പ്രത്യേകപംക്തി

ഞങ്ങൾ, പുരുഷന്മാർ അപരാധികളോ

ചന്തു നായർ
രണ്ട് മൂന്ന് ദിവസമായി, ഞാനൊന്ന് നേരെയുറങ്ങിയിട്ട്.വല്ലാത്ത ഒരു തരം പേടി മനസ്സിനെ ഗ്രസിച്ചിരിക്കുന്നൂ.ഡൽഹിയിൽ ബസ്സിൽ വച്ച് ആ കുട്ടിയെ വെറിപൂണ്ട ആ കാപാലികന്മാർ പീഡിപ്പിച്ച നാൾ തൊട്ട് തുടങ്ങിയതാണ് ഈ സംഭ്രമം. ഡെൽഹിയിൽ തെരുവ് യുദ്ധം. നാട്ടിൽ വാർത്തായുദ്ധം… 12 വയസ്സുള്ള പെൺകുട്ടിയെ അച്ഛൻ പീഡിപ്പിച്ചു.14 വയസ്സുള്ള പെൺകുട്ടി പ്രസവിച്ചൂ,കാരണക്കാരനായ ചെറിയച്ഛനെ പോലീസ് അറസ്റ്റ് ചെയ്തൂ. പതിനൊന്ന് വസ്സായ പെൺകുട്ടിയെ, അച്ഛ്ൻ നൂറു രൂപ വീതം പ്രതിഫലം പറ്റി എട്ട് പേർക്ക് കാഴ്ച വച്ചൂ.അച്ഛനും മറ്റ് ആറുപേരും പിടിയിൽ ഇനിയുള്ള ഒരാൾക്കായി പോലീസ് ഊർജിതമായ അന്വേക്ഷണം ആരംഭിച്ചൂ.. പത്ര ലേഖികയെ ബസ്സിനുള്ളിൽ വച്ച് പീഡിപ്പിച്ചയാളെ ലേഖിക തന്നെ കൈകാര്യം ചെയ്ത് പോലീസിനെ ഏൽ‌പ്പിച്ചൂ.

ഇന്നലെ വൈകുന്നേരത്തെ എഷ്യാനെറ്റ് ന്യൂസ്സിലെ പ്രധാന വാർത്തകളാണിത്.ഞാനും,എന്റെ അമ്മയും, ഭാര്യയും,ഭാര്യയുടെ സഹോദരീ പുത്രിയും(17 വയസുകാരി) ഈ വാർത്ത കാണുകയായിരുന്നൂ.അമ്മ അടുക്കളയിലേക്ക് എണീറ്റ് പോയി.ഭാര്യ എന്നേയും, ഞാൻ ഭാര്യയേയും നോക്കി,ഞങ്ങളെ രണ്ട് പേരേയും,17 വയസ്സുള്ള മകൾ നോക്കിയിരിക്കുന്നൂ.ഞാൻ കസേരവിട്ട് പുറത്തിറങ്ങി.

ഇടറോഡ് വിട്ട് മെയിൻ റോഡിൽ ഇറങ്ങാൻ തുടങ്ങുമ്പോൾ പിന്നിൽ നിന്നും “ചേട്ടാ” എന്ന വിളിയോശ. ഞാൻ തിരിഞ്ഞു നിന്നു. അയൽക്കാരനായ സുബാഷ്.

“ചേട്ടൻ എവിടെക്കാ”

“ കവല വരെ… വെറ്റിലയും അടക്കയും വങ്ങണം…എന്താ സുഭാഷ്..?”

“ചേട്ടന്റെ…കാർ ഞാനൊന്നെടുത്തോട്ടെ…സിറ്റി വരെ പോകാനാ”

“എന്താ സുബാഷ് …വിശേഷം വല്ലതും.”

“പ്രത്യേകിച്ചൊന്നുമില്ലാ…സിനിയെ ഒന്ന് വിളിക്കാനാ..ഓഫീസ് വിട്ട് കാണും”

“ താങ്കളുടെ ഭാര്യ സാധാരണ ബസ്സിലല്ലേ വരുന്നത്… ബസ്സ് സമരം വല്ലതും ഉണ്ടായോ?”

“ഇല്ല..ഇന്ന് മോളെയും കൂട്ടിയാ അവൾ പോയത്…”

“മോൾക്ക് ഇപ്പോൾ ക്രിസ്തുമസ്സ് അവധിയല്ലേ,പത്താം തരമായില്ലേ,വീട്ടിലിരുത്തി പി പ്പിക്കാതെ എന്തിനാ ഓഫീസിൽ കൊണ്ട് പോയത്?”

“ ഇന്ന് എനിക്ക് അവധിയാ”

അയ്യാളുടെ മുഖത്ത് തെന്നിമറഞ്ഞ എതോ വികാരം എന്നെ അലോസരപ്പെടുത്തി.

“ചെല്ലൂ ചേച്ചി വീട്ടിൽ കാണും,കാറിന്റെ താക്കോൽ ചോദിച്ചാൽ മതി.”

