കവിത

വരവിനു ശേഷം

സി. എം. രാജന്‍
വന്നതു വേനലിലായിരുന്നു.
വന്നപ്പോൾ വേനൽ വർഷമായി,
കുളിരായി,
ആഹ്ലാദമായി.

ത്രസിക്കും തണുപ്പിൻറെ കൂടാരത്തിൽ തനിച്ചു രണ്ടുപേർ
മൌനത്തിൻറെ മധുരമുണ്ണുന്നു.

പുറംലോകത്തപ്പോഴും കൊലവിളിയും നിലവിളിയും തന്നെ;
വെറിയുടെ നെറികേടു തന്നെ;
മദമാത്സര്യങ്ങളുടെ ഉത്സവവും.

ഇവിടെയീ ആരുംകാണാക്കൂടാരത്തിൽ
എല്ലാം ശാന്തം, മധുരം, ദീപ്തം.

*

ബ്ലോഗിലേക്ക്......