malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
പ്രവാസം

കാൻ പത്താം വാർഷികം നെപ്പോളിയൻ ഉത്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ
കേരള അസോസിയേഷൻ ഒഫ് നാഷ്വിൽ (കാൻ) പത്താം വാർഷികാഘോഷ പരിപാടികൾ മുൻ കേന്ദ്ര മന്ത്രിയും പ്രശസ്ത സിനിമാ താരവുമായ ശ്രി നെപ്പോളിയൻ ഉത്ഘാടനം ചെയ്തു. നാഷ്വില്ലിലെ ടെന്നിസ്സി സ്റ്റേറ്റ് യൂണിവേർസിറ്റി പെർഫോമിങ്ങ് ആർട്ട്സ് ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കാൻ പ്രസിഡണ്ട് ബിജു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കാനിന്റെ വൈസ് പ്രസിഡണ്ട് അശോകൻ വട്ടക്കാട്ടിൽ, മുൻ പ്രസിഡണ്ടുമാരായ ജോർജ് മാത്യൂസ്, തോമസ് വർഗീസ്, സാം ആന്റൊ, നവാസ് യൂനസ്, കാൻ പ്രഥമ ജനറൽ സെക്രട്ടറി സുനന്ദ ഷാജികുമാർ, ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഒഫ് അമേരിക്കാസ് (ഫോമാ) സൗത്ത് ഈസ്റ്റ് റീജിയൺ വൈസ് പ്രസിഡണ്ട് റെജി ചെറിയാൻ, ഫോമാ അഡ്വസറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ബബ്ലു ചാക്കോ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

തുടർന്ന് പ്രശസ്ത സിനിമാതാരം ബിജു മേനോന്റെ നേതൃത്വത്തിലുള്ള “മധുരം 18” എന്ന മെഗാഷോ അരങ്ങേറി. പ്രസിദ്ധ സിനിമാ സംവിധായകൻ ഷാഫി സവിധാനം ചെയ്ത മധുരം 18-ൽ ശ്വേത മേനോൻ, മിയ, ഗായത്രി സുരേഷ്, ഷാജോൺ, രാഹുൽ മാധവ് അടക്കം ഇരുപതോളം സിനിമാ താരങ്ങൾ അണിനിരന്നു.

ലോക കേരള സഭ മെമ്പർ ഷിബു പിള്ള, കാൻ ഔട്ട് റീച്ച് ചെയർമാൻ ശങ്കർ മന, കാൻ ക്രിക്കറ്റ് ടീമിനു വേണ്ടി ക്യാപ്റ്റൻ രാകേഷ കൃഷ്ണൻ എന്നിവരെ മധുരം 18 സംവിധായകൻ ഷാഫി മൊമന്റൊ നല്കി ആദരിച്ചു. കാൻ ത്രൈമാസികയായ കാഞ്ചനത്തിൽ പ്രസിദ്ധീകരിച്ച കൃതികൾക്കുള്ള അവാർഡുകൾ ഡോ: സൂശീല സോമരാജനും, കുമാരി ദിയ മനോജും, കാഞ്ചനം പേർ നിർദ്ദേശിച്ചതിനുള്ള പാരിതോഷികം അനിൽകുമാർ ഗോപാലകൃഷ്ണനും ബിജു മേനോനിൽ നിന്നും ഏറ്റുവാങ്ങി. പത്തു വർഷത്തെ കാനിന്റെ പ്രവർത്തന മികവ് വെളിപ്പെടുത്തുന്ന ഹൃസ്വ ചിത്ര പ്രദർശനവും ഉണ്ടായിരുന്നു.


*

ചിത്രങ്ങൾ (Photos)