malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
കവിത

തത്തമ്മ

ശ്രീദേവി നായർ
അക്കരെ ക്കൂട്ടിലെ തത്തമ്മയ്ക്ക്
എന്നും പ്രതീക്ഷതൻ പൊൻ നേട്ടം
മറ്റുള്ള പഞ്ചവർണ്ണക്കിളി ക്കൂട്ടരും
ചുറ്റും പകിട്ടോടെ പറന്നിറങ്ങി

എന്തെല്ലാം ചൊല്ലുന്നു,
തത്തമ്മ പെണ്‍കൊടി
കൂട്ടിലിരുന്നിങ്ങു നിത്യമായി ?
നാട്ട് നടപ്പുകൾ കൂട്ടുകാർക്കിഷ്ടങ്ങൾ
നാളെ നടക്കുന്ന കാരങ്ങളും !
കാട്ടിലെ വേടന്റെ തത്തമ്മ പ്പെണ്‍കൊടി-
ക്കെങ്ങനെ കിട്ടിയീ ഇന്ദ്രജാലം ?
കാടാകെ ആടിയുലഞ്ഞപ്പോഴും അവൾ
കൂട്ടരെ നോക്കി പാട്ടുപാടി ....
മെല്ലെ തലോടലായി ....!

കാട്ടിലെ വന്മര കൂട്ടത്തിൽ മുമ്പനും
വാസനപ്പൂക്കൾ തൻ രാജനവൻ ..
ആജാനുബാ ഹുപോൽ ആമരക്കുട്ടത്തിൽ
വന്മരമാണവൻ അവൾക്കുടയൻ ...!
എല്ലാം കൊടുത്തവൻ ഊട്ടിവളർത്തിയ
തത്തമ്മയോ ഒരാനാഥ മാത്രം !


താതനില്ല പിന്നെ ആരുമില്ല
കാട്ടിലലഞ്ഞവൾ ഏകയായി പിന്നെ
ആകാശം നോക്കിപ്പറന്നവളും .......

രക്ഷകനായെത്തി സ്നേഹിതനായവൻ
പിന്നെന്തുചെയ്താലും പുണ്യമല്ലേ ?
അത് സ്നേഹമല്ലേ?

തത്തമ്മ പൈങ്കിളി സുന്ദരിപെണ്‍കിളി
എന്നും തനിച്ചായി കൂട്ടിനുള്ളിൽ
നേരം വെളുക്കുമ്പോൾ സൂര്യനുദിക്കുമ്പോൾ
എന്നും പതിവുപോൽ വാചാലയായ് ..

തത്തമ്മയ്ക്കെന്തൊരു ഭാഗ്യം ...!
മറ്റുള്ളകിളികൾ തൻ ചോദ്യം ......?

തത്തമ്മതൻ ഭാഗ്യം നോക്കിനടന്നൊരു
കാാട്ടുകിളി ,ക്കൂട്ടി ൽ വന്നുനോക്കി ....
കണ്ടിട്ടും കാണാതെ മാറിപ്പറന്നവൻ
കൂട്ടിലെ തത്തമ്മ കണ്ടിടാതെ ....

കൊട്ടാര സാമ്യമാം ആക്കൂട്ടിൽ നിത്യവും
ഏകയായ് ആകിളി എന്തുചെയ് വൂ ..
/ എങ്ങനെ ദിവസങ്ങൾ നീക്കിടുന്നു ?

നിറമുള്ള തൂവൽ വിടര്ത്തി ചിരിച്ചവൻ
മെല്ലെ കതകിൽ മുട്ടിനിന്നു ...
ജാലക വാതിലിൻ അരികിലായ് വന്നവൾ
തത്തമ്മ മെല്ലെ പുഞ്ചിരിച്ചു
മൌനമായ് കണ്ണിൽ നോക്കിനിന്നു ....

പെണ്‍കിളി സുന്ദരീ ഒന്നുനീ ചൊല്ലുമോ
എൻ കൈകൾ ഒന്നു നോക്കിടുമോ ?
എൻ ഭാഗ്യം നീ ഒന്ന് ചൊല്ലിടാമോ ?

മറ്റുള്ളോർ തന്നുടെ ഭാവി ഞാൻ ചൊല്ലുമ്പോൾ
എന്നുടെ ഭാവി ഞാൻ അറിയുകില്ലാ
ഇത്രനാൾ ഞാനും അതറിഞ്ഞതില്ല ....
കണ്ണീ രു കൊണ്ടു കഥപറ ഞ്ഞു
ഉള്ളുരുകി യവൻ കേട്ടുനിന്നു ...

കാണാത്ത കാഴ്ച്ച പോൽ ഉള്ളം നടുങ്ങി
തത്തമ്മച്ചിറകിന്റെ കാര്യമോർത്ത് .....
വെട്ടിയ ചിറ കിന്റെ കാര്യം അതോർ ത്തപ്പോൽ
നെഞ്ചിടിപ്പോടവൻ പറന്നകന്നു ..
വെട്ടിയ ചിറകുമായ് നൃത്തം ചവിട്ടുന്ന
തത്തമ്മ പ്പെണ്ണിനെ മറക്കുവാനായ്
പഞ്ചവർണ്ണക്കിളി സുന്ദരൻ ആണ്‍ കിളി
നോമ്പുകൾ നോറ്റിട്ടും
സങ്കട പ്പെരുമഴ തിമിർത്തുപെയ്തു

*

ശബ്ദരേഖ (Audio)

വിഷയവിവരം


ഫീച്ചര്‍
അനുഭവം
അഭിമുഖം
എന്റെ കേരളം
കഥ
കഥകളി
കവിത
കായികം
കോടതിക്കഥകള്‍
കൗതുകം
ചലച്ചിത്രം
നർമ്മം
നിയമം
പട്ടാളക്കഥകള്‍
പ്രവാസം
പുസ്തകലോകം
പാചകം
മിനിക്കഥ
മിനികവിത
മീഡിയ
യാത്രാവിവരണം
ലേഖനം
വർത്തമാനം
വാണിജ്യം
വിവര്‍ത്തനം
ശാസ്ത്രം
സംഗീതം
സംസ്കാരികം
സാങ്കേതിക വിദ്യ
കുടുംബപംക്തി
കാർട്ടൂൺ
നിങ്ങളുടെ കത്തുകൾ
നിരൂപണം
പ്രത്യേകപംക്തി
മുഖപ്രസംഗം
സ്ഥിരപംക്തി
നോവൽ
ബാലപംക്തി
ആത്മീയം
ചിത്രരചന