കവിത

പാടാൻ പെടും പാട്

സി. എം. രാജന്‍
നീയെന്ന ലഹരിയില്ലാതെ
ഞാനെങ്ങിനെ പാടാൻ!

വേദത്തിന്റെ മദം
പ്രേമത്തിന്റെ നെയ്യിലലി

യാതെ
ഗാനത്തിന്റെ തിരിയെങ്ങിനെ തെളിയും!

പ്രേമത്തിന്റെ ആന്ധ്യമില്ലാതെ
ഉന്മാദത്തിന്റെ ഉദയമില്ലല്ലോ!

ഉന്മാദമില്ലാതെ ഉദ്ഗാനം ചെയ്‍വതെങ്ങിനെ!

ജ്ഞാനം ശാപമാകുന്നു.
ഗാനമേഘത്തെ പെയ്യാൻ വിടാത്ത
അഹങ്കാരത്തിന്റെ വരൾകാറ്റ്.

തരൂ
ഉന്മാദത്തിന്റെ ഒരു തുള്ളിയെങ്കിലും.
ഇല്ലാതാകുംവരെ ഒന്നു പാടിപ്പൊഴിഞ്ഞോട്ടെ.


*

ബ്ലോഗിലേക്ക്......