malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
കവിത

രക്തബന്ധങ്ങള്‍

ശ്രീദേവി നായർ
“ഉപകാരപ്രത്യുപകാരങ്ങളിലിന്നൊരു
നന്ദികേടിന്‍ മണം കരിഞ്ഞമരുന്നതറിയുന്നു;
ആശയോടെന്റെ നായ് തിരിച്ചറിയുംപോഴും
സത്യത്തെ ഞാനിന്നുംഅറിയാതിരുന്നുവോ“?

വിശപ്പിന്‍ വിളി എന്നെന്നുംകേട്ടുണരുന്നൊരു
ബാല്യത്തിന്‍ ശോകത്തെപുല്‍കിത്തളര്‍ന്നതോ?
“ ശപ്തരാം മക്കളെ ഊട്ടിവളര്‍ത്തിയൊ
രമ്മതന്‍ മാനം കാത്തു സൂക്ഷിച്ചതോ?“

നന്ദി തന്നര്‍ത്ഥം നന്ദികേടായിന്നൊരു
രാക്ഷസ മനസ്സിനെ കാര്‍ന്നു തിന്നുമ്പോഴും,
മനസ്സിന്റെ അഗ്നിതന്നാഴത്തില്‍ ആഴുന്ന
ശാപത്തിന്‍ ശിഖരങ്ങള്‍ മനുഷ്യനെനീറ്റുമോ?

സത്യത്തെ പ്പുല്‍കിയാലൊരമ്മ തന്‍വിടവാങ്ങല്‍ ;
അസത്യത്തെ തൊട്ടെന്റെ ബാല്യംകരയുംപോള്‍
ഒരച്ഛന്റെകണ്ണുകള്‍ കനിവോടെ കണ്ടെന്നും
നിറയുന്ന കണ്ണോടെ മൌനമായ് നിന്നുഞാന്‍ .

ആരായിരുന്നുവോ ,അവരെന്നുമെന്‍ ശാപമായ്....?
തീരാത്ത വ്യഥയുമായ് ശത്രുവിന്‍ പാതയില്‍ ;
ഇന്നുമൊരോര്‍മ്മയായ് ഓര്‍ത്തെടുക്കുന്നു ഞാന്‍
ആരായിരുന്നവര്‍ ശകുനിതന്‍ പുത്രരോ?

“ ധര്‍മ്മത്തിന്‍ യുദ്ധം നടക്കുന്ന മനസ്സില്‍ഞാന്‍
എന്നുംനയിക്കുന്നു ഒറ്റയാള്‍ പോര്‍പ്പട
വൈകാതെയെത്തുമെന്‍ വൈകുണ്ഠ നാഥനും
അത്മാവിന്‍ സത്യത്തെ കാത്തുസൂക്ഷിക്കുവാന്‍ “

*

ശബ്ദരേഖ (Audio)

വിഷയവിവരം


ഫീച്ചര്‍
അനുഭവം
അഭിമുഖം
എന്റെ കേരളം
കഥ
കഥകളി
കവിത
കായികം
കോടതിക്കഥകള്‍
കൗതുകം
ചലച്ചിത്രം
നർമ്മം
നിയമം
പട്ടാളക്കഥകള്‍
പ്രവാസം
പുസ്തകലോകം
പാചകം
മിനിക്കഥ
മിനികവിത
മീഡിയ
യാത്രാവിവരണം
ലേഖനം
വർത്തമാനം
വാണിജ്യം
വിവര്‍ത്തനം
ശാസ്ത്രം
സംഗീതം
സംസ്കാരികം
സാങ്കേതിക വിദ്യ
കുടുംബപംക്തി
കാർട്ടൂൺ
നിങ്ങളുടെ കത്തുകൾ
നിരൂപണം
പ്രത്യേകപംക്തി
മുഖപ്രസംഗം
സ്ഥിരപംക്തി
നോവൽ
ബാലപംക്തി
ആത്മീയം
ചിത്രരചന