കവിത

ഇടം

കുഴൂര്‍ വില്‍‌സണ്‍
ആ കിയോസ്ക്കിന്‍റെ പുറകില്‍
ഒരു ഈന്തപ്പനയുണ്ട്

ദിവസവും
എട്ടോ, ഒന്‍പതോ പ്രാവശ്യം
അതിനു ചുവട്ടില്‍ നിന്നാണ്‍
സിഗരറ്റ് വലിക്കുക

പതുക്കെ പതുക്കെ
ആ ഇടം സ്വന്തമായിത്തീര്‍ന്നതു പോലെയായി

ഇന്നിപ്പോള്‍ ഒരു നേരത്തു
ചെല്ലുന്‍പോല്ള് അതാ അവിടെ
സിഗരറ്റുമായി വേറൊരാള്‍

എന്തു പറയും അയാളോട്
ആ ഇടം എന്‍റെതാണെന്നോ ?

സിഗരറ്റുകുറ്റികള്‍
തൂപ്പുകാര്‍ കളഞ്ഞിരിക്കുന്നു
ഈന്തപ്പനയോലകള്‍
താഴോട്ട് നില്പ്പുണ്ട്
(ഇന്നാണ് അതു
ആദ്യമായി കാണുന്നത് )

എല്ലാം ആദ്യമായി കാണും പോലെ
എന്‍റെതായി എന്തുണ്ടു അവിടെ

*
ബ്ലോഗിലേക്ക്......