malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
പ്രവാസം

കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ ഓഖി ഫണ്ട് മുഖ്യമന്ത്രിക്ക് കൈമാറി

സ്വന്തം ലേഖകൻ

അമേരിക്കയിൽ ടെന്നിസ്സി സംസ്ഥാനത്തെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ (KAN) ഓഖി ദു:രന്ത നിവാരണ ഫണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ച്, ലോക കേരള സഭ അംഗവും കാൻ ജോയിന്റ് ട്രഷററും ആയ ഷിബു പിള്ളയുടെ സാന്നിദ്ധ്യത്തിൽ വെച്ച്, കാൻ പ്രസിഡണ്ട് ബിജു ജോസഫ് മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ ഏല്പ്പിച്ചു.

ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കാസ് (FOMAA) എന്ന കേന്ദ്ര സംഘടനയിൽ അംഗമായ കാൻ, ടെന്നിസ്സിയുടെ തലസ്ഥാന നഗരമായ നാഷ്‌വില്ലിലെ മലയാളികളുടെ നിറസാന്നിദ്ധ്യമാണ്‌. ഒരു നോൺ പ്രോഫിറ്റ് സംഘടന കൂടിയായ കാൻ തമിഴ്നാട് വെള്ളപ്പൊക്ക നിവാരണഫണ്ട്, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ കെട്ടിട നിർമാണഫണ്ട്, നേപ്പാള്‍ ഭൂകമ്പ ദുരിതാശ്വാസ ഫണ്ട് തുടങ്ങി വിവിധ സേവന സന്നദ്ധ പ്രവർത്തനങ്ങളിൽ കഴിഞ്ഞ പത്ത് വർഷമായി ഭാഗവാക്കായിട്ടുണ്ട്.

ഈ വർഷം പത്താം വാർഷികം ആഘോഷിക്കുന്ന കാൻ 2017 ഡിസംബറിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ വെച്ച് തെരഞ്ഞെടുക്കപ്പെട്ട ബിജു ജോസഫ് (പ്രസിഡണ്ട്), അശോകൻ വട്ടക്കാട്ടിൽ (വൈസ് പ്രസിഡണ്ട്), രാകേഷ് കൃഷ്ണൻ (ജനറൽ സെക്രട്ടറി), അനിൽ പത്യാരി (ജോ: സെക്രട്ടറി), മനോജ് നായർ (ട്രഷറർ), ഷിബു പിള്ള (ജോ: ട്രഷറർ), കമ്യൂണിറ്റി ഔട്ട്റീച്ച് ചെയര്‍മാന്‍ ശങ്കര്‍ മന എന്നിവരുടെ നേതൃതത്തിലാണ് 2018-2019 വര്‍ഷങ്ങളിലെ വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.

*

ചിത്രം (Photo)

വിഷയവിവരം


ഫീച്ചര്‍
അനുഭവം
അഭിമുഖം
എന്റെ കേരളം
കഥ
കഥകളി
കവിത
കായികം
കോടതിക്കഥകള്‍
കൗതുകം
ചലച്ചിത്രം
നർമ്മം
നിയമം
പട്ടാളക്കഥകള്‍
പ്രവാസം
പുസ്തകലോകം
പാചകം
മിനിക്കഥ
മിനികവിത
മീഡിയ
യാത്രാവിവരണം
ലേഖനം
വർത്തമാനം
വാണിജ്യം
വിവര്‍ത്തനം
ശാസ്ത്രം
സംഗീതം
സംസ്കാരികം
സാങ്കേതിക വിദ്യ
കുടുംബപംക്തി
കാർട്ടൂൺ
നിങ്ങളുടെ കത്തുകൾ
നിരൂപണം
പ്രത്യേകപംക്തി
മുഖപ്രസംഗം
സ്ഥിരപംക്തി
നോവൽ
ബാലപംക്തി
ആത്മീയം
ചിത്രരചന