഥ തട്ടിക്കൂട്ടുക എന്ന പ്രവണത ഇന്നും മലയാള സിനിമയിൽ നിലനിൽക്കുന്നു. സൂപ്പർസ്റ്റാറുകളാകട്ടെ അവരുടെ ഇമേജ് സംരക്ഷിക്കുന്നതിനായി തിരക്കഥകളിൽ ഇടപെടുന്നു. ഇത് മലയാള സിനിമക്ക് ദോഷകരമായി ഭവിക്കുന്നു.. ഈ ലേഖനം വായിച്ച് തിരക്കഥ എഴുതാൻ ശ്രമിക്കുന്ന കൂട്ടുകാരോട് ഒരു അഭ്യർത്ഥനയുണ്ട്.

സിനിമ വ്യവസായം മറ്റുള്ള വയെപ്പോലെ തന്നെ ഒരു ‘ഗ്യാംബിളിഗ്’ ആണു. തന്റേടമുള്ളവർക്ക് മാത്രമേ ഇവിടെ പിടിച്ച് നിൽക്കാൻ കഴിയൂ...പിന്നെ ഉള്ള ജോലി കളഞ്ഞിട്ട് ഇതിലേക്കെടുത്ത് ചാടരുത്...കൂട്ടത്തിൽ ഇതും എന്നരിതിയിൽ മതി... കഴിവുണ്ടെങ്കിൽ നമുക്ക് ഉയരങ്ങളിലെത്താം.. എത്തപ്പെട്ടാൽ പിന്നെ സിനിമാക്കാർ നമ്മുടെ പിന്നാലെയെത്തും.... എന്റെ പ്രൊഫയിലിൽ പറഞ്ഞിരിക്കുന്നത്പോലെ അത്രക്കങ്ങ് പ്രശസ്തി ആഗ്രഹിക്കാത്ത ഒരു വ്യക്തിയാണു ഞാൻ..എന്തോ അങ്ങനെയായിപ്പോയി . എന്നാൽ ഇപ്പോൾ, ഈ ബ്ളോഗെഴുത്ത് തുടങ്ങിയതിൽ പിന്നെയാണെന്ന് തോന്നുന്നു... പുതിയ തലമുറ എന്നെ മറക്കാതിരിക്കാനും, അഭിവാജ്യമായ ഒരു സത്യം അടുത്ത് തന്നെ എനിക്കടുത്തെത്തും എന്ന അറിവിനാലും ഞാൻ ഈ രംഗത്ത് സജീവമാകണം എന്നതോന്നൽ .. നീണ്ട ഇടവേളക്ക് ശേഷം,ഞാൻ ചെയ്യുന്ന രണ്ട് ചിത്രങ്ങളാണു “ആരഭിയും” “അനാമികയും” ലിപി മോളും മറ്റുള്ളവരും ചോദിച്ചപോലെ ഞാൻ രണ്ട് സീനുകൾ ഇവിടെ എഴുതുന്നു… ഇതിൽ അനാമികയുടെ തുടക്കത്തിലുള്ള രണ്ട് സീനുകളാണു ഇവിടെ എടുത്തെഴുതുന്നത്… നമ്മൾ ഒരു കഥ എഴുതുന്നത് പോലെയല്ലാ തിരക്കഥ എഴുതേണ്ടത്... സിനിമക്ക് വേണ്ടത് കാഴ്ചകളാണു ( വിഷ്വൽസ്)..അത് കൊണ്ട് തന്നെ എഴുതുന്ന രീതിക്ക് പുതുമകളുണ്ടാകണം... ഞാൻ എഴുതിയിരിക്കുന്ന സീനുകൾ ശ്രദ്ധിക്കുക...ഇതുപോലെ തന്നെ എഴുതണമെന്നല്ലാ ഞാൻ പറയുന്നത്....പ്രേക്ഷകരെ നമ്മുടെ കൂടെ നടത്തിപ്പിക്കണം...അവിടെയാണു തിരക്കഥാ രചയിതാവ് വിജയിക്കുന്നത്....എല്ലാവർക്കും എന്റെ ആശംസകൾ

