മിനികവിത

ഉള്ളതു പറഞ്ഞാൽ

സി. എം. രാജന്‍
ജാതകത്തിൽ രാജയോഗമായിരുന്നു;
ജീവിതത്തിൽ യാചകൻ.

ജീവിതം ജാതകമല്ല എന്നറിഞ്ഞപ്പോഴേക്കും
ജീവിതം തീർന്നു പോയിരുന്നു.
ജാതകം കടലിൽ ഒഴുക്കിക്കഴിഞ്ഞിരുന്നു .

ഇനി കുറിക്കാം
ചത്തവനു ജാതകം.
പരാതി ഉണ്ടാവില്ല.

എവിടെയോ ഒരു ഉറി ചിരിക്കുന്നുവോ?

*

ബ്ലോഗിലേക്ക്......