പ്രവാസം

കാൻ ഓണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

സ്വന്തം ലേഖകൻ
നാഷ്‌വിൽ, യു എസ് എ: കേരള അസ്സോസ്സിയേഷൻ ഒഫ് നാഷ്‌വിൽ (KAN) ഈ വർഷത്തെ ഓണം സെപ്റ്റംബർ 14 ശനിയാഴ്ച്ച മർഫീസ്ബൊറൊ പാറ്റേർസൺ പാർക്ക് കമ്മ്യൂണിറ്റി സെന്ററിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കാനിന്റെ വളണ്ടിയർമാർ തന്നെ പാചകം ചെയത സാമ്പാറും അവിയലും കാളനും രണ്ട് തരം പ്രഥമനും അടക്കം ഇരുപതോളം വിഭവങ്ങൾ വാഴയിലയിൽ വിളമ്പിയ വിഭവ സമൃദ്ധമായ സദ്യ ആവോളം ആസ്വദിച്ച തെന്നിന്ത്യൻ സിനിമാ താരങ്ങളായ നെപ്പോളിയന്റേയും മന്യയുടേയും സാന്നിദ്ധ്യം, മാവേലിയെ സ്വീകരിക്കാൻ ചെണ്ടമേളം, പുതുവസ്ത്രമണിഞ്ഞ പെൺകുട്ടികളുടെ താലപ്പൊലി, പുലിക്കളി അടക്കം ശ്രവണ-നയന മനോഹരമായ ഘോഷയാത്ര എന്നിവ ഓണാഘോഷത്തിന്റെ മാറ്റു കൂട്ടി.

ഓണ സദ്യക്കും ഘോഷയാത്രക്കും ശേഷം ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. കാൻ പ്രസിഡണ്ട് ബിജു ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഓണാഘോഷ പരിപാടികളുടെ ഉത്ഘാടനം പ്രശസ്ത സിനിമാ താരം മന്യ നിർവ്വഹിച്ചു. തന്റെ ജീവിതാനുഭവങ്ങൾ പങ്കു വെച്ചുകൊണ്ട്, ആരെല്ലാം നിരുത്സാഹപ്പെടുത്തിയാലും നിശ്ചയദാർഢ്യത്തോടെ ജീവിതത്തെ നേരിടണമെന്ന് യുവതലമുറയോട് മന്യ ആഭ്യർത്ഥിച്ചു. മുൻ കേന്ദ്ര മന്ത്രിയും ഇന്ത്യൻ-ഹോളിവുഡ് സിനിമാതാരവുമായ നെപ്പോളിയൻ ആശംസകൾ നേർന്നു. പ്രദീപ് ശശിധരൻ മാവേലിയായി സദസ്യരുടെ മനം കവർന്നു. കാൻ വൈസ് പ്രസിഡണ്ട് അശോകൻ വട്ടക്കാട്ടിൽ സ്വാഗതം പറഞ്ഞ യോഗത്തിൽ സെക്രട്ടറി രാകേഷ് കൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു. കാൻ ട്രഷറർ മനോജ് നായർ, അഡ്വസറി ചെയർ ബബ്ലു ചാക്കോ, ഫിനാൻസ് കമ്മിറ്റി ചെയർ ലിജോ ലൂക്കോസ്, വിമൻസ് ഫോറം ചെയർ സന്ധ്യ ഹരിഹരൻ, യൂത്ത് ഫോറം ചെയർ ഉമ അയ്യർ അടക്കം എല്ലാ ഭരണസമിതി അംഗങ്ങളും ഉത്ഘാടന സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

തുടർന്ന കാൻ അംഗങ്ങൾ നയനമനോഹരമായ തിരുവാതിര, ക്ലാസിക്ക് നൃത്തങ്ങൾ, സിനിമാറ്റിക്ക് ഡാൻസുകൾ, ശ്രവണമനോഹരമായ ഗാനങ്ങൾ, ലഘുനാടകം എന്നിവ അവതരിപ്പിച്ചു. അഖിൽ രവീന്ദ്രൻ, ഷഫീൽ ഹംസ, ദിവ്യ ബെൻ എന്നിവർ അവതാരകരായിരുന്നു.

ഓണാഘോഷത്തോടുനുബന്ധിച്ച് കാനിന്റെ സ്പോർട്ട്സ് കമ്മിറ്റി നടത്തിയ വോളിബോൾ, സോക്കർ, ടെന്നിസ്, ബറ്റ്മിൻഡൻ, ടേബിൾ ടെന്നിസ്സ്, വടം വലി, ചെസ്സ്, ശീട്ടുകളി, കാരംസ് തുടങ്ങിയ മത്സരങ്ങളിൽ വിജയിച്ചർക്ക് സ്പോർട്ട്സ് കമ്മിറ്റി ചെയർ അനന്ത ലക്ഷ്മണൻ സമ്മാനങ്ങൾ വിതരണം ചെയ്തു.

സദ്യയൊരുക്കുന്നതിന്‌ ഫൂഡ് കമ്മിറ്റി ചെയർ ജേക്കബ് ജോർജും ഔട്ട് റീച്ച് ചെയർ ശങ്കർ മനയും കാൻ വളണ്ടിയർമാരും, കലാ പരിപാടികൾക്ക് കൾച്ചറൽ കമിറ്റി ചെയർമാൻ സൂരജ് മേനോൻ, ജോയിന്റ് സെക്രാട്ടറി അനിൽ പത്യാരി, ജോയിന്റ് ട്രഷറർ ഷിബു പിള്ള എന്നിവരും നേതൃത്വം നല്കി.
ചിത്രങ്ങൾ
ബ്ലോഗിലേക്ക്......