ചില മുഹൂര്‍ത്തങ്ങള്‍..... എല്ലാം ഇവിടെ ഇടുന്നില്ലാ

അനാമിക

സീൻ നമ്പർ-1 രാജകൊട്ടാരം പകൽ

ചുവപ്പ്പരവധാനിയിൽ വിവിധ നിറത്തിലുള്ള
പൂക്കൾ വീണുകൊണ്ടിരിക്കുന്നു.
പൂക്കളിൽ ചവുട്ടി നടന്ന് വരുന്ന മനോഹരമായ
രണ്ട് പാദങ്ങൾ. കാലിണകൾക്ക് മുകളിൽവീണ്ടും
പൂക്കൾ വീണുകൊണ്ടിരിക്കുന്നു ……..

ആ പാദങ്ങളിൽ നിന്നും നമ്മുടെ നോട്ടം മുകളിലെ
ക്കെത്തുമ്പോൾ(*1) സർവ്വാഡംബര വിഭൂഷിത യാ
യ ‘കാർത്തികതിരുനാൾ തമ്പുരാട്ടി’ യുടെ പൂർണ്ണ
രൂപം വ്യക്തമാകുന്നു.പതിനാലു വയസ് പ്രായം കാർത്തികയുടെ മുമ്പിൽ ഇരു വശങ്ങളിലുമായി
നടക്കുന്ന തോഴിമാർ,തങ്ങളുടെ ഇടത് കൈകളി
ലേന്തിയിരിക്കുന്ന താലങ്ങളിൽ നിന്നും യുവ
രാജ്ഞിയുടെ പാദങ്ങളിലേക്ക് പൂക്കൾ
വാരിയിടുകയാണു.പിന്നിൽ മുത്തുക്കുട പിടിച്ച ഒരു
സേവിക.പാർശ്വങ്ങളിൽ വെൺചാമരം വീശുന്ന
രണ്ട് തോഴിമാർ.ഞാന്ന് കിടക്കുന്ന ഉത്തരീയം
തറയിൽ തൊടാതെ പിടിച്ച് കൊണ്ട് .പിന്നിലായി
നടക്കുന്ന ഒരു തോഴി.പൂമുഖത്തെ പടിക്കെട്ടുകൾ
നടന്നിറങ്ങിയ കുമാരി യുടെ മുന്നിൽ നിൽക്കുന്ന
രണ്ട് തോഴിമാരിലൊരാളുടെ കൈയ്യിലെ
താലത്തിൽ രണ്ട് പൊൻ പാദുകങ്ങൾഇരിപ്പൊണ്ട്.
രണ്ടാമത്തെയാളുടെ താലത്തിൽ വെള്ളം നിറച്ച
വെള്ളിക്കിണ്ടിയുമുണ്ട്.തോഴി താലം തറയിൽ വച്ചു.
കുമാരി താലത്തിൽ കയറി നിന്നു.തോഴി കിണ്ടിയിൽ
നിന്നും പകർന്ന വെള്ളാത്താൽ കുമാരിയുടെ
കാലുകൾ കഴുകി.
മറ്റൊരു തോഴി ഒരു പട്ട് തുണികൊണ്ട് ആ പാദങ്ങൾ
തുടച്ചു.തോഴി തന്റെ കയ്യിലിരിക്കുന്ന പാദുകങ്ങൾ
അടങ്ങിയ താലം തറയിൽ വച്ചു.കുമാരി ആ പാദുകങ്ങൾ
അണിഞ്ഞു. കുറച്ച് മുന്നോട്ട് നടന്നു. ആരെയോ കണ്ടിട്ടെന്ന
വണ്ണം കുമാരി നിന്നു. പിന്നെ കുനിഞ്ഞ് ,മുന്നിലുള്ള രണ്ട്
പുരുഷ പാദങ്ങളിൽ കൈ തൊട്ട് പ്രണമിച്ചു...