“താങ്ക്സ് ചേട്ടാ”

അവൻ തിരിഞ്ഞ് നടന്നപ്പോൾ എന്റെ മനസ്സ് വേദനിച്ചു . കേരളത്തിലെ, അല്ലെങ്കിൽ ഭാരത്തിലെ ഒട്ടുമിക്ക അച്ഛന്മാർ നേരിടുന്ന ഒരു വിഷമ സന്ധിയാണിത്. മകളെ അച്ഛന്റെ അടുത്ത് നിർത്തിയിട്ട് പോയാൽ അവൾ പീഡിപ്പിക്കപ്പെടുമോ? എന്ന് സംശയം കൂറുന്ന അമ്മമാർ …

“എന്റെ അടുത്ത് നിർത്തിയിട്ട് പോവൂ”

എന്ന് ഉറക്കെ പറയാൻ മടിക്കുന്ന അച്ഛന്മാർ. നമ്മുടെ നാട് എങ്ങോട്ടാ. ഇവിടെ ഞാൻ കുറ്റപ്പെടുത്തുന്നത് അച്ഛനെയോ, അമ്മയെയോ അല്ലാ… മറിച്ച് മാദ്ധ്യമങ്ങളെയാണ്…125 കോടി ജനങ്ങൾ ജീവിക്കുന്ന നമ്മുടെ നാട്ടിൽ പത്തോ, പന്ത്രണ്ടോ കാമഭ്രാന്ത് പിടിച്ച അച്ഛന്മാരുണ്ടാകാം.. എന്ന് കരുതി എല്ലാ അച്ഛന്മാരും മകളെ പീഡിപ്പിക്കാൻ നടക്കുകയാണ് എന്ന ഒരു ഭീതി വളർത്തുകയാണ് നമ്മുടെ മാദ്ധ്യമങ്ങൾ, പ്രാധാന വാർത്തകളായും, പെണ്ണിനെ ക്യാമറക്ക് മുന്നിലെത്തിച്ച് പീഡനകഥകൾ പൊടിപ്പും തൊങ്ങലും വച്ച് വിളമ്പുന്ന ഇക്കൂട്ടം പെൺകുട്ടിയുടെ മുഖം മാത്രം ക്രിത്രിമമായി മറക്കുന്നൂ. ആ മറ ആണുങ്ങളുടെ മനസ്സിൽ ഉണ്ടാക്കുന്ന വിങ്ങൽ ആരും കാണുന്നില്ലാ… ഇത്തരം പീഡന ക്രൂരതകൾ കാണിക്കുന്നവരുടെ മാനസ്സിക നിലയിൽ കാര്യ മായി വ്യതിയാനങ്ങളുണ്ട്.. അവരെ ചികിത്സിപ്പിക്കാനുള്ള തയ്യാറെ ടുപ്പി ക്കുക യാണ് ആദ്യം വേണ്ടത്. അല്ലെങ്കിൽ മാധ്യമങ്ങൾ വഴി അവരെ ബോധവൽ ക്കരിക്കുക. അല്ലാതെ പാവപ്പെട്ട അച്ഛന്മാരെ ഭ്രാന്തന്മാരാക്കുന്ന ഏർപ്പാടല്ലാ മാധ്യമങ്ങൾ ചെയ്യേണ്ടത്.കുട്ടികളേയും,സ്ത്രീകളെയും കമന്റടിക്കുന്നവർക്ക് 25000 രൂപയും,3വർഷം തടവും നൽകണം എന്നൊരു നിയമം പ്രാബല്ല്യത്തിൽ വരാൻ പോകുന്നൂ അത് ഗുണത്തേക്കാൾ ദോഷം ചെയ്യും എന്നാണെന്റെ വിശ്വാസം.തമ്മിൽ എതിർപ്പുള്ള ആർക്കും പുർഷന്മാരെ ഇക്കാര്യം പറഞ്ഞ് പോലീസ് സ്റ്റേഷനിലും, കൽത്തുറുങ്കിലും അടയ്ക്കാൻ കഴിയും.

സ്ത്രീക്ക് സമ സ്വാതന്ത്ര്യം നൽകണം എന്ന പക്ഷക്കാരനാണ് ഞാൻ. പുരുഷനെക്കാൾ സ്ത്രീകൾ കൂടുതലുള്ള നാടുമാണ് നമ്മുടെത്.എന്ന് കരുതി എല്ലാ പുരുഷന്മാരും പീഡിപ്പിക്കാൻ നടക്കുന്നവരല്ല. പുരുഷനും കൂടിയുള്ളവരാണ് സ്ത്രീകൾ, അമ്മയായും,മകളായും, കാമുകിയായും,പെങ്ങളായും ഒക്കെ.പ്രീയപ്പെട്ട മാദ്ധ്യമ സോദരങ്ങളേ…വാർത്താ സെൻസേഷനും,വാണിജ്യത്തിനും ഒക്കെ നിങ്ങൾ പലവഴികളും തേടിക്കോളൂ…പക്ഷേ സ്ത്രീകളെ വിറ്റ് കാശാക്കുകയും,ആണുങ്ങളെ കിരാതന്മാരുമാക്കുന്ന ഇത്തരം വാർത്തകൾ, വശങ്ങളിലേക്കൊതുക്കൂ…ഇല്ലെങ്കിൽ നിങ്ങളും വീഴും ഈ വാരിക്കുഴിയിൽ പിന്നെ കരകയറാൻ വലിയ ബുദ്ധിമുട്ടാകും…ഞങ്ങൾ പുരുഷന്മാരും ജീവിച്ചോട്ടെ. ഞാൻ പീഡനങ്ങൾക്കെതിരാണ്..കാരണം എനിക്കുമുണ്ട് അമ്മയും,ഭാര്യയും,പെങ്ങന്മാരും മക്കളും….പെണ്ണുങ്ങളെ കണ്ടാൽ കെട്ടഴിഞ്ഞ് പോകുന്ന ഞരമ്പ് രോഗികളല്ലാ…ഞങ്ങൾ നല്ല പുരുഷന്മാർ.

*
ബ്ലോഗിലേക്ക്......