malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
കവിത

പ്രണയഭൂമി

ശ്രീദേവി നായർ
മഴനീരിൽ നിന്നൊരുതുള്ളിവന്നിന്നെന്റെ ,
നെറുകയിൽ വീണെന്റെ ഉള്ളു കുളിർന്നു ,,,
ആകുളിരോർമ്മയിൽ മിഴിനീരുമാറ്റി
മഴമേഘമെന്നെതൊട്ടു ത്തലോടി.....


മഴക്കാറ് തേങ്ങീ മഴയൊന്നു പെയ്യാൻ
മാമല മാറിൽ തന്നുടൽചേർക്കാൻ
ചുടുനെടുവീർപ്പുകൾ ആഞ്ഞാഞ്ഞുവീശി
മാമരകൂട്ടങ്ങൾ താളത്തിലാടി .....


ചുട്ടുപഴുത്തോരു ഭുമിയെപുൽകാൻ ,
മഴനീര് വീണ്ടും തപസ്സുതുടർന്നു ..
ഒരു കുളിർക്കാറ്റങ്ങു വീശിത്തലോടി
ഭൂമി തൻ മാറിൽ ത്തഴുകിത്തലോടി

ഇതുകണ്ട് മഴമേഘം തുടികൊട്ടിപ്പാടി
ഒരുതുള്ളിക്കൊരുകുടം മഴ ഞാൻ നൽകാം
നിന്നിലലിഞ്ഞു ഞാൻ നീയായിഒഴുകാം
പച്ചപ്പുകാണാൻ എനിയ്ക്കെന്നും മോഹം ..

എനിയ്ക്കെന്തുനൽകും ?പകരം നീ ചൊല്ലൂ
നിന്നാണെ എന്നാണെ സത്യം ഈ വാക്കു്
ഞാനെന്നും നിന്നെ പ്രണയിച്ച് നിൽക്കാം ,,,,,
പ്രണയത്താൽ ഭൂമിയെ ഒരു സ്വർഗ്ഗമാക്കാം !

*
ശബ്ദരേഖ (Audio)

വിഷയവിവരം


ഫീച്ചര്‍
അനുഭവം
അഭിമുഖം
എന്റെ കേരളം
കഥ
കഥകളി
കവിത
കായികം
കോടതിക്കഥകള്‍
കൗതുകം
ചലച്ചിത്രം
നർമ്മം
നിയമം
പട്ടാളക്കഥകള്‍
പ്രവാസം
പുസ്തകലോകം
പാചകം
മിനിക്കഥ
മിനികവിത
മീഡിയ
യാത്രാവിവരണം
ലേഖനം
വർത്തമാനം
വാണിജ്യം
വിവര്‍ത്തനം
ശാസ്ത്രം
സംഗീതം
സംസ്കാരികം
സാങ്കേതിക വിദ്യ
കുടുംബപംക്തി
കാർട്ടൂൺ
നിങ്ങളുടെ കത്തുകൾ
നിരൂപണം
പ്രത്യേകപംക്തി
മുഖപ്രസംഗം
സ്ഥിരപംക്തി
നോവൽ
ബാലപംക്തി
ആത്മീയം
ചിത്രരചന