കവിത

ദൂരം

സുധീർ ശങ്കരശേരി
നീ ചോക്കുകൊണ്ട് എഴുതിയത്
മുഴുവൻ എൻറെ ഹൃദയത്തിൽ ആണ് .
ചൊല്ലിയ വാക്കുകൾ
ഒക്കെയും നിറഞ്ഞത്
എൻറെ പ്രണയസിരകളിലാണ്.

കറുത്ത ഒരു പ്രതലമായി തീരുമോ
ഇനി എൻറെ ജീവിതം?
ഉത്തരം പറയേണ്ടത്
നിൻറെ ബാധ്യതയാണ് .

'നീ' എന്ന് ചൊല്ലിയത് അധികവാക്കായോ?
നാം തമ്മിലുള്ള ദൂരം കുറച്ചത്
ഞാൻ അല്ലല്ലോ!

*
ബ്ലോഗിലേക്ക്......