രാവിന്റെ രോദനം
രാവിന് കിളിക്കൂടുകള്‍ തോറുമൊരു,
രാക്കിളിപ്പാട്ടിന് രോദനം.
രാവേറിയായി നിലവിലും നിണമൊത്ത
നോവിന് നിഴല്‍ വേദന!
പിടയും മനസ്സിന് ചിറകുകള്
പിണരുകള്‍ പോലെയുള്ളിലായ്..
ചിറകുവിടര്‍ത്തിയമരുവാന്‍,
ചിതയിലെച്ചൂടുതെരഞ്ഞുവോ?
കൊക്കുരുമ്മിയൊതുങ്ങിയിരിക്കുവാന്‍,
ചിറകുവിടര്‍ത്തിപ്പറന്നുയരുവാന്‍,
അടയിരുന്നുകുരുന്നുണര്‍ത്തുവാന്‍,
ഇണയെത്തേടിയലഞ്ഞൊരു
കിളിക്കൂടൊഴിഞ്ഞു നിശബ്ദമായ്.
*