ലേഖനം

വനിതാ ദിനവും സ്ത്രീയും

പൂർണിമ ഹരി
മാർച്ച് 8 വനിതാ ദിനം വലിയ ആഘോഷമായിരുന്നു വനിതാ ദിനത്തെകുറിച്ച നിനക്കെന്താണ് പറയുവാനുള്ളത് തിളങ്കുന്ന നീണ്ട കണ്ണുകൾ വിടർത്തി അവൾ എന്നോട് ചോദിച്ചു .ചെറിയ ചിരിയോടെ ഞാൻ പറഞ്ഞു വനിതകൾക്കായി ഒരു ദിനം ....വനിതകൾക്കായി കുറച്ചു സമയം അധികം നല്കാൻ ദൈവത്തിനു കഴിഞ്ഞില്ലാലോ ഹ !ഹ!ഹ!

"കളിയാകാനല്ല നിന്നോട് പറഞ്ഞത് നീ കരുതുന്ന സ്ത്രീ എങ്കനെയുള്ളവളാകണം ?" അവൾ എന്നെ വിടാനുള്ള മട്ടില്ല എന്നു കണ്ടു ഞാൻ ഒരു ദീർഘ സംഭാഷനത്തിനൊരുങ്കി .ഞങ്കളുടെ ഈ വർത്തമാനം നിങ്കൾക്കായി ഞാൻ എഴുതുകയാണ്

ഞാൻ കണ്ടിട്ടുള്ള സ്ത്രീകൾ പൊതുവേ 3 വിഭാഗക്കാരാണ് നീ ചോദിച്ചതുകൊണ്ട് മാത്രം ഞാൻ പറയാം ഇതേ എന്റെ മാത്രം വീക്ഷണമാണ് മറ്റൊരാൾക്കു അങ്കനെ ആകണമെന്നില്ല ഒരു വീട്ടിലെ എല്ലാ പ്രശ്നനകളും തലയിൽ ചുമന്നു നടക്കുന്നവർ സ്വന്തം കാര്യം മറന്നു പോയവർ അവരെ നമുക്കു വളരെ പെട്ടെന്ന് മനസിലാകാം അവരുടെ മുടിയിഴകൾ അലക്ഷമായതും വസ്ത്രാങ്കൽ അശ്രദ്ധമായി ധരിച്ചവരും ഭംഗിയുണ്ടെകിലും തേയ്ക്കാൻ മറന്ന വിളക്കുപോലെ നിറം കെട്ടുമിരിക്കും അവരുടെ കാലുകൾ വിണ്ടുകീറിയും nakhankal പാത്രകളുമായി വഴക്കടിച്ചു തേഞ്ഞവയുമായിരിക്കും സ്വന്തം മുഖം പണ്ടെങ്ങോ കണ്ണാടിയിൽ കണ്ടവർ അവരാണ് ആദയ ത്തെത്
അവളുടെ ഉത്സാഹം കണ്ടു എനിക്കും ആവേശമായി ഞാൻ വീണ്ടും പറഞ്ഞു

കണ്ടാൽ വളരെ വൃത്തിയായി വസ്ത്രം ധരിക്കുന്നവരും സ്വാന്തം സൗന്ദര്യം കാത്തു സൂക്ഷിക്കുന്നവരും വീട്ടിലും ഓഫീസിലും മാന്യമായി പെരുമാറുന്നവരും വീട്ടുജോലിയും ഓഫീസിൽ ജോലിയും നന്നായി കൊണ്ട് പോകുന്നവരരും കണ്ണഉ കളിലേക്കു നാം സൂക്ഷിച്ചു നോക്കിയാൽ എന്നെ മരുന്നുപോയവളാണ് ഞാൻ എന്ന് വിളിച്ചുപറയുന്ന പെൺകടലുകൾ .ഉള്ളിൽ സ്നേഹം മാത്രം ഒളിപ്പിച്ചു സ്നേഹത്തിന്റെ മുന്നിൽ കീഴടന്കി സർവ സ്വത്വവും മറന്നു അഥവാ മറക്കേണ്ടി വന്നിട്ടും പരാതി ഇല്ലാതെ സ്വന്തം മനസ്സിനോട് മാത്രം പരിഭവം പറഞ്ഞു സുനാമിയെ മൂടി വച്ചിട്ട് ശാന്തമായി തീരത്തെ തഴുകുന്ന നേർത്ത തിരമാലകൾ അവർ കഴിവില്ലാത്തവരല്ല തങ്കലിലാകു തിരിഞ്ഞു നോക്കാൻ പറ്റാതെ മക്കളുടെയും ഭർത്താവിന്റെയും ആവശ്യങ്കൾക്കുമുന്നിൽ സ്വൻതം ആവശ്യങ്കളെ ദീർഘ കല നിക്ഷേപമായി മാറ്റി വയ്ക്കുന്നവർ
അവൾ ഒന്നുകൂടി മുന്നോട്ടാഞ്ഞിരുന്നു എന്റെ മുഖത്തേക്ക്‌ സൂക്ഷിച്ചു നോക്കി രസംപിടിച്ചിരിക്കുകയാണെന്നു തോന്നുന്നു ഞാൻ പിന്നയും പറഞ്ഞു

മൂന്നാമത്തേത് അവരാണ് ഏറ്റവും ഭാഗ്യവതികൾ അഥവാ എന്റെ കണ്ണിൽ ഭാഗ്യഹീനർ സങ്കടങ്ങൾ ഇല്ലാത്തവർ ഒരു കൂട്ടം ആളുകളുടെ തണൽ പറ്റി കഴിയുന്നവർ യാതൊന്നും തലയിലെടുത്തു വയ്ക്കണ്ടതില്ല യാതൊന്നും നഷ്ടപ്പെടുന്നില്ല യാതൊന്നും നേടുന്നുമില്ല വെറുതെ ഒഴുകുന്നവർ .അവർക്കു യാതൊന്നിലും അഭിപ്രായമില്ല അധവാ നിരർത്ഥകമായചെയ്തികളിലൂടെ സമയം കളയുന്നവർ ആദyത്തെ ണട് കൂട്ടരെയും നിശിതമായി വിമർശിക്കുന്നവർ
ഒരു സ്ത്രീയും പീഡിപ്പിക്കപ്പെടാത്ത ഒരു സ്ത്രീയും അവഹേളിക്കപെടാത്ത ഒരു ലോകം ഉണ്ടാകട്ടെ പുതിയ പെൺപുലരികൾ ഉണ്ടാകട്ടെ അവൾ ആത്മവിശ്വാസത്തോടെ തലയുയർത്തി ഏതു ഇരുളിലും നിർഭയമായി നടക്കുന്ന നാളിലെ നമുക്ക് വനിതാ ദിനം ആത്മവിശ്വാസത്തോടെ ആഘോഷിക്കാനാകു ഓരോ മിനിട്ടിലും പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുമ്പോൾ നമുക്ക് എങ്കനെയാണ് വനിതാ ദിനം സന്തോഷ ത്തോടെ ആഘോഷിക്കാനാകുക ഞാൻ പറഞ്ഞു

*
ബ്ലോഗിലേക്ക്......