കാർത്തികക്ക് മുന്നിൽ നിൽക്കുന്ന അൻപതി നോടുത്ത
പ്രായമുള്ള പിതാവ് – അശ്വതി തിരുനാൾ തമ്പുരാൻ‌ -
കുനിഞ്ഞ് അവളുടെ തോളിൽ പിടിച്ചുയർത്തിനിർത്തി
ചിരിച്ചു കൊണ്ട് കൈകൾ അവളുടെ തോളത്ത് നിന്നും
എടുത്ത് തലക്ക് മുകളിൽ അനുഗ്രഹിക്കുന്ന രീതിയിൽ
കമഴ്തിപ്പിടിച്ച്കൊണ്ട്

അശ്വതി തിരുനാൾ തമ്പുരാൻ‌ - നന്നായി വരിക.... മകളേ യാഗാശ്വം .. . . പുറപ്പെട്ട് കഴിഞ്ഞു.. മന്ത്രിയുംപരിവാരങ്ങളും പിന്നാലെയുണ്ട് പുറപ്പെടുക ദിഗ് വിജയംകഴിഞ്ഞെത്തുമ്പോഴേക്കും....

ഒരുവശത്തേക്ക് തമ്പുരാൻ കൈ ചൂണ്ടി
അവിടെ യാഗാഗ്നിയും, യാഗത്തറയും,
ചുറ്റുമിരുന്ന് മന്ത്രങ്ങൾ ഉരുവിടുന്ന തന്ത്രിമാരേയും,
യാഗാഗ്നി യിൽ നിന്നും ഉയരുന്ന ധൂമപടലവും
കാണാം
തമ്പുരാൻ‌ - ജ്വലിക്കുന്ന ആ യാഗാഗ്നിയിൽ നിന്നും ഉയരുന്ന
ധൂമ പടലം പോലെ കുമാരിയുടെ കീർത്തിയും
വാനോളം ഉയരട്ടേ............

മുറ്റത്ത് വശത്തായി നിൽക്കുന്ന ഒരു വെളുത്ത
കുതിരയെ നോക്കി കൈ ചൂണ്ടിക്കൊണ്ട്

തമ്പുരാൻ‌ - അതാ യാത്രക്കുള്ള അശ്വ്വം മുന്‍ കാലുയർത്തുന്നു വീണ്ടും താതനെ നമിച്ച്,കാർത്തികയും
കൂട്ടരും വെളുത്ത കുതിരയുടെ അടുത്തേക്ക് നടന്ന് ചെന്നു.കുമാരി കുതിരപ്പുറത്ത് കയറി...പശ്ചാത്തലത്തിൽ സൈന്യത്തിന്റെ ആരവംഇപ്പോൾ നമ്മുടെ നോട്ടത്തിൽ കുതിരപ്പുറത്തിരിക്കുന്ന കുമാരിയേയും അകലെ ജ്വലിക്കുന്ന യാഗാഗ്നിയേയും,ചുറ്റുമിരിക്കുന്ന തന്ത്രിമാരേയും കാണാംനോട്ടം കുറേക്കൂടെ അടുത്തേക്കെത്തു
മ്പോൾ യഗത്തറയും,യാഗാഗ്നിയും അതിൽ നിന്നുംമുകളിലെക്ക് ചുരുളിടുന്ന കട്ടിപ്പുകയിലേക്കും,
പുകയിലൂടെ മുകളിലോട്ട് ചെന്ന് പുകയും ആകാശവും ലയിച്ച് ചേരുന്ന’സ്ഥലത്ത്’’ എത്തി നിൽക്കുന്നു
cut


സീൻ നമ്പർ - 2 ആർട്ട് ഗ്യാലറി പകൽ INTERIOR

പുകച്ചുരുകളിലൂടെ താഴോട്ട് വന്നെത്തി നിൽക്കുന്ന
നമ്മുടെ നോട്ടത്തിൽ കാണുന്നത് …….
പുക ചുരുളുകൾ ഉയരുന്ന യാഗാഗ്നിയും, യാഗത്തറയും,
ചുറ്റിലും തന്ത്രിമാരും, അല്പം അകലെ,വശത്തായി ഒരു
വെളുത്തകുതിരയും, കുതിരപ്പുറത്തിരിക്കുന്ന14
വയസ്സുള്ള കാർത്തിക തിരുനാൾ തമ്പുരാട്ടി
യുടേയും കളർ പെയിന്റിംഗാണു,


