malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
കഥ

ഫേയ്സ് ബുക്ക്

ചന്തു നായർ
മുന:- ആ ബുധനാഴ്ചക്ക് വേണ്ടി ഞാൻ കാത്തിരിക്കുകയാണ് .നമ്മൾ ആദ്യമായി കണ്ട്മുട്ടുന്ന ആ ബുധനാഴ്ച…
ഒഫിർ:‌‌- കാത്തിരിക്കുകയാണ് ,തീർച്ചയായും ഞാൻ വരും. ജെറുസലേമിലെ ബസ്സ് സ്റ്റേഷനിൽ, കാത്ത് നിൽക്കും.പക്ഷേ നിന്നെ ഇതുവരേക്കും ഞൻ കണ്ടിട്ടില്ലല്ലോ…ഞാൻ എത്ര തന്നെ പറഞ്ഞിട്ടും.ചാറ്റ് ബോക്സിൽ നീ നിന്റെ ഫോട്ടോ ഇട്ടു തന്നില്ലല്ലോ. എങ്ങനെയാ നിന്നെ കണ്ട് പിടിക്കുന്നത്.

മുന:- നിനക്കെന്നെ കണ്ടുപിടിക്കാൻ എളുപ്പമാണ്. ഞാൻ മുൻപ് പറഞ്ഞിരുന്നത് നീ ഓർക്കുക.എനിക്ക് 170 സെന്റീമീറ്റർപൊക്കമുണ്ട്.തലമുടി ബോബ് ചെയ്തിരിക്കുകയാണ്. കറുത്ത മുടിയാണ് കേട്ടോ.എന്റെ കണ്ണുകൾ കാണുമ്പോൾ തന്നെ നിനക്കെന്നെ തിരിച്ചറിയാൻ കഴിയും…എനിക്ക് നിന്നെ അറിയാമല്ലോ..നിന്റെ ചിത്രം എന്റെ മനസ്സിൽ പതിഞ്ഞു കിടപ്പുണ്ട്…ഒരിക്കലും മായാതെ….

അങ്ങനെ ഓഫിർ മരണത്തിലേക്ക് നടന്നു കയറി.വംശവൈരത്തിന്റെ ബലിക്കല്ലിൽ ഒരു രക്ത സാക്ഷികൂടി. പാലസ്ഥീൻ-ഇസ്രായേൽ രാജ്യങ്ങളുടേ കുടിപ്പകയിൽ,18 വയസ്സു കാരനായ ഒഫിർ രഹിമിന് ഹോമിക്കേണ്ടി വന്നത് സ്വന്തം ജീവിതമായിരുന്നു.

ഇസ്രായേലിലെ അഷ്കലോൺ നഗര വാസിയായ ഒഫീർ പാഠ്യശാല വിട്ടു വന്നാലുടൻ ഇന്റർനെറ്റ് പരതി തുടങ്ങും.ഒരിക്കൽ ചാറ്റിങ്ങിനിടയിൽ അവൻപാലസ്തീനിൽ നിന്നുമുള്ള അന്നെ മുന എന്ന ഇരുപതുകാരിയെ പരിചയപ്പെട്ടു.പേരൊഴിച്ച് ബാക്കിയെല്ലാം ഫേയ്ക്ക് ഐ.ഡി ആയിരുന്നു.അവളുടെ ചിത്രമല്ല പ്രൊഫൈലിൽ കൊടുത്തിരുന്നത്.

ലൈംഗികത മുറ്റി നിൽക്കുന്ന സംഭാഷണത്തിലൂടെ അവൾ - മുന്ന,ഒഫീർ എന്ന കൌമാരക്കാരന്റെ മനസ്സിൽ തീയായി പടർന്നു കരുതി. അവർ ചാറ്റിംഗിലൂടെ ഹൃദയങ്ങൾ കൈമാറി.ദിവസത്തിൽ മൂന്നു നാലു മണിക്കൂറുകൾ ഒഫീർ കമ്പ്യൂട്ടറിന്റെ മുന്നിൽ ചടഞ്ഞിരുന്നു.ഒരു നാൾ, തമ്മിൽ കാണണമെന്ന് മുന്ന പറഞ്ഞു.

അവൻ അവളെ തന്റെ നാട്ടിലേക്ക് ക്ഷണീച്ചു.എന്നാൽ തനിക്ക് കാർ ഇല്ലെന്നും,ഒഫിർ ജറുസലേമിലേക്ക് വരികയാണെങ്കിൽ,തമ്മിൽ കണ്ട ശേഷം പിറ്റേന്ന് രാവിലേ തന്നെ ഒരു സുഹൃത്തിന്റെ കാറിൽ അവന്റെ വീട്ടിലേക്ക് എത്തിക്കാമെന്നും അവൾ പറഞ്ഞത് അവൻ വിശ്വസിച്ചു.