O.B.V(*2) പെൺ ശബ്ദം - അച്ഛൻ തിരുമനസ്സിന്റെ ആഗ്രഹമായിരുന്നൂ….
എന്നെ ഒരു ചക്രവർത്തിനി യാക്കണമെന്ന്
എന്റെ,ജനനത്തിനു മുൻപേ തന്നെ ആ ആഗ്രഹവും…
രാജ്യഭാരവും നഷ്ടപ്പെട്ടു ....
O.B.V ആൺശബ്ദം – തിരു മനസ്സ് തീപ്പെട്ടിട്ട്…?

O.B.V പെൺ ശബ്ദം - പത്ത് വർഷം..........


കളർ പെയിന്റിംഗിൽ ,ക്യാമറയുടെ ‘ക്ളിക്ക്’ ശബ്ദത്തോടൊപ്പം ഫ്ളാഷ് ലൈറ്റ് മിന്നി

കണ്ണിൽ നിന്നും ക്യാമറയെടുത്ത് ,അതിന്റെ
ലെൻസിനെ ക്യാപ്പ് കൊണ്ടടച്ച്നിവർന്ന,
28 വയസ്സ് പ്രായം വരുന്ന ജയരാഘവ്
മുന്നിൽ നിൽക്കുന്ന അളോടെന്നപോലെ…….


ജയരാഘവ് ‌- കാർത്തികത്തമ്പുരാട്ടിക്ക്, അവാർഡ് നേടിത്തന്ന
ചിത്രമാണല്ലോ! ഇതിനു മറ്റെന്തൊക്കെയോ
അർത്ഥതലങ്ങൾ ഞാൻ കാണുന്നു

O.B.V കാർത്തിക - ശരിയാണ്……..

ആ ശബ്ദത്തോടോപ്പം , പെയിന്റിംഗിന്റെ മറു
തലക്കൽ - ജയരാഘവനെതിരെ നിൽക്കുന്ന
ഇരുപത്തിയാറു വയസ്സ് തോന്നിക്കുന്ന
സർവ്വാംഗ സുന്ദരിയായ കാർത്തികതിരുനാൾ
തമ്പുരാട്ടിയെയാണു നാം കാണുന്നത്,കഴുത്തിൽ
ഒരു ചെയിൻ, കാതിൽ ചെറിയ രണ്ട് കമ്മൽ,
വിലകുറഞ്ഞ കോട്ടൺ സാരി.വളരെ ലളിതമായ
വേഷം… അവരുടെ മുഖത്ത് ദു:ഖവും,ദേഷ്യവും
ഒക്കെ സമ്മിശ്രപ്പെട്ട ഭാവത്തിൽ ഒളിഞ്ഞും ,
തെളിഞ്ഞും നിന്നു

കാർത്തിക - ആ... ജ്വലിക്കുന്ന യാഗാഗ്നി എന്റെ മനസ്സാണു….
കാലമെന്ന കുതിരപ്പുറത്ത് തളർന്നിരിക്കുന്നത്
എന്നിലെ കൌമാരം.....
ആ പുകച്ചുരുളുകളുണ്ടല്ലോ......അത് അനന്തതയിൽ
ലയിച്ച് പോയ ഒരു സുവർണ്ണ കാലഘട്ടത്തിന്റെ
നഷ്ടസ്വപ്നങ്ങളും....... .

ചെറു ചിരിയോടെ

ജയൻ - അലയിളകാത്ത ഉൾക്കടൽ...അവിടെനിഗൂഡത
ഒളിഞ്ഞിരിക്കുന്നൂ...തീരത്തേക്ക് ഇരമ്പിയാർത്ത്
വരുന്ന തിരമാലകളെ തടുത്ത് നിർത്താൻ
യത്നിക്കുന്ന തീരം........ മാർവലസ്...
ഇതൊക്കെ മനസ്സിലാക്കാനുള്ള
അറിവേറെയില്ലെങ്കിലും ആ മനസ്സിനെ
ഞാൻ മനസ്സിലാക്കുന്നു.
പൊട്ടിത്തെറിച്ചപോലെ

കാർത്തിക‌‌ - നോ...... ആർക്കും അത് മനസ്സിലാകില്ലാ ....
മിസ്റ്റർ ജയരാഘവിനറിയാമോ.....
മഹാബലിയെപ്പോലെ
ഒരു കാലത്ത് ഈ നാട് ഭരിച്ചിരുന്ന വിശാഖം
തിരുനാളിന്റെ മകനായ എന്റെ അച്ഛൻ മരിക്കാൻ
നേരത്ത് കടക്കാരനായിരുന്നു. ഇൻകംടാക്സ്
കുടിശിഖ കടം മാത്രമേ എനിക്ക് സമ്പാദ്യമായി
തരുവാനുള്ളൂ എന്ന ദു:ഖം ഹിക്കാനാവാതെ…


കാർത്തികയുടെ കണ്ഠം ഇടറി,,,.
കണ്ണുകളിൽ നീർ നിറഞ്ഞ് തുളുമ്പി .....


താനെന്തോ അബദ്ധം പറഞ്ഞൂ
എന്ന ധാരണയിൽ . ജയൻ - ക്ഷമിക്കണം……………..

കാർത്തിക - ആരോട്…..അമ്പലം പണിയന്നും , ആശുപത്രി
കെട്ടാനും, അനാഥമന്ദിരങ്ങൾ പണിയാനും…ഏക്കർകണക്കിനു വസ്തു തീറാധാരം എഴുതി ക്കൊടുത്ത എന്റെ അച്ഛന്റെ , മരണ സമയത്ത് ചുണ്ടിലിറ്റിച്ച് കൊടുത്തത് അടകുടിക്കാരന്റെ പക്കൽ നിന്നും കടം വാങ്ങിയ കഞ്ഞിക്കരിക്കാടിയായിരുന്നു… പറയൂ ഞാൻ ആരോട് ക്ഷമിക്കണം…
നിയന്ത്രിക്കാനാവാതെ കാർത്തിക കരഞ്ഞു.പിന്നെ സ്വയം കരച്ചിലടക്കി കാർത്തിക - കിട്ടാനൊന്നുമില്ലാന്ന് കണ്ട് കൈയ്യോഴിഞ്ഞ ബന്ധുക്കളോടോ ? നന്ദിയില്ലാത്ത നാട്ടുകാ രോടോ?
പ്രിവീപേഴ്സ് പോലും നിർത്തലാക്കി ,രാജ്യ ഭരണം പിടിച്ചെടുത്ത് സ്വന്തം പള്ള വീർപ്പിക്കുന്ന രാഷ്ട്രീയക്കാരോടോ? അതോ മാനം വിറ്റെങ്കിലും അച്ഛനെ രക്ഷിക്കാൻ കഴിയാത്ത എന്നോടോ?..പറയൂ
ജയൻപറയൂ ….. ആരോടാണു ഞാൻ ക്ഷമിക്കേണ്ടത് .അന്നെനിക്ക് ഒന്നും അറിയില്ലായിരുന്നൂ….
പതിനാലാം വയസ്സിലും ഞാൻ ശിശുവായിരുന്നൂ........
..
നിയന്ത്രണം വിട്ടവൾ പൊട്ടിക്കരഞ്ഞു.
പിന്നെ തല തിരിച്ച്ചുവരിൽ ചായ്ഞ്ഞ്,
തേങ്ങിക്കരഞ്ഞു കൊണ്ടീരുന്നു
പെട്ടന്നവളെ പിടിക്കാനാഞ്ഞിട്ട്,
പിന്നെആതീരുമാനം മാറ്റി,
വലത് കൈ പിൻവലിച്ച് ചുറ്റുപാടും
നോക്കിക്കൊണ്ട് കാർത്തികയോടായി
ജയൻ - പ്ളീസ്……. മാഡം…. കരയരുത്… ആരൊക്കെയോ ശ്രദ്ധിക്കുന്നൂ ഈ സമയത്ത് ആർട്ട് ഗ്യാലറിയിലുള്ള ചിത്രങ്ങ ളിലുടെ നമ്മുടെ നോട്ടം ഒഴുകി കാർത്തികയുടെ മുഖത്തെത്തുന്നു കണ്ണീർ തുടച്ച് തിരിഞ്ഞ് കണ്ണുകളാൽ ചുറ്റുമൊന്ന് നോക്കി,സംയമനം പാലിച്ച് കാർത്തിക - സോറി……താങ്കളുടെ താല്പര്യപ്രകാരമാണു.. നിങ്ങളുടെ പത്ര സ്ഥാപനം ഇത്തരം ഒരു എക്സിബിഷൻ സ്പോൺസർ ചെയ്തത് പലപ്പോഴും എന്റെ വിരലുകൾക്ക് ബ്രഷിന്റെ ചലന സുഖം അനുഭവിക്കാൻ കാരണമാകുന്നതും താങ്കളുടെ നിർബ്ബന്ധം കൊണ്ട് മാത്രമാണു…ആ അടുപ്പമാണു…ക്ഷമിക്കണം ഞാൻ എന്തൊക്കെയോ പറഞ്ഞു….