അങ്ങനെ ശപിക്കപ്പെട്ട ദിനമെത്തി.അവൻ വീട് വിട്ടിറങ്ങി.ജറുസലേമിലെ ബസ്സ് സ്റ്റേഷനിൽ അവൾ കാത്ത് നിൽ‌പ്പുണ്ടായിരുന്നൂ.തമ്മിൽ കണ്ട് മുട്ടിയപ്പോൾ ഇത്രയും സുന്ദരിയാണ് അവളെന്നു അവൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.‘തന്റെ സുഹൃത്തിന്റെ ഫ്ലാറ്റിൽ ആരുമില്ലെന്നും ,നമുക്ക് അവിടേക്കു പോകാം‘ എന്ന് അവൾ പറഞ്ഞു.

ആദ്യ സമാഗമത്തിന്റെ നിർവൃതിയിൽ അവൻ സമ്മതം മൂളി. ഇരുവരും കയറിയ ടാക്സി ചെന്നു നിന്നത് പാലസ്തീൻ അധിനിവേശഭൂമിയിലെ ഒരു ഇരുണ്ട തെരുവിലാണ് .കാറിൽ നിന്നുമിറങ്ങി ആൾപ്പാർപ്പില്ലാത്ത ഒരു ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിൽ അവർ എത്തിനിന്നു.മുന്നയുടെ കണ്ണുകളിലെ പ്രേമ ഭാവം രോഷത്തിനു വഴി മാറി..പിന്നെ അവൾ ഗർജ്ജിച്ചൂ “ഇസ്രാലികളെ കൊന്നൊടുക്കുന്നതീവ്രവാദികളിൽ ഒരാളാണ് ഞാൻ..നിന്റെ പിതാവ് ഒരു പട്ടാളക്കാരനാണ്.ആയാൾ ഞങ്ങളുടെ കൂട്ടുകാരിൽ പലരെയും കൊന്നൊടുക്കി...പകരം എനിക്ക് നിന്നെ വേണം.”

ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനു മുൻപേ അവനു ചുറ്റും അവളുടെ അനുചരന്മാർ എത്തിക്കഴിഞ്ഞൂ.അവൾ അവന്റെ ശിരസ്സ് ലക്ഷ്യമാക്കി നിറയൊഴിച്ചൂ...മരിച്ചു കിടക്കുന്ന ഒഫിരിന്റെ നെഞ്ചിൽ ചവുട്ടി നിന്ന് അവൾ പറഞ്ഞു..”ഇസ്രായെലിലെ ഒരമ്മയെങ്കിലും കണ്ണിരു കുടിച്ചല്ലോ...ഇതൊരു തുടക്കം മാത്രം.ചുറ്റും നിന്ന കൂട്ടൂകാർ പൊട്ടിച്ചിരിച്ചൂ

ഒരു വർഷത്തിനു ശേഷം കമ്പ്യൂ ട്ടറിന്റെ ആകൃതിയിൽ നിർമ്മിച്ച അവന്റെശവകുടീരത്തിൽ പൂക്കൾ വച്ച് നിവർന്ന സാന്ദ്ര എന്ന ,ഒഫീറിന്റെ സഹോദരിയുടെ കണ്ണൂകൾ നിറഞ്ഞില്ലാ പകരം വൈരാഗ്യത്തിന്റെ തീഷ്ണതതെളിഞ്ഞു വന്നൂ........

*

ചിത്രം (Photo)

വിഷയവിവരം


ഫീച്ചര്‍
അനുഭവം
അഭിമുഖം
എന്റെ കേരളം
കഥ
കഥകളി
കവിത
കായികം
കോടതിക്കഥകള്‍
കൗതുകം
ചലച്ചിത്രം
നർമ്മം
നിയമം
പട്ടാളക്കഥകള്‍
പ്രവാസം
പുസ്തകലോകം
പാചകം
മിനിക്കഥ
മിനികവിത
മീഡിയ
യാത്രാവിവരണം
ലേഖനം
വർത്തമാനം
വാണിജ്യം
വിവര്‍ത്തനം
ശാസ്ത്രം
സംഗീതം
സംസ്കാരികം
സാങ്കേതിക വിദ്യ
കുടുംബപംക്തി
കാർട്ടൂൺ
നിങ്ങളുടെ കത്തുകൾ
നിരൂപണം
പ്രത്യേകപംക്തി
മുഖപ്രസംഗം
സ്ഥിരപംക്തി
നോവൽ
ബാലപംക്തി
ആത്മീയം
ചിത്രരചന