വിഷയം മാറ്റിക്കൊണ്ട് ജയൻ - ക്ളോസ് ചെയ്യാറായി അല്ലേ?........
കാർത്തിക - അതെ……………..

ജയൻ - പുതിയ രചനകൾ വല്ലതും

കാർത്തിക - നാളെ ഞാനൊരു ചിത്രം പ്രദർശിപ്പിക്കും....ഒരു പക്ഷെ...എന്റെ മാസ്റ്റർപീസ്......നിങ്ങളാരും ഒരിക്കലും..... പ്രതീക്ഷിക്കാത്ത ഒന്ന്....
.
ജയൻ - Wish you all the best….then ….ഞാൻ ഇറങ്ങട്ടേ……

ജയൻ തിരിഞ്ഞ് നടന്നു …അതു നോക്കി നിൽക്കുന്ന കാർത്തികയുടെ ദൃശ്യം…. പശ്ചാത്തലത്തിൽ
ഒരു കാർ വന്ന് നിൽക്കുന്ന ശബ്ദം….

CUT

* 2 O.B.V ( over Back Voice)*1 നമ്മുടെ നോട്ടം എന്നു ഉദ്ദേശിച്ചത് ക്യാമറാ ചലനത്തെയാണ് .സാധാരണ തിരക്കഥയിൽ ക്യാമറാചലനവും,ഷോട്ടുകളും എഴുതാറില്ലാ..


*
ശബ്ദരേഖ (Audio)

വിഷയവിവരം


ഫീച്ചര്‍
അനുഭവം
അഭിമുഖം
എന്റെ കേരളം
കഥ
കഥകളി
കവിത
കായികം
കോടതിക്കഥകള്‍
കൗതുകം
ചലച്ചിത്രം
നർമ്മം
നിയമം
പട്ടാളക്കഥകള്‍
പ്രവാസം
പുസ്തകലോകം
പാചകം
മിനിക്കഥ
മിനികവിത
മീഡിയ
യാത്രാവിവരണം
ലേഖനം
വർത്തമാനം
വാണിജ്യം
വിവര്‍ത്തനം
ശാസ്ത്രം
സംഗീതം
സംസ്കാരികം
സാങ്കേതിക വിദ്യ
കുടുംബപംക്തി
കാർട്ടൂൺ
നിങ്ങളുടെ കത്തുകൾ
നിരൂപണം
പ്രത്യേകപംക്തി
മുഖപ്രസംഗം
സ്ഥിരപംക്തി
നോവൽ
ബാലപംക്തി
ആത്മീയം
ചിത്രരചന